യൂത് കോണ്‍ഗ്രസ് നേതാവ് കുഴഞ്ഞുവീണ് മരിച്ചു

മുളിയാര്‍: (www.kasargodvartha.com) യൂത് കോണ്‍ഗ്രസ് നേതാവ് കുഴഞ്ഞുവീണ് മരിച്ചു. യൂത് കോണ്‍ഗ്രസ് ദേലംപാടി മണ്ഡലം സെക്രടറി ശ്യാംലാല്‍ (30) ആണ് മരിച്ചത്.
              
Muliyar, Kasaragod, Kerala, News, Top-Headlines, Youth-congress, Panchayath, Hospital, Karadukka, Youth Congress leader collapsed and died

മുളിയാര്‍ ബ്ലോക് കോണ്‍ഗ്രസ് വൈസ് പ്രസിഡന്റ് ഏവന്തൂര്‍ മഹാലിംഗ മണിയാണിയുടെയും ദേലംപാടി ഗ്രാമ പഞ്ചായത് മെമ്പര്‍ ശാരദയുടെയും മകനാണ്.

ചൊവ്വാഴ്ച രാത്രി വീട്ടിലേക്ക് പോകുന്നതിനിടെ ശ്വാസം കിട്ടാതെ കുഴഞ്ഞു വീഴുകയായിരുന്നു. ഓടിക്കൂടിയവര്‍ ഉടന്‍ കാസര്‍കോട്ടെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. കാസര്‍കോട് ഭൂപണയ ബാങ്കില്‍ ജോലിക്ക് കയറാനായി നിയമന ഉത്തരവിന് കാത്തിരിക്കുന്നതിനിടെയാണ് ആകസ്മികമായി മരണം സംഭവിച്ചത്.

ഭാര്യ: അമൃത (ശാന്തിനഗര്‍), സഹോദരി: സ്മിത (കാറഡുക്ക ബ്ലോക് മെമ്പര്‍).

Keywords: Muliyar, Kasaragod, Kerala, News, Top-Headlines, Youth-congress, Panchayath, Hospital, Karadukka, Youth Congress leader collapsed and died.

Post a Comment

أحدث أقدم