city-gold-ad-for-blogger
Aster MIMS 10/10/2023

Vigilance raid | പ്രിൻസിപൽ കൃഷി ഓഫീസിൽ വിജിലൻസിൻ്റെ മിന്നൽ പരിശോധന; 'ക്രമക്കേടുകൾ കണ്ടെത്തി'

കാസർകോട്: (www.kasargodvartha.com) പ്രിൻസിപൽ കൃഷി ഓഫീസിൽ വിജിലൻസ് മിന്നൽ പരിശോധന നടത്തി. കാസർകോട് അഗ്രി ഹോടി സൊസൈറ്റിയിൽ മെമ്പർഷിപ് ചേർത്തതുമായി ബന്ധപ്പെട്ട വിഷയത്തിലാണ് പരിശോധന നടത്തിയത്. ജില്ലയിലെ വിവിധ കൃഷി ഓഫീസുകൾ മുഖാന്തിരം കർഷകരിൽ നിന്നും 500, 1500, 2000 രൂപ തോതിൽ പണം പിരിച്ചെടുത്തതായും എന്നാൽ ഇങ്ങനെ പണം പിരിച്ചെടുത്തതിനും ചിലവഴിച്ചതിനും കൃത്യമായി കണക്കുകൾ സൂക്ഷിക്കുകയോ ചെയ്തതായി കാണുന്നില്ലെന്ന് പരിശോധനയിൽ കണ്ടെത്തിയിട്ടുണ്ടെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു.
           
Vigilance raid | പ്രിൻസിപൽ കൃഷി ഓഫീസിൽ വിജിലൻസിൻ്റെ മിന്നൽ പരിശോധന; 'ക്രമക്കേടുകൾ കണ്ടെത്തി'

'പിരിച്ചെടുത്ത പണം എന്ത് ചെയ്തു എന്നതിന് വ്യക്തതയില്ല. 1860 ലെ സൊസൈറ്റീസ് ആക്റ്റ് പ്രകാരം കാസർകോട് രജിസ്ട്രാർ 2019 ൽ രജിസ്റ്റർ ചെയ്ത സൊസൈറ്റിയാണ് കാസർകോട് അഗ്രി ഹോർടി സൊസൈറ്റി. ജില്ലയിലെ കർഷകരുടെ ഉന്നമനത്തിനും ക്ഷേമത്തിനും വേണ്ടിയാണ് ഇങ്ങനെയൊരു സൊസൈറ്റി തുടങ്ങിയതെങ്കിലും നാളിതു വരെയായി കർഷകർക്ക് എന്തെങ്കിലും ഗുണം കിട്ടിയതായി കാണുന്നില്ല.

2019 ഡിസംബർ അവസാനവാരം ബേക്കൽ കോട്ടയ്ക്ക് സമീപം പുഷ്പഫല പ്രദർശം ഈ സൊസൈറ്റിയുടെ നേതൃത്വത്തിൽ നടത്തിയിരുന്നു. ഇതിന്റെ നടത്തിപ്പിന് വൻ തുക ചിലവഴിച്ചിരുന്നു. പ്രദർശനം കുറ്റമറ്റ രീതിയിൽ നടത്താൻ കഴിയാത്തതിനാൽ സാമ്പത്തിക ബാധ്യത വരികയും പാവപ്പെട്ട കർഷകരിൽ നിന്നും സൊസൈറ്റിയുടെ പേരിൽ പണം പിരിച്ചെടുത്ത് കടം വീട്ടിയതായും ജില്ലയിലെ 42 കൃഷി ഓഫീസർമാർ മുഖേന പിരിച്ചെടുത്ത പണത്തിന്റെ രസീതുകളും രജിസ്റ്ററുകളും സൂക്ഷിക്കാതെ വൻ കമക്കേട് നടത്തിയതായും കണ്ടെത്തി. പരിശോധനയിൽ ജില്ലാ പ്രിൻസിപൽ കൃഷി ഓഫീസർ സെക്രടറിയായി പ്രവർത്തിക്കുന്ന സംഘത്തിന്റെ പ്രവർത്തനങ്ങൾ സംഘത്തിന്റെ രജിസ്റ്റർ ചെയ്ത നിയമാവലി പ്രകാരമല്ല പ്രവർത്തിക്കുന്നതെന്ന് വ്യക്തമായിട്ടുണ്ട്', വൃത്തങ്ങൾ അറിയിച്ചു.

പരിശോധനയുടെ വിശദമായ റിപോർട് വിജിലൻസ് ഡയറക്ടർക്ക് സമർപിക്കും. പരിശോധനയ്ക്ക് വിജിലൻസ് ഡിവൈഎസ്പി കെവി വേണുഗോപാൽ നേതൃത്വം നൽകി. സംഘത്തിൽ സ്റ്റേറ്റ് ഓഡിറ്റ് വിഭാഗത്തിലെ ഓഡിറ്റ് ഓഫീസർ വിനോദ് കുമാർ സി, അസി. സബ് ഇൻസ്പെക്ടർ സുഭാഷ് ചന്ദ്രൻ വിടി, സീനീയർ സിവിൽ പൊലീസ് ഓഫിസർമാരായ രഞ്ജിത് കുമാർ പികെ, രാജീവൻ കെ, പ്രദീപൻ വിഎം എന്നിവരുമുണ്ടായിരുന്നു.
        
Vigilance raid | പ്രിൻസിപൽ കൃഷി ഓഫീസിൽ വിജിലൻസിൻ്റെ മിന്നൽ പരിശോധന; 'ക്രമക്കേടുകൾ കണ്ടെത്തി'

Keywords: Vigilance raid on Principal Agriculture Office, Kerala, Kasaragod, News, Top-Headlines, Vigilance-raid, District, Principal Agriculture Office.

Tags

Share this story

google news
Aster mims 04/11/2022

DONATE
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
MIO-Hospital 01/02/2023
ARAMANA 01/06/2020
SWISS-TOWER 24/07/2023
wellfitindia
INDIANA_HOSPITAL_BEKAL