city-gold-ad-for-blogger
Aster MIMS 10/10/2023

Compensation | കൊല്ലപ്പെട്ട മസ്ഊദിന്റെയും ഫാസിലിന്റെയും കുടുംബങ്ങൾക്ക് മുസ്ലീം സെൻട്രൽ കമിറ്റി 30 ലക്ഷം രൂപ നൽകും; നിയമസഹായവും ഒരുക്കും

മംഗ്ളുറു: (www.kasargodvartha.com) ദക്ഷിണ കന്നഡ ജില്ലയിൽ കൊല്ലപ്പെട്ട മസ്ഊദിന്റെയും ഫാസിലിന്റെയും കുടുംബങ്ങൾക്ക് മുസ്ലീം സെൻട്രൽ കമിറ്റി 30 ലക്ഷം രൂപ വീതം നഷ്ടപരിഹാരം നൽകും. പ്രസിഡന്റ് കെ എസ് മുഹമ്മദ് മസ്ഊദിന്റെ വസതിയിൽ ചേർന്ന അടിയന്തര യോഗത്തിലാണ് തീരുമാനം.
  
Compensation | കൊല്ലപ്പെട്ട മസ്ഊദിന്റെയും ഫാസിലിന്റെയും കുടുംബങ്ങൾക്ക് മുസ്ലീം സെൻട്രൽ കമിറ്റി 30 ലക്ഷം രൂപ നൽകും; നിയമസഹായവും ഒരുക്കും

മൂന്ന് യുവാക്കളെ ക്രൂരമായി വെട്ടിക്കൊലപ്പെടുത്തിയിട്ടും മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈ ബിജെപി നേതാവ് പ്രവീണിന്റെ നെട്ടാറിലെ വസതി മാത്രം സന്ദർശിക്കുകയും മസ്ഊദിന്റെയും ഫാസിലിന്റെയും വസതികൾ സന്ദർശിക്കാതിരുന്നതിലും അവർക്ക് നഷ്ടപരിഹാരം നൽകാത്തതിലും നേതാക്കൾ അതൃപ്തി പ്രകടിപ്പിച്ചു.

മുസ്‌ലിം സെൻട്രൽ കമിറ്റി ധനസമാഹരണം നടത്തിയ ശേഷം ഈ നഷ്ടപരിഹാരം നൽകും. ഇരുകൂട്ടർക്കും നിയമസഹായം നൽകാനും യോഗത്തിൽ തീരുമാനമായിട്ടുണ്ട്. ജില്ലയിലെ എല്ലാവരും സമാധാനം പാലിക്കണമെന്ന് കെ എസ് മുഹമ്മദ് മസ്ഊദ് പറഞ്ഞു. മൂന്ന് യുവാക്കളുടെയും മരണത്തിൽ അദ്ദേഹം അനുശോചനം രേഖപ്പെടുത്തി.

യുടി ഖാദർ എംഎൽഎ, മുൻ എംഎൽഎ മുഹ്‌യുദ്ദീൻ ബാവ, മുസ്‌ലിം സെൻട്രൽ കമിറ്റി വൈസ് പ്രസിഡൻറ് ഇബ്രാഹിം കൊടിജാൽ, ബി എം മുംതാസ് അലി, ഹനീഫ് ബന്ദർ, സയ്യിദ് അഹ്‌മദ്‌ ബാശ തങ്ങൾ തുടങ്ങിയവർ പങ്കെടുത്തു.

Keywords:  Mangalore, Karnataka, News, Top-Headlines, Murder-case, Fund, Family, Committee, BJP, Minister, Muslim Central Committee to provide Rs 30 lac compensation each to slain Masood, Fazil's families.

Tags

Share this story

google news
Aster mims 04/11/2022

DONATE
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
MIO-Hospital 01/02/2023
ARAMANA 01/06/2020
SWISS-TOWER 24/07/2023
wellfitindia
INDIANA_HOSPITAL_BEKAL