Join Whatsapp Group. Join now!
Aster MIMS 10/10/2023

Foreign liquor seized | കാറിൽ കടത്തുകയായിരുന്ന 129.6 ലിറ്റർ വിദേശമദ്യം പിടികൂടി; 3 പേർ അറസ്റ്റിൽ

Foreign liquor seized; 3 held #കേരളവാർത്തകൾ #ന്യൂസ്റൂം #ഇന്നത്തെവാർത്തകൾ
കാസർകോട്: (www.kasargodvartha.com) കാറിൽ കടത്തുകയായിരുന്ന 129.6 ലിറ്റർ വിദേശമദ്യം പിടികൂടി. മൂന്ന് പേരെ അറസ്റ്റ് ചെയ്തു. സന്ദേശ്, അജയകുമാർ, ആദിത്യൻ എന്നിവരാണ് അറസ്റ്റിലായത്. ഹൊസ്ദുർഗ് പേരോലിലെ പള്ളിക്കരയിൽ, കാസർകോട് എക്സൈസ് എൻഫോഴ്സ്മെൻറ് ആൻഡ് ആന്റി നാർകോടിക് സ്പെഷ്യൽ സ്ക്വാഡിലെ പ്രിവന്റീവ് ഓഫീസർ സി കെ അശ്‌റഫും സംഘവും ചേർന്ന് നടത്തിയ പരിശോധനയിലാണ് മദ്യം പിടികൂടിയത്.
                
Foreign liquor seized; 3 held, Kerala, Kasaragod, News, Top-Headlines, Arrest, Liquor, Seized, Police, Custody, Case, Hosdurg, Car.

പ്രതികൾ സഞ്ചരിച്ച കെ എൽ 14 ജി 550 നമ്പർ കാർ കസ്റ്റഡിയിലെടുത്തു. ഇവർക്കെതിരെ അബ്കാരി കേസെടുത്തു. കേസ് രേഖകളും തൊണ്ടി മുതലുകളും സഹിതം പ്രതികളെ നീലേശ്വരം റേൻജിന് കൈമാറി.

എക്സൈസ് സംഘത്തിൽ പ്രിവന്റീവ് ഓഫീസർ സുധീന്ദ്രൻ എം വി, സി ഇ ഒമാരായ സാജൻ എ, അജീഷ് സി, നിശാദ് പി നായർ, മഞ്ജുനാഥൻ വി, ശൈലേഷ് കുമാർ പി, ഡ്രൈവർ ദിജിത് പി വി എന്നിവരും ഉണ്ടായിരുന്നു.

Keywords: Foreign liquor seized; 3 held, Kerala, Kasaragod, News, Top-Headlines, Arrest, Liquor, Seized, Police, Custody, Case, Hosdurg, Car.

Post a Comment