city-gold-ad-for-blogger
Aster MIMS 10/10/2023

Rules Changed | ഓഗസ്റ്റ് 1 മുതൽ നിരവധി നിയമങ്ങളിലെ മാറ്റങ്ങൾ പ്രാബല്യത്തിൽ വന്നു; വിശദാംശങ്ങൾ അറിയാം

ന്യൂഡെൽഹി: (www.kasargodvartha.com) ഓഗസ്റ്റ് ഒന്ന് തിങ്കളാഴ്ച മുതൽ ചില സുപ്രധാന നിയമങ്ങളിൽ വരുത്തിയ മാറ്റങ്ങൾ പ്രാബല്യത്തിൽ വന്നു. ഈ നിയമങ്ങളിൽ സാധാരണക്കാരുടെ പോക്കറ്റിനെ ബാധിക്കുന്നവയുമുണ്ട്. അതിനാൽ മാറ്റങ്ങൾ എന്താണെന്ന് അറിയേണ്ടത് പ്രധാനമാണ്. ബാങ്കുകളും മറ്റ് സ്ഥാപനങ്ങളും അവരുടെ ഏതെങ്കിലും മാർഗനിർദേശങ്ങളിൽ വരുത്തുന്ന ഏതൊരു മാറ്റവും സാധാരണയായി വരുന്ന മാസത്തിന്റെ ആദ്യ ദിവസം മുതൽ പ്രാബല്യത്തിൽ വരും. അതുപ്രകാരം ഓഗസ്റ്റ് ഒന്ന് മുതൽ ബാങ്കുകളിലും മാറ്റങ്ങളുണ്ട്.
  
Rules Changed | ഓഗസ്റ്റ് 1 മുതൽ നിരവധി നിയമങ്ങളിലെ മാറ്റങ്ങൾ പ്രാബല്യത്തിൽ വന്നു; വിശദാംശങ്ങൾ അറിയാം


1. ബാങ്ക് ഓഫ് ബറോഡ ചെക് പേയ്‌മെന്റ് സംവിധാനം

റിസർവ് ബാങ്ക് ഓഫ് ഇൻഡ്യ (RBI) നിർദേശിച്ച പ്രകാരം, ബാങ്ക് ഓഫ് ബറോഡ (BoB) അഞ്ച് ലക്ഷം രൂപയോ അതിൽ കൂടുതലോ ഉള്ള ചെകുകൾക്ക് 'പോസിറ്റീവ് പേ സിസ്റ്റം' നടപ്പിലാക്കി. തട്ടിപ്പ് തടയാനാണിത്. ഗുണഭോക്താവിന്റെ പേര്, അകൗണ്ട് നമ്പർ, തുക, ചെക് നമ്പർ മുതലായവ എസ്എംഎസ്, ഇന്റർനെറ്റ് ബാങ്കിംഗ്, മൊബൈൽ ബാങ്കിംഗ് എന്നിവയിലൂടെ നൽകണം. ഇതിനുശേഷം ഈ വിവരങ്ങളെല്ലാം പരിശോധിച്ചതിന് ശേഷം മാത്രമേ ചെക് പാസാകുകയുള്ളൂ.


2. പിഎം കിസാൻ കെവൈസി (KYC for PM Kisan)

കർഷകരുടെ സൗകര്യാർഥം, പ്രധാനമന്ത്രി കിസാൻ സമ്മാൻ നിധി യോജനയുടെ (PMKSNY) ഇ-കെവൈസിയുടെ സമയപരിധി ജൂലൈ 31 വരെ നീട്ടി നൽകിയിരുന്നു. ഓഗസ്റ്റ് ഒന്നു മുതൽ കർഷകർക്ക് കെവൈസി ചെയ്യാൻ കഴിയില്ല.


3. PMFBY-യുടെ രജിസ്ട്രേഷൻ (Registration for PMFBY)

പ്രധാനമന്ത്രി ഫസൽ ബീമ യോജനയുടെ (PMFBY) രജിസ്ട്രേഷൻ ജൂലൈ 31ന് അവസാനിച്ചു. രജിസ്‌ട്രേഷൻ ചെയ്യാത്തവർക്ക് ഈ പ്ലാൻ ലഭിക്കില്ല.


4. എൽപിജി നിരക്ക് (LPG rates)

എല്ലാ മാസവും ഒന്നിന് എൽപിജി വില മാറുന്നു. പാചകവാതകത്തിന്റെ വിലക്കയറ്റത്തിൽ ബുദ്ധിമുട്ടുന്ന ജനങ്ങൾക്ക് ചെറിയ തോതിലെങ്കിലും ആശ്വാസമാണ് ഇത്തവണ ഉണ്ടായത്. വാണിജ്യ സിലിൻഡറിന് 36 രൂപ കുറച്ചു. അതേസമയം ഗാർഹിക ഗ്യാസ് സിലിൻഡറുകളുടെ വിലയിൽ മാറ്റമില്ല. കഴിഞ്ഞ തവണ വാണിജ്യ ഗ്യാസ് സിലിൻഡറിന് വില കുറഞ്ഞപ്പോൾ ഗാർഹിക ഗ്യാസ് സിലിൻഡറിന് 50 രൂപ വർധിപ്പിച്ചിരുന്നു.


5. ഐടിആർ റിടേൺ ഫയലിംഗ് (ITR return filing)

2021-22 സാമ്പത്തിക വർഷത്തിലേക്കും 2022-23 അധ്യയന വർഷത്തിലേക്കുമുള്ള ആദായ നികുതി റിടേണുകൾ സമർപിക്കാനുള്ള അവസാന തീയതി ജൂലൈ 31 ആയിരുന്നു. ഗവൺമെന്റ് സമയപരിധി നീട്ടിയില്ലെങ്കിൽ, ഐടിആർ വൈകി ഫയൽ ചെയ്യുന്നതിന് ഓഗസ്റ്റ് ഒന്ന് മുതൽ പിഴയും വൈകിയതിന്റെ ഫീസും ഈടാക്കും.

Keywords:  New Delhi, India, News, Top-Headlines, Bank, Information, Cash, Gas cylinder, LPG, ITR, PMFBY, Changes to several rules will come into effect from August 1.
< !- START disable copy paste -->

Tags

Share this story

google news
Aster mims 04/11/2022

DONATE
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
MIO-Hospital 01/02/2023
ARAMANA 01/06/2020
SWISS-TOWER 24/07/2023
wellfitindia
INDIANA_HOSPITAL_BEKAL