Join Whatsapp Group. Join now!
Aster MIMS 10/10/2023

UDF demands | ദേശീയപാത നിർമാണവുമായി ബന്ധപ്പെട്ട് ജനങ്ങളിലുള്ള ആശങ്ക അകറ്റണമെന്ന് യുഡിഎഫ്; 'മതിലുകൾ ഉയർന്ന് വരുമ്പോൾ പലയിടത്തും ജനങ്ങളുടെ സഞ്ചാര സ്വാതന്ത്ര്യം ചോദ്യചിഹ്നമായി മാറുന്നു'

UDF demands that allay concerns of people regarding the construction of National Highway#കേരളവാർത്തകൾ #ന്യൂസ്റൂം #ഇന്നത്തെവാർത്തകൾ
കാസർകോട്: (www.kasargodvartha.com) ദേശീയപാത നിർമാണവുമായി ബന്ധപ്പെട്ട് ജനങ്ങളിലുള്ള ആശങ്ക അകറ്റണമെന്ന് യുഡിഎഫ്. ദേശീയപാത നിർമാണവുമായി ബന്ധപ്പെട്ട് മഞ്ചേശ്വരം, കാസർകോട് പ്രദേശങ്ങളിൽ മതിലുകൾ ഉയർന്നു വരുമ്പോൾ പലയിടത്തും ജനങ്ങളുടെ സഞ്ചാര സ്വാതന്ത്ര്യം ചോദ്യചിഹ്നമായി മാറിയിരിക്കുകയാണ്.

ആവശ്യമുള്ള അടിപ്പാതകളും എസ്കലേറ്ററുകളും നിർമിച്ച് അതിന് പരിഹാരം കാണേണ്ടതാണ്.
  
Kasaragod, Kerala, News, Top-Headlines, UDF, National Highway, Development project, Manjeshwaram, Students, Merchant, Minister, Pinarayi-Vijayan, DCC-office, UDF demands that allay concerns of people regarding the construction of National Highway.

ജില്ലാ ഭരണസിരാ കേന്ദ്രവും, സ്കൂളുകളും, കോളജുകളും, ആശുപത്രികളും ഉൾപെടുന്ന വിദ്യാനഗർ - കലക്ടറേറ്റ് ജൻക്ഷനിൽ (ബി സി റോഡ്) നിന്ന് പാണലം വരെ മേൽപ്പാലം നിർമിച്ചു ഈ പ്രദേശങ്ങളിലുള്ള ജനങ്ങളുടെ ബുദ്ധിമുട്ടുകൾ പരിഹരിക്കാൻ വേണ്ട നടപടികൾ സ്വീകരിക്കണം. ആരാധനാലയങ്ങൾ നഷ്ടപ്പെടുന്ന സ്ഥിതി പരമാവധി ഒഴിവാക്കണമെന്നും ജില്ലാ യുഡിഎഫ് നേതൃയോഗം പ്രമേയത്തിലൂടെ അധികൃതരോട് ആവശ്യപ്പെട്ടു.

മുഖ്യമന്ത്രി പിണറായി വിജയൻ രാജിവെക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് നടന്നുവരുന്ന സമരവുമായി ബന്ധപ്പെട്ട് സിപിഎം ജില്ലയിലെ നീലേശ്വരം, ഉദുമ മേഖലകളിൽ കോൺഗ്രസ് പ്രവർത്തകരുടെ വീടുകളും ഓഫീസുകളും മറ്റ് സ്ഥാപനങ്ങളും അടിച്ചുതകർത്ത് ഒരാഴ്ച പിന്നിട്ടിട്ടും പൊലീസിന്റെ ഭാഗത്തുനിന്ന് വേണ്ടത്ര നടപടികൾ കൈക്കൊണ്ടില്ലെന്നും യുഡിഎഫ് ആരോപിച്ചു. സ്വർണക്കള്ളക്കടത്തുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രിക്കെതിരെ നടന്ന വെളിപ്പെടുത്തലുകളുടെ പശ്ചാത്തലത്തിൽ പിണറായി വിജയൻ രാജിവെക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് ജൂലൈ രണ്ടിന് കാസർകോട് കലക്ടറേറ്റിലേക്ക് നടക്കുന്ന മാർച് വിജയിപ്പിക്കാനും യോഗം തീരുമാനിച്ചു.

ഡിസിസി ഓഫീസിൽ ചേർന്ന യോഗത്തിൽ ജില്ലാ ചെയർമാൻ സി ടി അഹ്‌മദ്‌ അലി അധ്യക്ഷത വഹിച്ചു. കൺവീനർ എ ഗോവിന്ദൻ നായർ, ഡിസിസി പ്രസിഡന്റ്‌ പി കെ ഫൈസൽ, എംഎൽഎമാരായ എൻഎ നെല്ലിക്കുന്ന്, എകെഎം അശ്റഫ്‌, നേതാക്കളായ പി എ അശ്റഫ്‌ അലി, കെ നീലകണ്ഠൻ, ഹകീം കുന്നിൽ, ഹരീഷ് ബി നമ്പ്യാർ, വി കമ്മാരൻ, പി പി അടിയോടി, ജെറ്റോ ജോസഫ്, എം പി ജോസഫ്, വി കെ പി ഹമീദ് അലി, എ എം കടവത്ത്, കരുൺ താപ്പ, കല്ലട്ര അബ്ദുൽ ഖാദർ, വി ആർ വിദ്യാസാഗർ, മഞ്ജുനാഥ് ആൾവ, പി വി സുരേഷ്, കെ ശ്രീധരൻ മാസ്റ്റർ, കരിവെള്ളൂർ വിജയൻ, അഡ്വ. എംടിപി കരീം, കൂക്കൾ ബാലകൃഷ്ണൻ, മുഹമ്മദ് ടിമ്പർ, കെ കെ ആരിഫ് സംസാരിച്ചു.

Keywords: Kasaragod, Kerala, News, Top-Headlines, UDF, National Highway, Development project, Manjeshwaram, Students, Merchant, Minister, Pinarayi-Vijayan, DCC-office, UDF demands that allay concerns of people regarding the construction of National Highway.

Post a Comment