ചെര്‍ക്കള-ജാല്‍സൂര്‍ സംസ്ഥാന പാത കി.മീ 1/000 മുതൽ 10/000 വരെ ആറ് കോടി രൂപ ചെലവഴിച്ച് ഉപരിതലം പുതുക്കിയിട്ടുണ്ട്. ബാക്കി വരുന്ന 29.138 കി.മീ റോഡ് കെഎസ്ടിപിയുടെ ഒപിബിആര്‍സി എന്ന പാകേജില്‍ ഉള്‍പെടുത്തി 2020 ഫെബ്രുവരി 27ന് ഭരണാനുമതി നല്‍കി രണ്ട് പ്രാവശ്യം ടെൻഡര്‍ ചെയ്തിരുന്നു. രണ്ട് പ്രാവശ്യവും ടെൻഡര്‍ ആരും തന്നെ ഏറ്റെടുത്തില്ല.
ഒപിബിആര്‍സി (Output- and performance-based road contracts) പദ്ധതി പ്രകാരം ടെൻഡര്‍ ഏറ്റെടക്കുന്ന കരാറുകാരന്‍ റോഡ് ഏഴ് വര്‍ഷത്തേക്ക് ഏറ്റെടുക്കണം എന്ന നിബന്ധനയുണ്ട്. രണ്ട് പ്രാവശ്യവും ടെൻഡറിന് പ്രതികരണം ലഭിക്കാത്തതിനാല്‍ കാലതാമസം വന്നു. പുതിയ റേറ്റ് റിവിഷനും മറ്റ് നവീകരണങ്ങളും ഉള്‍പെടുത്തി പുതിയ എസ്റ്റിമേറ്റ് തയ്യാറാക്കി പുതുക്കിയ ഭരണാനുമതി നല്‍കാനായി ഫയല്‍ ധനകാര്യ വകുപ്പിന്റെ പരിഗണനയിലാണെന്നും ചോദ്യത്തിന് മറുപടിയായി മന്ത്രി അറിയിച്ചു.
Keywords: Kasaragod, Kerala, News, Top-Headlines, Development project, Road, Cherkala, MLA, Minister, Revised administrative permission for Cherkala-Jalsur road renovation will be given - PWD Minister.