city-gold-ad-for-blogger
Aster MIMS 10/10/2023

CPM Programme | സ്വാതന്ത്ര്യത്തിന്റെ 75-ാം വാർഷികം വിപുലമായി ആഘോഷിക്കാൻ സിപിഎം; നാടെങ്ങും വിവിധ പരിപാടികൾ

കാസർകോട്‌: (www.kasargodvartha.com) സ്വാതന്ത്ര്യത്തിന്റെ 75-ാം വാർഷികാഘോഷം ജില്ലയിൽ സിപിഎമിന്റെ ആഭിമുഖ്യത്തിൽ വിപുലമായി സംഘടിപ്പിക്കുമെന്ന്‌ ജില്ലാ സെക്രടറി എം വി ബാലകൃഷ്‌ണൻ മാസ്റ്റർ വാർത്താസമ്മേളനത്തിൽ അറിയിച്ചു. വലിയ പോരാട്ടത്തിലൂടെ നേടിയെടുത്ത സ്വാതന്ത്ര്യം വെല്ലുവിളി നേരിടുന്ന കാലമാണിത്‌. ഫാസിസ്‌റ്റ്‌ സ്വഭാവമുള്ള തീവ്ര വർഗീയ കക്ഷിയുടെ കേന്ദ്രഭരണം പൗരവകാശങ്ങളെ പോലും ഇല്ലാതാക്കുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
  
CPM Programme | സ്വാതന്ത്ര്യത്തിന്റെ 75-ാം വാർഷികം വിപുലമായി ആഘോഷിക്കാൻ സിപിഎം; നാടെങ്ങും വിവിധ പരിപാടികൾ

ഒന്നുമുതൽ 15 വരെ വിപുലമായ പരിപാടിയാണ്‌ സിപിഎം ആസൂത്രണം ചെയ്‌തത്‌. സ്വാതന്ത്ര്യദിനത്തിൽ ജില്ലയിലെ 1893 ബ്രാഞ്ചിലും 143 ലോകലിലും 12 ഏരിയകളിലുമായി എല്ലാ പാർടി ഓഫീസിലും ദേശീയപതാക ഉയർത്തും. ഭരണഘടനാ ആമുഖം ചൊല്ലും. സ്വാതന്ത്ര്യ സമരസേനാനികളെ ആദരിക്കും. സ്വാതന്ത്ര്യ സമരത്തിലെ കമ്യൂണിസ്‌റ്റ്‌ പാർടിയുടെ പങ്കിനെപ്പറ്റി വിപുലമായ പ്രചാരണവും നടത്തും.


ഏരിയകളിലെ പ്രധാന സ്വാതന്ത്ര്യദിനാചരണ പരിപാടികൾ

മഞ്ചേശ്വരം: സ്വാതന്ത്ര്യ സമരസേനാനിയും കവിയുമായ കയ്യാർ കിഞ്ഞണ്ണറൈ അനുസ്‌മരണവും അട്ടഗോളി കേന്ദ്രീകരിച്ച്‌ വിപുലമായ പരിപാടികളും നടത്തും.

കുമ്പള: ജില്ലയിലെ ആദ്യ സ്വാതന്ത്ര്യ സമരപോരാട്ടം എന്ന്‌ പറയാവുന്ന കല്യാണസ്വാമി കലാപത്തിന്റെ സ്‌മരണകൾ പങ്കിടുന്ന പരിപാടികൾ സംഘടിപ്പിക്കും. 12ന്‌ കുമ്പളയിലാണ്‌ സ്‌മൃതിസംഗമം നടത്തുന്നത്‌.

കാസർകോട്‌: ക്വിറ്റ്‌ ഇൻഡ്യ സമരത്തിന്റെ ഭാഗമായി കാസർകോട്‌ കോടതിയിൽ നടന്ന പികറ്റിങിനെ അനുസ്‌മരിച്ച്‌ എട്ടിന്‌ രാവിലെ 10ന്‌ സ്‌മൃതി സംഗമം സംഘടിപ്പിക്കും. കാസർകോട്‌ സർവീസ്‌ സഹകരണ ബാങ്കിലാണ്‌ പരിപാടി.

കാടകം: കാടകം വനസത്യാഗ്രഹത്തിന്റെ കേന്ദ്രം കൂടിയായ കാടകം പതിമ്മൂന്നാം മൈലിൽ 11ന്‌ സത്യാഗ്രഹ സ്‌മരണ സംഘടിപ്പിക്കും. സ്വാതന്ത്ര്യ സമര ഭടന്മാരുടെ കുടുംബത്തെ ആദരിക്കും.

ബേഡകം: പടുപ്പിൽ 13ന്‌ സ്വാതന്ത്ര്യ സമര ഭടന്മാരുടെ കുടുംബത്തെ ആദരിക്കും. സെമിനാറും നടക്കും.

ഉദുമ: പള്ളിക്കരയിൽ 10ന്‌ വിപുലമായ സെമിനാർ നടക്കും. 1830 കളിലെ കൂട്ടക്കലാപ കേന്ദ്രം കൂടിയായിരുന്നു അന്നത്തെ ബേക്കൽ താലൂക്. 12 ന് പെരുമ്പളയിലും സ്‌മൃതിസംഗമം ഉണ്ടാകും.

