Join Whatsapp Group. Join now!
Aster MIMS 10/10/2023

Assault complaint | 'കയർ കഴുത്തിൽ മുറുക്കി; വായിൽ തുണി തിരുകി; ബോധം കെടുത്തി ക്രൂരത'; 14 കാരൻ 75 വയസുകാരിയെ ക്രൂരമായി പീഡിപ്പിച്ചെന്ന പരാതിയിൽ ഞെട്ടി കേരളം

Assault complaint against minor boy#കേരളവാർത്തകൾ #ന്യൂസ്റൂം #ഇന്നത്തെവാർത്തകൾ
ഇടുക്കി: (www.kasargodvartha.com) 14 കാരൻ 75 വയസുകാരിയെ ക്രൂരമായി പീഡിപ്പിച്ചെന്ന പരാതിയിൽ ഞെട്ടിയിരിക്കുകയാണ് കേരളം. സമീപത്ത് കിടന്നിരുന്ന കയർ കഴുത്തിൽ മുറുക്കിയും വായിൽ തുണി തിരുകിയും ബോധം കെടുത്തിയ ശേഷമായിരുന്നു പീഡനമെന്നാണ് പുറത്തുവരുന്ന വിവരം.
  
Idukki, Kerala, News, Top-Headlines, Crime, Assault, Complaint, Molestation, Police, Investigation, Hospital, Treatment, Assault complaint against minor boy.

ഇടുക്കിയിലെ വണ്ടൻമേട് പൊലീസ് സ്റ്റേഷൻ പരിധിയിൽ പെട്ട പ്രദേശത്താണ് കഴിഞ്ഞ ദിവസം സംഭവം നടന്നത്. കിടപ്പുരോഗിയായ ഭർത്താവും വയോധികയും മാത്രമാണ് വീട്ടിലുണ്ടായിരുന്നത്. ഈ സമയത്താണ് 14കാരൻ പീഡിപ്പിച്ചതെന്നാണ് പറയുന്നത്. ഇവരുടെ വീടിന് സമീപത്ത് തന്നെയാണ് കൗമാരക്കാരൻ താമസിക്കുന്നത്.

വയോധികയോട് ക്രൂരമായി പെരുമാറുന്നത് കണ്ടതായി അവരുടെ മരുമകനാണ് പൊലീസിൽ വിവരം അറിയിച്ചത്. കുട്ടിയെ പൊലീസിന് കൈമാറുകയും ചെയ്തു. പൊലീസ് ഇരുവരെയും വൈദ്യ പരിശോധനക്ക് വിധേയരാക്കി. വയോധിക ആശുപത്രിയിൽ ചികിത്സയിലാണ്. ആരോഗ്യ നില തൃപ്തികരമാണെന്ന് ഡോക്ടർമാർ പറഞ്ഞു.

Keywords: Idukki, Kerala, News, Top-Headlines, Crime, Assault, Complaint, Molestation, Police, Investigation, Hospital, Treatment, Assault complaint against minor boy.

Post a Comment