Join Whatsapp Group. Join now!
Aster MIMS 10/10/2023

Young Man Died | ആര്‍എസ്എസ് പ്രവര്‍ത്തകന്‍ കുഴഞ്ഞുവീണ് മരിച്ചു; സിപിഎം പ്രവർത്തകരുടെ മർദനം കാരണമെന്ന് ആരോപണം

RSS activist collapsed and died in Pinarayi#കേരളവാർത്തകൾ #ന്യൂസ്റൂം #ഇന്നത്തെവാർത്തകൾ
കണ്ണൂർ: (www.kasargodvartha.com) ആര്‍എസ്എസ് പ്രവര്‍ത്തകന്‍ കുഴഞ്ഞുവീണ് മരിച്ചു. കണ്ണൂര്‍ പിണറായി പാനുണ്ടയിലെ പുതിയ വീട്ടില്‍ ജിംനേഷ് ആണ് മരിച്ചത്. ഇന്ദിരാഗാന്ധി ആശുപത്രയില്‍ പുലര്‍ചെ മൂന്നരയോടെ ജിംനേഷ് കുഴഞ്ഞു വീണ് മരിക്കുകയായിരുന്നുവെന്നാണ് വിവരം.
  
News, Kerala, Pinarayi, Kannur, Death, Assault, Attack, RSS, CPM, Police, Hospital, Top-Headlines, RSS activist collapsed and died in Pinarayi.

അതേസമയം സിപിഎം പ്രവർത്തകർ മർദിച്ചതിനെ തുടർന്നാണ് ജിംനേഷ് മരിച്ചതെന്ന് ആർഎസ്എസ് ആരോപിച്ചു. പാനുണ്ടയില്‍ ബാലസംഘം വിലേജ് സമ്മേളനത്തിന്റെ കൊടിതോരണങ്ങള്‍ നശിപ്പിച്ചത് സംബന്ധിച്ച തർക്കം ഞായറാഴ്ച സിപിഎം - ആര്‍എസ്എസ് സംഘര്‍ഷത്തില്‍ കലാശിച്ചിരുന്നെന്ന് പൊലീസ് പറഞ്ഞു.

ഈ സംഘർഷത്തിൽ പരിക്കേറ്റ സഹോദരൻ ജിഷ്ണുവിനൊപ്പം ആശുപത്രിയിൽ കൂട്ടിരിപ്പിന് എത്തിയതായിരുന്നു ജിംനേഷ്. അതിനിടയിലാണ് മരണം സംഭവിച്ചത്.

Keywords; News, Kerala, Pinarayi, Kannur, Death, Assault, Attack, RSS, CPM, Police, Hospital, Top-Headlines, RSS activist collapsed and died in Pinarayi.


Post a Comment