കാഞ്ഞങ്ങാട്‌: വിഞ്ജാനദായിനി ദേശീയ വിദ്യാലയത്തിന്റെ മണ്ണുകൂടിയാണ്‌ കാഞ്ഞങ്ങാട്‌. 11ന്‌ മാന്തോപ്പ്‌ മൈതാനിയിലും 12ന്‌ വെള്ളിക്കോത്തും സ്വാതന്ത്ര്യ സ്‌മൃതി പ്രഭാഷണങ്ങൾ നടക്കും. സ്വാതന്ത്ര്യ സമര ഭടന്മാരുടെ കുടുംബത്തെ ആദരിക്കും.

നീലേശ്വരം: പടിഞ്ഞാറ്റംകൊഴുവൽ അരയാൽത്തറയിലും കിനാനൂരിലും 12ന്‌ പ്രത്യേക അനുസ്‌മരണ പരിപാടി നടക്കും. മടിക്കൈയിലും രാജാസ്‌ സ്‌കൂളിലും 13നും പാലായിയിൽ 14നും സ്വാതന്ത്ര്യ സ്‌മൃതി പ്രഭാഷണങ്ങൾ നടക്കും. വിളകൊയ്‌ത്ത്‌ സമരങ്ങളുടെ കേന്ദ്രം കൂടിയായ മണ്ണിൽ സ്വാതന്ത്ര്യ സമര ഭടന്മാരുടെ കുടുംബങ്ങളുടെ ആദരിക്കലും നടക്കും.

എളേരി: 10ന്‌ വൈകീട്ട്‌ നാലിന്‌ എളേരിത്തട്ടിൽ സ്വാതന്ത്ര്യ സമര സ്‌മൃതി പ്രഭാഷണം നടത്തും. സ്വാതന്ത്ര്യ സമര ഭടന്മാരുടെ കുടുംബങ്ങളെ ആദരിക്കും

പനത്തടി: കർഷകസമരവേദിയായ അയ്യങ്കാവിൽ 12ന്‌ കർഷക കൂട്ടായ്‌മ നടത്തും. കോടോത്ത്‌ 13 നും സംഗമം നടത്തും. സ്വാതന്ത്ര്യ സ്‌മൃതി പ്രഭാഷണവും ഉണ്ടാകും.

ചെറുവത്തൂർ: ഉദിനൂർ കർഷകസമര വേദിയായ ചെറുവത്തൂരിൽ 13ന്‌ സ്വാതന്ത്ര്യ സ്‌മൃതി സംഗമവും പ്രഭാഷണവും നടത്തും. കർഷക സമരവേദിയായ കയ്യൂരിലും 14ന് പരിപാടി നടക്കും.

തൃക്കരിപ്പൂർ: ഉളിയംകടവ്‌ ഉപ്പുകുറുക്കൽ സ്ഥലത്തും പിലിക്കോട്‌ വയലിലും ചരിത്ര പ്രസിദ്ധമായ കൊടക്കാട്‌ സമ്മേളനം നടന്ന സ്ഥലത്തും വിപുലമായ പരിപാടികൾ നടത്തും.


മഴക്കെടുതി തടയാൻ രംഗത്തിറങ്ങണം

കാലവര്‍ഷം ശക്തി പ്രാപിക്കുന്ന സാഹചര്യത്തില്‍ നാടിനെ സംരക്ഷിക്കാനുള്ള സന്നദ്ധ പ്രവര്‍ത്തനങ്ങളില്‍ മുഴുവന്‍ സിപിഎം പ്രവര്‍ത്തകരും അനുഭാവികളും രംഗത്തിറങ്ങണമെന്ന്‌ എം വി ബാലകൃഷ്‌ണൻ അഭ്യർഥിച്ചു. മലയോരത്തും തീരദേശ മേഖലയിലുമുള്ളവർ ജാഗ്രത തുടരണം. ഉരുള്‍പൊട്ടല്‍ സാധ്യതയുള്ള പ്രദേശവാസികള്‍ മുന്‍കരുതലെടുക്കണം. ഇതിനുള്ള ജാഗ്രത അധികൃതർ വേഗത്തിൽ നടത്തണം. മത്സ്യതൊഴിലാളികളും ശ്രദ്ധിക്കണം. ഒറ്റപ്പെട്ട മഴയില്‍ ചെറിയ വെള്ളക്കെട്ടുകള്‍ രൂപപ്പെടുകയും ചിലയിടങ്ങളില്‍ കൃഷി നശിക്കുകയും ചെയ്‌തിട്ടുണ്ട്. ഇത് സൃഷ്ടിച്ച പ്രയാസങ്ങൾ മറികടക്കാൻ പാര്‍ടി പ്രവർത്തകർ ഇടപെടണമെന്നും നേതാക്കൾ പറഞ്ഞു. വാർത്താസമ്മേളനത്തിൽ ജില്ലാ സെക്രടറിയറ്റംഗങ്ങളായ വി വി രമേശൻ, സി പ്രഭാകരൻ, എം സുമതി എന്നിവരും പങ്കെടുത്തു.

Keywords:  Kasaragod, Kerala, News, Top-Headlines, Press meet, Independence Day, CPM, Celebration, Programme, CPM to celebrate 75th Year of Independence.

Tags

Share this story

google news
Aster mims 04/11/2022

DONATE
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
MIO-Hospital 01/02/2023
ARAMANA 01/06/2020
SWISS-TOWER 24/07/2023
wellfitindia
INDIANA_HOSPITAL_BEKAL