ബെംഗ്‌ളുറു: (www.kasargodvartha.com) മാതാപിതാക്കളുമായി വഴക്കിട്ട് വീട്ടില്‍ നിന്ന് ഇറങ്ങിപ്പോയ 17 കാരിയെ ബലാത്സംഗം ചെയ്തെന്ന കേസില്‍ 24 കാരനായ പൊലീസ് കോണ്‍സ്റ്റബിളിനെ പോക്സോ പ്രകാരം കെപി അഗ്രഹാര പൊലീസ് അറസ്റ്റ് ചെയ്തു. സഹായിക്കാനെന്ന വ്യാജേന കോണ്‍സ്റ്റബിള്‍ പെണ്‍കുട്ടിയെ മുറിയിലേക്ക് കൊണ്ടുപോയി ബലാത്സംഗം ചെയ്തെന്നാണ് പരാതി.
'വെസ്റ്റ് ഡിവിഷനില്‍ ജോലി ചെയ്യുന്ന കോണ്‍സ്റ്റബിള്‍ ബുധനാഴ്ച വൈകുന്നേരം വിജയനഗറിലെ പാര്‍കില്‍ ഒറ്റയ്ക്ക് ഇരിക്കുന്ന പെണ്‍കുട്ടിയെ കണ്ടിരുന്നു. മൂന്ന് ദിവസം മുമ്പ് മാതാപിതാക്കളെ അറിയിക്കാതെ പെണ്‍കുട്ടി വീട് വിട്ടിറങ്ങിയതിനെ തുടര്‍ന്ന് മാതാപിതാക്കള്‍ മിസിംഗ് കേസ് ഫയല്‍ ചെയ്തിരുന്നു. വ്യാഴാഴ്ച പെണ്‍കുട്ടിയെ കണ്ടെത്തുകയും പെണ്‍കുട്ടി സംഭവം മാതാപിതാക്കളോട് പറയുകയും തുടര്‍ന്ന് പൊലീസില്‍ അറിയിക്കുകയും ചെയ്തു.
പെണ്‍കുട്ടിയെ ബലാത്സംഗം ചെയ്ത ശേഷം കോണ്‍സ്റ്റബിള്‍ പണം നല്‍കുകയും വീട്ടിലേക്ക് മടങ്ങാന്‍ പറയുകയും സംഭവം ആരോടും പറയരുതെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തു. ഇവരുടെ മൊഴി രേഖപ്പെടുത്തിയ പൊലീസ് ഉദ്യോഗസ്ഥന്‍ ഉപദ്രവിച്ച പൊലീസ് കോണ്‍സ്റ്റബിളിനെ തിരിച്ചറിഞ്ഞു. പൊലീസ് കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തപ്പോള്‍ ഇയാള്‍ കുറ്റം സമ്മതിച്ചു. ശനിയാഴ്ച ജുഡീഷ്യല്‍ കസ്റ്റഡിയില്‍ റിമാന്‍ഡ് ചെയ്യും', മുതിര്‍ന്ന പൊലീസ് ഉദ്യോഗസ്ഥന്‍ പറഞ്ഞു.

Keywords: News, National, Karnataka, Top-Headlines, Assault, Arrested, Molestation, Police, Crime, Complaint, Police Constable Arrested, Bengaluru: Police constable arrested for assaulting minor girl.
< !- START disable copy paste -->
Post a Comment