Boat sank | ട്രോളിംഗ് കഴിഞ്ഞ് കടലില്‍ പോകാന്‍ ഫിഷ് ലാന്‍ഡിങ്ങ് സെന്ററില്‍ നിര്‍ത്തിയിട്ട ബോട് മുങ്ങി; 6.5 ലക്ഷം രൂപയുടെ നാശനഷ്ടം; വറുതിയിലും കണ്ണീരുമായി സുനില്‍ കുമാര്‍

കാസര്‍കോട്: (www.kasargodvartha.com) ട്രോളിംഗ് കഴിഞ്ഞ് കടലില്‍ പോകാന്‍ കാസര്‍കോട് ഫിഷ് ലാന്‍ഡിങ്ങ് സെന്ററില്‍ നിര്‍ത്തിയിട്ട ബോട് മുങ്ങി. കോട്ടിക്കുളത്തെ കരിയന്റെ മകന്‍ കെ സുനില്‍ കുമാറിന്റെ 'ഗുരുദുര്‍ഗ' ബോടാണ് ഫിഷ് ലാന്‍ഡിങ്ങ് സെന്ററില്‍ മുങ്ങിപോയത്. ബോടിന്റെ ബോഡിയും വലയും അടക്കം നശിച്ചിട്ടുണ്ട്.
                
Boat stopped at fish landing center sank, Kerala, Kasaragod, News, Top-Headlines, Fishermen, Boat Sank.

6.5 ലക്ഷം രൂപയുടെ നാശനഷ്ടം സംഭവിച്ചതായി സുനില്‍ കുമാര്‍ കണ്ണീരോടെ കാസര്‍കോട് വാര്‍ത്തയോട് പറഞ്ഞു. വിവരമറിഞ്ഞതിന്റെ അടിസ്ഥാനത്തില്‍ കാസര്‍കോട്ടേയും കാഞ്ഞങ്ങാട്ടേയും ഫിഷറീസ് ഉദ്യോഗസ്ഥര്‍ ബോട് മുങ്ങിയ സ്ഥലം സന്ദര്‍ശിച്ച് നാശനഷ്ടം വിലയിരുത്തിയിട്ടുണ്ട്.
 
Boat stopped at fish landing center sank, Kerala, Kasaragod, News, Top-Headlines, Fishermen, Boat Sank.

ട്രോളിംഗ് കഴിഞ്ഞ് ചാകര പ്രതീക്ഷിച്ച് ബോടിറക്കാനുള്ള തയ്യാറെടുപ്പിനിടെ തന്റെ ഉപജീവനമായ ബോട് മുങ്ങി സര്‍വതും നശിച്ചതോടെ കണ്ണീരുമായി കഴിയുകയാണ് സുനില്‍കുമാര്‍. ട്രോളിംഗിനെ തുടര്‍ന്ന് ബോട് കരയ്ക്ക് കയറ്റി വെച്ച് രണ്ട് മാസത്തോളമായി വറുതിയില്‍ കഴിയുകയായിരുന്നു സുനില്‍ കുമാറും കൂടെ ജോലിക്കാരായ എട്ടോളം മീന്‍പിടുത്ത തൊഴിലാളികളും. വിവരമറിഞ്ഞ് വിവിധ തൊഴിലാളി സംഘടനകളുടെ നേതാക്കളും സന്ദര്‍ശിച്ച് സുനില്‍ കുമാറിനെ ആശ്വസിപ്പിച്ചു.
  
Boat stopped at fish landing center sank, Kerala, Kasaragod, News, Top-Headlines, Fishermen, Boat Sank.

Keywords: Boat stopped at fish landing center sank, Kerala, Kasaragod, News, Top-Headlines, Fishermen, Boat Sank.

Post a Comment

أحدث أقدم