Join Whatsapp Group. Join now!
Aster MIMS 10/10/2023

Hunger strike | കാസര്‍കോട്ടെ ആരോഗ്യ പ്രശ്‌നങ്ങള്‍: സെക്രടറിയേറ്റിന് മുമ്പില്‍ ദയാബായി ഉപവസിച്ചു; അനിശ്ചിതകാല നിരാഹാര സമരം ഒക്ടോബര്‍ 2 ലേക്ക് മാറ്റി

#ഇന്നത്തെ വാര്‍ത്തകള്‍, #കേരള വാര്‍ത്തകള്‍,Thiruvananthapuram,news,Top-Headlines,Rain,Kerala,
തിരുവനന്തപുരം: (www.kasargodvartha.com) സംസ്ഥാനത്ത് പ്രകൃതിദുരന്തം രൂക്ഷമായ സാഹചര്യത്തില്‍ സെക്രടറിയേറ്റിന് മുമ്പില്‍ ദയാബായി നടത്താനിരുന്ന അനിശ്ചിതകാല നിരാഹാര സമരം ഗാന്ധിജയന്തി ദിനമായ ഒക്ടോബര്‍ രണ്ടിലേക്ക് മാറ്റി വെച്ചു.
   
Dayabai's indefinite hunger strike in front of the Secretariat has been postponed to October 2, the day of Gandhi Jayanti, Thiruvananthapuram, AIIMS, News, Top-Headlines, Rain, Kerala.

വിവിധ ഭാഗങ്ങളില്‍ കാറ്റും മഴയും തുടരുകയാണ്. പനി ബാധിച്ച് പലരും ആശുപത്രിയില്‍ ചികിത്സ തേടുന്നു. ഈ സാഹചര്യത്തില്‍ പ്രകൃതിദുരന്തം നേരിടുന്നവരോട് അനുഭാവം പ്രകടിപ്പിച്ചുകൊണ്ട് ആഗസ്ത് ആറിന് ഹിരോഷിമ ദിനത്തില്‍ സെക്രടറിയേറ്റിന് മുമ്പില്‍ ഏകദിന സൂചന ഉപവാസം നടത്തിയ ശേഷം, അനിശ്ചിതകാല നിരാഹാരം ഒക്ടോബര്‍ രണ്ട് ഗാന്ധിജയന്തി ദിനം മുതല്‍ ആരംഭിക്കുമെന്ന് ദയാ ബായി പ്രഖ്യാപിക്കുകയായിരുന്നു.

കാസര്‍കോട് ജില്ലയില്‍ നിന്നും നൂറുകണക്കിനാളുകള്‍ ഏകദിന ഉപവാസ സമരത്തില്‍ പങ്കെടുത്തു. ഒക്ടോബര്‍ രണ്ട് ഗാന്ധിജയന്തി ദിനംമുതല്‍ ആരംഭിക്കുന്ന അനിശ്ചിതകാല രാപ്പകല്‍ നിരാഹാര സമരത്തിന്റെ ഭാഗമായി സംസ്ഥാന വ്യാപകമായി ദയാബായി നിരാഹാര സമര സംഘാടക സമിതിയുടെ നേതൃത്വത്തില്‍ വിവിധ ജനകീയ പരിപാടികള്‍ സംഘടിപ്പിക്കുമെന്നും ദയാഭായി പറഞ്ഞു.

തിരുവനന്തപുരം സെക്രടറിയേറ്റിനു മുന്നില്‍ ദയാഭായി നടത്തിയ ഏകദിന ഉപവാസ സമരത്തില്‍ ഷാജര്‍ഖാന്‍ തിരുവനന്തപുരം അധ്യക്ഷത വഹിച്ചു. പ്രമുഖ മനുഷ്യാവകാശ പ്രവര്‍ത്തകന്‍ അഡ്വകറ്റ് പി എ പൗരന്‍ ഉദ്ഘാടനം ചെയ്തു. പ്രശസ്ത സാമൂഹിക മനുഷ്യാവകാശ പ്രവര്‍ത്തക ദയാഭായി അമ്മ ഏകദിന നിരാഹാരം അനുഷ്ടിച്ചു. ദയാബായി സമര സംഘാടകസമിതി ജെനറല്‍ കണ്‍വീനര്‍ കരീം ചൗകി സ്വാഗതം പറഞ്ഞു.

പ്രീതി കിജന്‍ തിരുവനന്തപുരം, ഗണേശന്‍ അരമങ്ങാനം, സുലോചന രാമകൃഷ്ണന്‍ വയനാട്, എസ് രാജീവ്, സുബൈര്‍ പടുപ്പ്, രാജന്‍ കയ്യൂര്‍, ഫറീന കോട്ടപ്പുറം, ഹമീദ് ചേരന്‍കൈ, സീതി ഹാജി, ശേഖരന്‍ മുളിയാര്‍, ഹകീം ബേക്കല്‍, നാസര്‍ പള്ളം, മുഹമ്മദ് ഇച്ചിലങ്കാല്‍, മിസ്റിയ ചെങ്കള, കദീജ മൊഗ്രാല്‍, പി ഷൈനി, സ്നേഹ കാഞ്ഞങ്ങാട്, റംല കാഞ്ഞങ്ങാട്, സമീറ മുളിയാര്‍, ലിസി കാഞ്ഞങ്ങാട്, നാസര്‍ മൊഗ്രാല്‍, ഗീതമ്മ, റശീദ, ബീഫാത്വിമ, ഉസ്മാന്‍ പള്ളിക്കാല്‍, പ്രവീണ്‍ തെരുവത്ത്, ചന്ദ്രകല മല്ലം, കാര്‍ത്തിക് കൊടവഞ്ചി, ഫൈസല്‍ അതിഞ്ഞാല്‍, റസാന മൊഗ്രാല്‍ തുടങ്ങിയവര്‍ സംസാരിച്ചു.

സമര സംഘാടക ചെയര്‍മാന്‍ അമ്പലത്തറ കുഞ്ഞികൃഷ്ണന്‍ നന്ദി പറഞ്ഞു.

Keywords: Dayabai's indefinite hunger strike in front of the Secretariat has been postponed to October 2, the day of Gandhi Jayanti, Thiruvananthapuram, AIIMS, News, Top-Headlines, Rain, Kerala.< !- START disable copy paste -->

Post a Comment