city-gold-ad-for-blogger
Aster MIMS 10/10/2023

Kudumbashree | കുറ്റിക്കോലിലെ കുടുംബശ്രീ പ്രവര്‍ത്തകര്‍ തുന്നുന്നത് 4180 ദേശീയ പതാകകള്‍

കുറ്റിക്കോല്‍: (www.kasargodvartha.com) സ്വാതന്ത്ര്യത്തിന്റെ എഴുപത്തിയഞ്ചാം വാര്‍ഷികത്തോടനുബന്ധിച്ച് ഹര്‍ ഘര്‍ തിരംഗ ക്യാംപയിനിന്റെ ഭാഗമായി കുറ്റിക്കോല്‍ ഗ്രാമപഞ്ചായതിന്റെ കീഴിലുള്ള കുടുംബശ്രീ അംഗങ്ങള്‍ നിര്‍മിക്കുന്നത് 4180 പതാകകള്‍. കുടുംബശ്രീയുടെ നേതൃത്വത്തില്‍ ശങ്കരംപാടിയിലെ ഫ്രന്‍ഡ്‌സ് കോടണ്‍ ബാഗ് നിര്‍മാണ യൂനിറ്റിന്റെ കീഴിളുള്ള അഞ്ചു പേരാണ് പതാകകള്‍ തുന്നുന്നത്. എഡിഎസ് അംഗം പ്രീതി പ്രകാശാണ് നേതൃത്വം നല്‍കുന്നത്. പഞ്ചായത് പരിധിയിലെ 11 സ്‌കൂളുകളിലേക്ക് 2480ഉം അയല്‍ക്കൂട്ടങ്ങള്‍ക്കായി 1700 പതാകകളുടെയും ഓര്‍ഡറാണ് ലഭിച്ചിട്ടുള്ളത്. 150 പതാകകള്‍ ഇതിനകം നിര്‍മിച്ചു കഴിഞ്ഞു. 30 രൂപയാണ് ഒരു പതാകയുടെ വില.
  
Kudumbashree | കുറ്റിക്കോലിലെ കുടുംബശ്രീ പ്രവര്‍ത്തകര്‍ തുന്നുന്നത് 4180 ദേശീയ പതാകകള്‍

ആസാദി കാ അമൃത് മഹോത്സവത്തിന്റെ ഭാഗമായി രാജ്യത്തെ ഓരോ വീടുകളിലും ദേശീയ പതാക ഉയര്‍ത്തി ദേശീയ പതാകക്ക് കൂടുതല്‍ ആദരവ് നല്‍കുന്നതിനും പൗരന്മാര്‍ക്ക് ദേശീയ പതാകയുമായുള്ള ബന്ധം കൂടുതല്‍ ആഴത്തിലാക്കുന്നതിനുമായി പ്രധാനമന്ത്രി ആഹ്വാനം ചെയ്ത 'ഹര്‍ ഘര്‍ തിരംഗ' പരിപാടി ജില്ല ഭരണകൂടം വിപുലമായ പരിപാടികളോടെയാണ് ആഘോഷിക്കുന്നത്.

Keywords:  Kuttikol, Kasaragod, Kerala, News, Kudumbasree, Flag, Independence Day, School, Celebration, 4180 National Flags are being stitched by Kudumbashree workers at Kuttikol.

Tags

Share this story

google news
Aster mims 04/11/2022

DONATE
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
MIO-Hospital 01/02/2023
ARAMANA 01/06/2020
SWISS-TOWER 24/07/2023
wellfitindia
INDIANA_HOSPITAL_BEKAL