Join Whatsapp Group. Join now!
Aster MIMS 10/10/2023

P Raghavan cremated | പി രാഘവന് നാട് കണ്ണീരോടെ വിട നല്‍കി; ഔദ്യോഗിക ബഹുമതികളോടെ സംസ്‌കരിച്ചു; നിര്യാണത്തില്‍ അനുശോചന പ്രവാഹം; തൊഴിലാളി പ്രശ്‌നത്തില്‍ മുന്‍നിരയിലുണ്ടായ നേതാവിനെയാണ് നഷ്ടപ്പെട്ടിരിക്കുന്നതെന്ന് മുഖ്യമന്ത്രി

P Raghavan cremated with full state honours, #കേരളവാർത്തകൾ #ന്യൂസ്റൂം #ഇന്നത്തെവാർത്തകൾ
കാസര്‍കോട്: (www.kasargodvartha.com) അന്തരിച്ച മുന്‍ എം എല്‍ എ പി രാഘവന് നാട് കണ്ണീരോടെ വിട നല്‍കി. സന്ധ്യയോടെ വീട്ടുവളപ്പില്‍ ഔദ്യോഗിക ബഹുമതികളോടെ സംസ്‌കാരം നടത്തി. മൃതദേഹം രാവിലെ ഒമ്പത് മുതല്‍ വൈകിട്ട് അഞ്ച് വരെ മുന്നാട് പീപിള്‍സ് കോളജില്‍ പൊതുദര്‍ശനത്തിന് വെച്ചു. എല്‍ഡിഎഫ് കണ്‍വീനര്‍ ഇ പി ജയരാജന്‍, രാജ്മോഹന്‍ ഉണ്ണിത്താന്‍ എം പി, സിപിഎം നേതാക്കളായ പി ജയരാജന്‍, എം വി ജയരാജന്‍, അഡ്വ. സി എച് കുഞ്ഞമ്പു എംഎല്‍എ, മുന്‍ എംഎല്‍എമാരായ കെ പി സതീഷ്ചന്ദ്രന്‍, കെ കുഞ്ഞിരാമന്‍, കെവി കുഞ്ഞിരാമന്‍, സിപിഎം ജില്ലാ സെക്രടറി എം വി ബാലകൃഷ്ണന്‍ മാസ്റ്റര്‍, ഇ പത്മാവതി തുടങ്ങിയ
സമൂഹത്തിന്റെ നാനാ തുറകളില്‍ ഉള്‍പെട്ട ആയിരങ്ങള്‍ അന്ത്യാഞ്ജലിയര്‍പ്പിച്ചു.
                  
News, Kerala, Kasaragod, Top-Headlines, Obituary, Pinarayi-Vijayan, Minister, CPM, Leader, LDF, Government, Video, P Raghavan, P Raghavan cremated with full state honours.

മുഖ്യമന്ത്രിക്കും കേരള സര്‍കാരിനും വേണ്ടി എഡി എം എ കെ രമേന്ദ്രന്‍ പുഷ്പചക്രമര്‍പിച്ചു. സ്പീകര്‍ക്ക് വേണ്ടി കാസര്‍കോട് തഹസില്‍ദാര്‍ ബി എ ജൂഡി, ജില്ലാ ഭരണകൂടത്തിന് വേണ്ടി അഡീഷണല്‍ തഹ്‌സില്‍ദാര്‍ മഞ്ജുഷ എന്നിവര്‍ പുഷ്പചക്രം അര്‍പിച്ചു.ചൊവ്വാഴ്ച പുലര്‍ചെ രണ്ട് മണിക്കാണ് സിപിഎം നേതാവും ഉദുമ മുന്‍ എംഎല്‍ആയുമായ പി രാഘവന്‍ വിടവാങ്ങിയത്. വാര്‍ധക്യ സഹജമായ അസുഖത്തെ തുടര്‍ന്ന് ദീര്‍ഘനാളായി ചികിത്സയിലായിരുന്നു. 1991ലും 1996ലും ഉദുമ മണ്ഡലത്തില്‍ നിന്ന് നിയമസഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്. പി രാഘവന്റെ നേതൃത്വത്തില്‍ ഇരുപത്തിയഞ്ചിലധികം സഹകരണ സംരംഭങ്ങള്‍ ജില്ലയില്‍ ആരംഭിച്ചിട്ടുണ്ട്.

