city-gold-ad-for-blogger
Aster MIMS 10/10/2023

CWM | കോമന്‍വെല്‍ത് ഗെയിംസ്: വനിതാ സിംഗിള്‍സ് ബാഡ്മിന്റനില്‍ പി വി സിന്ധുവിന് സ്വര്‍ണം


ബര്‍മിങ്ഹാം: (www.kasargodvartha.com) കോമന്‍വെല്‍ത് ഗെയിംസില്‍ ഇന്‍ഡ്യയുടെ അഭിമാനമായി പി വി സിന്ധു. വനിതാ വിഭാഗം ബാഡ്മിന്റന്‍ ഫൈനലില്‍ കാനഡയുടെ മിഷേല്‍ ലിയെ തോല്‍പിച്ച് പി വി സിന്ധു സ്വര്‍ണം കരസ്ഥമാക്കി. സ്‌കോര്‍ 2115, 2113. കോമന്‍വെല്‍ത് ഗെയിംസില്‍ ഇന്‍ഡ്യയുടെ 19-ാം സ്വര്‍ണമാണിത്. 

ആദ്യ ഗെയിം 2115 എന്ന സ്‌കോറിനാണ് ഇന്‍ഡ്യന്‍ താരം സ്വന്തമാക്കിയത്. 118 എന്ന രീതിയില്‍ ഒപ്പത്തിനൊപ്പം പോരാടിയ ശേഷമാണ് ആദ്യ ഗെയിം സിന്ധു നേടിയത്. മത്സരം കൈവിട്ട ലി നിരവധി പിഴവുകള്‍ വരുത്തുന്നതാണ് രണ്ടാം ഗെയിമില്‍ കണ്ടത്. ഇതോടെ സിന്ധു അനായാസം മുന്നേറി. 

127 എന്ന നിലയില്‍നിന്ന് 1310 എന്ന നിലയിലേക്ക് കളി മാറ്റാന്‍ ലീയ്ക്കു സാധിച്ചു. എന്നാല്‍ പിഴവുകള്‍ രണ്ടാം ഗെയിമിലും ആവര്‍ത്തിച്ചതോടെ രണ്ടു സെറ്റുകളും ലോക ഒന്നാം നമ്പര്‍ താരം സ്വന്തമാക്കുകയായിരുന്നു.

CWM | കോമന്‍വെല്‍ത് ഗെയിംസ്: വനിതാ സിംഗിള്‍സ് ബാഡ്മിന്റനില്‍ പി വി സിന്ധുവിന് സ്വര്‍ണം


ലോക 14-ാം നമ്പര്‍ താരമാണ് കാനഡയുടെ മിഷേല്‍ ലി. ബാഡ്മിന്റന്‍ പുരുഷ സിംഗിള്‍സില്‍ ഇന്‍ഡ്യന്‍ താരം ലക്ഷ്യ സെന്‍ ഫൈനല്‍ പോരാട്ടത്തിനിറങ്ങും. പുരുഷ ഡബിള്‍സില്‍ ചിരാഗ് ഷെട്ടി, സാത്വിക്സായ്‌രാജ് രങ്കിറെഡ്ഡി എന്നിവരും സ്വര്‍ണ മെഡലിനായി ഇറങ്ങുന്നു. 

പുരുഷ ഹോകി ടീമിന് ഫൈനലില്‍ ഓസ്‌ട്രേലിയയാണ് എതിരാളികള്‍. ടേബിള്‍ ടെനിസ് പുരുഷ സിംഗിള്‍സില്‍ അചന്ദ ശരത് കമലും ഫൈനല്‍ കളിക്കും.

Keywords:  News,World,international,Commonwealth-Games,Top-Headlines,Trending,Gold,PV Sindhu,Tennis,Hockey,Sports, Commonwealth Games 2022 badminton: India’s PV Sindhu wins her first CWG gold in women’s singles

Tags

Share this story

google news
Aster mims 04/11/2022

DONATE
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
MIO-Hospital 01/02/2023
ARAMANA 01/06/2020
SWISS-TOWER 24/07/2023
wellfitindia
INDIANA_HOSPITAL_BEKAL