city-gold-ad-for-blogger
Aster MIMS 10/10/2023

To Get Rid of Houseflies | മഴക്കാലമായതോടെ ഈച്ച ശല്യം രൂക്ഷം; തുരത്താം വലിയ പണച്ചെലവില്ലാതെ; എളുപ്പ മാര്‍ഗങ്ങളറിയാം

തിരുവനന്തപുരം: (www.kasargodvartha.com) ഈച്ചകളില്ലാത്ത അടുക്കളകളുണ്ടാവില്ല, അത് ഹോടലുകളിലായാലും വീടുകളിലായാലും. മിക്ക ആഹാരസാധനങ്ങള്‍ക്കും പിന്നാലെ ഇവരുണ്ടാകും. തക്കം കിട്ടിയാല്‍ ഭക്ഷണത്തില്‍ കയറി പറ്റിപ്പിടിച്ചിരിക്കും. രോഗങ്ങള്‍ പരത്തുന്നതില്‍ ഒന്നാമതാണ് ഈച്ചകള്‍. വയറിളക്കം, ടൈഫോയ്ഡ്, ഹെപറ്റൈറ്റിസ് എ, കോളറ തുടങ്ങിയവയുടെ പ്രധാന വാഹകരാണ്. ഇവയെ ഓടിക്കാനായി പലതരം സ്‌പ്രേകളും ഇലക്ട്രിക് ബാറ്റുകളും വിപണിയിലുണ്ട്. പല രാസവസ്തുക്കള്‍ ഉപയോഗിച്ച് നിര്‍മിച്ച സ്‌പ്രേകള്‍ ഉപയോഗിക്കുന്നത് ആരോഗ്യപ്രശ്‌നങ്ങളുണ്ടാക്കുമെന്ന് പറയയുന്നു.
         
To Get Rid of Houseflies | മഴക്കാലമായതോടെ ഈച്ച ശല്യം രൂക്ഷം; തുരത്താം വലിയ പണച്ചെലവില്ലാതെ; എളുപ്പ മാര്‍ഗങ്ങളറിയാം

ഈച്ചകളെ ഒഴിവാക്കന്‍ ആദ്യം വീടും പരിസരവും വൃത്തിയായി സൂക്ഷിക്കണം. അടുക്കളയും കുളിമുറിയും കക്കൂസും എപ്പോഴും ശുചിയായിരിക്കണം. ഇവിടങ്ങളിലാണ് ഈച്ചകള്‍ പെട്ടെന്ന് എത്തുന്നത്. വീട്ടിലും പരിസരത്തും മാലിന്യങ്ങള്‍ അലക്ഷ്യമായി വലിച്ചെറിയുന്നില്ലെന്ന് എല്ലാ അംഗങ്ങളും ഉറപ്പ് വരുത്തണം. വീടിന് പരിസരത്ത് മാലിന്യം നിക്ഷേപിക്കുന്ന ഇടം ഉണ്ടെങ്കില്‍ അത് പൂര്‍ണമായും അടച്ചുറപ്പുള്ളതാക്കിയിരിക്കണം. വേഗത്തില്‍ മാലിന്യം സംസ്‌കരിക്കാനും ശ്രദ്ധിക്കുക.

പ്രകാശം ഉള്ളിടത്താണ് ഈച്ചകളടക്കമുള്ള മിക്ക പ്രാണികളും. അതുകൊണ്ട് ആവശ്യമില്ലാതെ മുറികളിലും മറ്റും വെട്ടം ഉപയോഗിക്കാതിരിക്കുന്നതാണ് നല്ലത്. ഇതിലൂടെ ഇവയെ കുറച്ചൊക്കെ അകറ്റാനാകും. വീട്ടില്‍ വളര്‍ത്തുമൃഗങ്ങളുണ്ടെങ്കിലും ശ്രദ്ധിക്കണം. അവയുടെ ശരീരത്തും ഈച്ച പെട്ടെന്ന് വന്ന് പറന്നിരിക്കും. മഴക്കാലത്ത് പ്രത്യേകം ശ്രദ്ധിക്കണം ഈച്ച ശല്യം കൂടുന്ന സമയമാണ്. കാശ് മുടക്കി രാസവസ്തുക്കളടങ്ങിയ സ്‌പേയും മറ്റും വാങ്ങുന്നതിനേക്കാള്‍ നല്ലത് പ്രകൃതിദത്തമായ രീതികളിലൂടെ ഈച്ചകളെ ഇല്ലാതാക്കുന്നതാണ്. ആരോഗ്യത്തിനും ഉത്തമം അതാണ്.

ഉപ്പുവെള്ളം തളിച്ചാണ് പണ്ട് മുതലേ വീടുകളില്‍ നിന്ന് ഈച്ചകളെ അകറ്റിയിരുന്നത്. ഒരു ഗ്ലാസ് വെള്ളത്തില്‍ രണ്ട് ടേബിള്‍സ്പൂണ്‍ ഉപ്പ് കലര്‍ത്തി ഇളക്കിയ ശേഷം കുപ്പിയിലേക്ക് മാറ്റുക. എന്നിട്ട് ഈച്ചകള്‍ വന്നിരിക്കുന്നിടത്തെല്ലാം തളിക്കുക. ഉപ്പിലെ ലവണ രസം കാരണം ഈച്ചകള്‍ പറന്ന് പോകും. പുതിനയുടെ രൂക്ഷ സുഗന്ധവും ഈച്ചകള്‍ക്ക് സഹിക്കാനാകില്ല. അതിനാല്‍ കുറച്ച് തുളസിയിലയും പുതിനാ ഇലയും അല്പം വെള്ളവും ചേര്‍ത്ത് അരച്ചെടുക്കുക. കുറച്ച് വെള്ളവും കൂടി ചേര്‍ത്ത് കുപ്പിയിലാക്കി ഈച്ച പതിവായി ഇരിക്കുന്നിടത്ത് തളിക്കുക.

നമ്മള്‍ കഴിക്കുന്ന ഓറൻജിന്റെ തൊലി മാലിന്യമാണെങ്കിലും ഈച്ചകളെ തുരത്താനായി ഉപയോഗിക്കാം. ഓറൻജ് തൊലികള്‍ വെള്ളത്തില്‍ മുക്കിയ ശേഷം തുണിയില്‍ പൊതിഞ്ഞ് കെട്ടി ഈച്ച ശല്യമുള്ളിടത്ത് തൂക്കിയിടുന്നതും നല്ലതാണ്. ഇഞ്ചി സ്‌പ്രേയും നല്ലതാണ്. ഒരു കപ്പ് വെള്ളത്തില്‍ ഒരു ടീസ്പൂണ്‍ ഇഞ്ചി ചതിച്ച് നീര് നന്നായി ഇളക്കുക. അതിന്റെ രൂക്ഷഗന്ധം ഈച്ചകള്‍ക്ക് താങ്ങാനാകില്ല. ഈച്ച സാനിധ്യമുള്ള ഭാഗത്ത് ഈ മിശ്രിതം തളിക്കുക.

Keywords:  How to Get Rid of Houseflies at Home, Kerala, Thiruvananthapuram, News, Top-Headlines, Health, Waste dump, Rain, Houseflies.
< !- START disable copy paste -->

Tags

Share this story

google news
Aster mims 04/11/2022

DONATE
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
MIO-Hospital 01/02/2023
ARAMANA 01/06/2020
SWISS-TOWER 24/07/2023
wellfitindia
INDIANA_HOSPITAL_BEKAL