Join Whatsapp Group. Join now!
Aster MIMS 10/10/2023

House collapsed | കാറ്റിലും മഴയിലും മരം കടപുഴകി വീണ് വീട് തകർന്നു; വീട്ടുകാർ അത്ഭുതകരമായി രക്ഷപ്പെട്ടു

Tree fell and house collapsed#കേരളവാർത്തകൾ #ന്യൂസ്റൂം #ഇന്നത്തെവാർത്തകൾ
കുമ്പള: (www.kasargodvartha.com) കാറ്റിലും മഴയിലും മരം കടപുഴകി വീണ് വീട് പൂർണമായും തകർന്നു. കുമ്പള ടൗൺ ബദർ ജുമാ മസ്ജിദിന് സമീപം താമസിച്ചു വരുന്ന ഇബ്രാഹിമിന്റെ വീടാണ് തകർന്നത്. ശനിയാഴ്ച ഉച്ചയോടെയാണ് സംഭവം. സമീപത്തെ വളപ്പിലെ മരമാണ് വീടിന് മുകളിലേക്ക് വീണത്.
  
Kumbala, Kasaragod, Kerala, News, Top-Headlines, Rain, House, House-collapse, Collapse, Police, Natives, Tree fell and house collapsed.

സംഭവം നടക്കുന്ന സമയത്ത് വീട്ടുകാർ വീടിനകത്ത് ഉണ്ടായിരുന്നുവെങ്കിലും ആളപായമൊന്നുമില്ല. വിവരത്തിന്റെ അടിസ്ഥാനത്തിൽ പൊലീസും, നാട്ടുകാരും, ദേശീയപാത നിർമാണ തൊഴിലാളികളും വീട്ടിലെത്തി മരം മുറിച്ച് മാറ്റി. റവന്യു അധികൃതരെ വിവരമറിയിച്ചിട്ടുണ്ട്.

Keywords: Kumbala, Kasaragod, Kerala, News, Top-Headlines, Rain, House, House-collapse, Collapse, Police, Natives, Tree fell and house collapsed.< !- START disable copy paste -->

Post a Comment