Join Whatsapp Group. Join now!
Aster MIMS 10/10/2023

ജീവിത ശൈലി രോഗങ്ങള്‍ക്ക് ഒരു പ്രതിവിധിയായി യോഗ മാറി: കേന്ദ്ര സഹമന്ത്രി വി മുരളീധരന്‍

Yoga has become a cure for lifestyle diseases: Union Minister V Muraleedharan#കേരളവാർത്തകൾ #ന്യൂസ്റൂം #ഇന്നത്തെവാർത്തകൾ
തിരുവനന്തപുരം: (www.kasargodvartha.com) ജീവിത ശൈലി രോഗങ്ങള്‍ക്ക് ഒരു പ്രതിവിധിയായി യോഗ മാറിയെന്ന് വിദേശകാര്യസഹമന്ത്രി വി മുരളീധരന്‍ പറഞ്ഞു. ശ്രീപത്മനാഭ സ്വാമി ക്ഷേത്രത്തിന്റെ കിഴക്കെ നടയില്‍ സംഘടിപ്പിച്ച എട്ടാമത് അന്താരാഷ്ട്ര യോഗ ദിനാഘോഷങ്ങള്‍ക്ക് നേതൃത്വം നല്‍കികൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
  
Thiruvananthapuram, Kerala, News, Yoga, Minister, International, Health, Students, Government, Yoga has become a cure for lifestyle diseases: Union Minister V Muraleedharan.

ആയുഷ് മന്ത്രാലയത്തിന് കീഴില്‍ ലളിതമാക്കിയ യോഗാഭ്യാസം ഏവര്‍ക്കും സ്വീകാര്യപ്രദമാണെന്നും അദ്ദേഹം പറഞ്ഞു. രാജ്യത്ത് യോഗദിനാചരണത്തിന് കേന്ദ്രസര്‍കാര്‍ തിരഞ്ഞെടുത്ത 75 പ്രത്യേക വേദികളില്‍ ഒന്നാണ് കിഴക്കെനട.

കേന്ദ്ര വിദേശകാര്യ മന്ത്രാലയത്തിന് കീഴിലുള്ള ഇന്‍ഡ്യന്‍ കൗണ്‍സില്‍ ഫോര്‍ കള്‍ചറല്‍ റിലേഷന്‍സിന്റെ (ഐസിസിആര്‍) നേതൃത്തില്‍ സംഘടിപ്പിച്ച പരിപാടിയില്‍ നെഹ്രു യുവ കേന്ദ്ര, പതജ്ഞലി യോഗ കേന്ദ്ര, കലാം സ്മൃതി ഇന്റര്‍നാഷണല്‍, ഐസിസിആര്‍ ന് കീഴിലുള്ള വിദേശ വിദ്യാര്‍ഥികള്‍, തപാല്‍ വകുപ്പ്, ഇന്‍ഡ്യന്‍ ഇന്‍സ്റ്റിറ്റിയൂട് ഓഫ് ഹോടെല്‍ മാനേജ്മെന്റ്, ബി എസ് എഫ്, സി ആര്‍ പി എഫ് എന്നിവയില്‍ നിന്നായി ഇരുനൂറോളം പേര്‍ പങ്കെടുത്തു.

Keywords: Thiruvananthapuram, Kerala, News, Yoga, Minister, International, Health, Students, Government, Yoga has become a cure for lifestyle diseases: Union Minister V Muraleedharan.

Post a Comment