മുഖ്യമന്ത്രി അനുശോചിച്ചു

1991ലും 1996ലും ഉദുമ മണ്ഡലത്തില്‍ നിന്ന് നിയമസഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ട പി രാഘവന്‍ മികച്ച സാമാജികനായിരുന്നുവെന്ന് പിണറായി വിജയന്‍ പറഞ്ഞു. ദിനേശ് ബീഡി ഡയറക്ടറായിരുന്ന രാഘവന്‍ നിരവധി സഹകരണ സംരംഭങ്ങള്‍ക്ക് കാസര്‍കോട് ജില്ലയില്‍ തുടക്കം കുറിച്ചിട്ടുണ്ട്. ജില്ലയിലെ തൊഴിലാളി പ്രശ്‌നത്തില്‍ മുന്‍നിരയിലുണ്ടായ നേതാവിനെയാണ് നഷ്ടപ്പെട്ടിരിക്കുന്നതെന്നും മുഖ്യമന്ത്രി അനുശോചന സന്ദേശത്തില്‍ പറഞ്ഞു.

തീരാ നഷ്ടമെന്ന് അഡ്വ. കെ. ശ്രീകാന്ത്

പി രാഘവന്റെ നിര്യാണം തീരാ നഷ്ടമാണെന്ന് ബിജെപി സംസ്ഥാന സെക്രടറി അഡ്വ. കെ ശ്രീകാന്ത് അനുശോചിച്ചു. വകീലായിരുന്ന അദ്ദേഹം പൊതു പ്രവര്‍ത്തനത്തിനു വേണ്ടി ജീവിതം ഒഴിഞ്ഞു വച്ചു. മികച്ച രാഷ്ട്രീയ നേതാവാണ്. ജില്ലയില്‍ സഹകരണ സ്ഥാപനങ്ങള്‍ സ്ഥാപിക്കാനും അവയെ വളര്‍ത്തുന്നതിലും പി രാഘവന്റെ സംഭാവന എടുത്തു പറയേണ്ട കാര്യമാണ്. മികച്ച സഹകാരിയും സംഘാടകനമായിരുന്നു പി രാഘവനെന്നും അദ്ദേഹം അനുസ്മരിച്ചു.

കമ്യൂണിസ്റ്റ് പ്രസ്ഥാനവും തൊഴിലാളി പ്രസ്ഥാനവും കെട്ടിപ്പടുക്കുന്നതില്‍ ആഗ്രഗണ്യമായ സ്ഥാനം വഹിച്ച നേതാവാണ് പി രാഘവനെന്ന് എം വി ബാലകൃഷ്ണന്‍

ജില്ലയില്‍ കമ്യൂണിസ്റ്റ് പ്രസ്ഥാനവും സിഐടിയു എന്ന തൊഴിലാളി പ്രസ്ഥാനവും കെട്ടിപ്പടുക്കുന്നതില്‍ ആഗ്രഗണ്യമായ സ്ഥാനം വഹിച്ച നേതാവാണ് പി രാഘവനെന്ന് സിപിഎം ജില്ലാ സെക്രടറി എം വി ബാലകൃഷ്ണന്‍ മാസ്റ്റര്‍ അനുശോചിച്ചു. സിഐടിയുവിന്റെ സംസ്ഥാന ജില്ലാ നേതൃസ്ഥാനം നിരവധി തവണ വഹിച്ചു. പൊലീസിന്റെ മര്‍ദനവും ജയില്‍വാസവും അടക്കം ക്രൂരമായ പീഡനങ്ങള്‍ എറ്റുവാങ്ങേണ്ടി വന്നിട്ടുണ്ട്. ദീര്‍ഘ കാലം എല്‍ഡിഎഫ് ജില്ലാ കണ്‍വീനറായി പ്രവര്‍ത്തിച്ചു.പാര്‍ലമെന്ററി പ്രവര്‍ത്തനത്തിലും പാര്‍ലമെന്റേതര പ്രവര്‍ത്തനത്തിലും തന്റെ കഴിവ് മികച്ച രീതിയില്‍ ഉപയോഗപ്പെടുത്തി.

ജില്ല രൂപീകൃതമായതിനു ശേഷം ജില്ലാ കമിറ്റി അംഗമായും ജില്ലാ സെക്രടറിയേറ്റ് അംഗമായും മൂന്നര പതിറ്റാണ്ടിലേറെ കാലം പ്രവര്‍ത്തിച്ചു. ജില്ലയിലെ സിപിഎമിന്റെ പ്രാമാണികരായ നേതാക്കളില്‍ ഒരാളായിരുന്നു രാഘവേട്ടന്‍. 1991 ലും തുടര്‍ന്ന് 1996ലും ഉദുമ നിയോജക മണ്ഡലം എംഎല്‍എയായി സ്തുത്യര്‍ഹമായ പ്രവര്‍ത്തനം കാഴ്ചവെച്ചു. സംസ്ഥാനത്ത് തന്നെ മികച്ച സഹകാരികളില്‍ ഒരാളായിരുന്നു. ജില്ലയിലെ മുന്നാട് കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന പീപിള്‍സ് കോളേജടക്കം സഹകരണ രംഗത്ത് ബഹുമുഖമായ മണ്ഡലങ്ങളില്‍ തന്റെ വ്യക്തിമുദ്രപതിപ്പിച്ചു.

ജില്ലയില്‍ സഹകരണ പ്രസ്ഥാനം കെട്ടിപ്പടുക്കുന്നതില്‍ ആഗ്രഗണ്യമായ സ്ഥാനം അദ്ദേഹത്തിനുണ്ട്. സംസ്ഥാന സഹകരണ ബാങ്കിന്റെ വൈസ് പ്രസിഡന്റ് ആയും പ്രവര്‍ത്തിച്ചു. ഇതടക്കം വിവിധ സംസ്ഥാന ജില്ലാ സ്ഥാപനങ്ങളുടെ ഭരണാധികാരി കൂടിയായിരുന്നു. അസുഖബാധിതനായി ചികിത്സയിലിരിക്കുന്നതിന് മുന്നേ കര്‍മ നിരതമായ, എല്ലാവര്‍ക്കും മാതൃകയാക്കാവുന്ന പ്രവര്‍ത്തനം നടത്തി. ജില്ലയിലെ പ്രസ്ഥാനത്തിന്റെ അമരക്കാരില്‍ ഒരാളായ ആദ്ദേഹത്തിന്റെ വേര്‍പാട് കനത്ത നഷ്ടമാണ്.

മുസ്ലിം ലീഗ് നേതാക്കള്‍ അനുശോചിച്ചു.

പി രാഘവന്റെ നിര്യാണത്തില്‍ മുസ്ലിം ലീഗ് ജില്ലാ പ്രസിഡണ്ട് ടി ഇ അബ്ദുല്ല, ജനറല്‍ സെക്രടറി എ അബ്ദുര്‍ റഹ്മാന്‍, ട്രഷറര്‍ മാഹിന്‍ ഹാജി, എന്‍എ നെല്ലിക്കുന്ന് എംഎല്‍എ, എകെഎം അശ്റഫ് എംഎല്‍എ അനുശോചിച്ചു.

ഇടതുമുന്നണിക്ക് വലിയ നഷ്ടം - രവി കുളങ്ങര

പി രാഘവന്റെ നിര്യാണത്തിലൂടെ ജില്ലയില്‍ ഇടതുമുന്നണിക്ക് കരുത്തനായ നേതാവിനെയാണ് നഷ്ടപ്പെട്ടതെന്ന് എന്‍സിപി കാസര്‍കോട് ജില്ലാ പ്രസിഡന്റ് രവി കുളങ്ങര പറഞ്ഞു. മൃതദേഹത്തില്‍ രവി കുളങ്ങര, ട്രഷറര്‍ ബെന്നി നാഗമാറ്റം, സി വി വസന്തകുമാര്‍, ടി മത്തായി, എം വി സുകുമാരന്‍ തുടങ്ങിയ നേതാക്കള്‍ പുഷ്പചക്രം അര്‍പിച്ചു. പി രാഘവന്റെ നിര്യാണത്തില്‍ നാഷണലിസ്റ്റ് ഒ ബി സി കോണ്‍ഗ്രസ് സംസ്ഥാന ജനറല്‍ സെക്രടറി സുകുമാരന്‍, ജില്ലാ പ്രസിഡന്റ് എ ടി വിജയന്‍ എന്നിവര്‍ അനുശോചിച്ചു

ഇടതുമുന്നണിക്ക് മാതൃക പുരുഷനെയാണ് നഷ്ടമായതെന്ന് ജനതാദള്‍ എസ്

പി രാഘവന്റെ വേര്‍പാടിലൂടെ ഇടതുമുന്നണിക്ക് മാതൃക പുരുഷനെയാണ് നഷ്ടമായതെന്ന് ജനതാദള്‍ എസ് ജില്ലാ കമിറ്റി അനുശോചിച്ചു. പ്രസിഡണ്ട് പി പി രാജു, ഡോ. കെ എ ഖാദര്‍, ഉമര്‍ പാടലടുക്ക, നൗഫല്‍ കാഞ്ഞങ്ങാട്, അബ്ദുര്‍ റഹ്മാന്‍ ബാങ്കോട്, അഡ്വ. അജയ് കുമാര്‍, സി എച് അബൂബകര്‍ തുടങ്ങിയവര്‍ അനുശോചിച്ചു.

കോണ്‍ഗ്രസ് (എസ്) അനുശോചിച്ചു.

പി രാഘവന്റെ നിര്യാണത്തില്‍ കോണ്‍ഗ്രസ് (എസ്) ജില്ലാ പ്രസിഡണ്ട് ടി വി വിജയന്‍ മാസ്റ്റര്‍ ഒളവറ അനുശോചിച്ചു.

Keywords: News, Kerala, Kasaragod, Top-Headlines, Obituary, Pinarayi-Vijayan, Minister, CPM, Leader, LDF, Government, Video, P Raghavan, P Raghavan cremated with full state honours.
< !- START disable copy paste -->

Post a Comment