city-gold-ad-for-blogger
Aster MIMS 10/10/2023

Collectorate march | 'കേന്ദ്ര, കേരള സർകാരുകൾ കർഷകരോട് അവഗണന കാട്ടുന്നു'; സ്വതന്ത്ര കർഷക സംഘം കലക്ട്രേറ്റ് മാർച് നടത്തി

കാസർകോട്: (www.kasargodvartha.com) കേന്ദ്ര, കേരള സർകാരുകൾ കർഷകരോട് അവഗണന കാട്ടുന്നതായി ആരോപിച്ച് സ്വതന്ത്ര കർഷക സംഘം സംസ്ഥാന വ്യാപകമായി നടത്തുന്ന സമരത്തിൻ്റെ ഭാഗമായി കാസർകോട് ജില്ലാകമിറ്റിയുടെ നേതൃത്വത്തിൽ കലക്ട്രേറ്റ് മാർച് നടത്തി. നാളികേരത്തിന് വില തകർചയിലും നെല്ല് സംഭരണത്തിനും അനുവദിച്ച അധിക തുക വിതരണം ചെയ്യുക, പരിസ്ഥിതി ലോല പ്രദേശം സംബന്ധിച്ച സുപ്രീം കോടതി വിധിക്കെതിരെ കേന്ദ്ര, കേരള സർകാരുകൾ നിയമ നിർമാണം നടത്തുക, വന്യമൃഗങ്ങളിൽ നിന്ന് കൃഷിയെയും കർഷകരെയും സംരക്ഷിക്കുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ചാണ് മാർച് സംഘടിപ്പിച്ചത്.
                                       
Collectorate march | 'കേന്ദ്ര, കേരള സർകാരുകൾ കർഷകരോട് അവഗണന കാട്ടുന്നു'; സ്വതന്ത്ര കർഷക സംഘം കലക്ട്രേറ്റ് മാർച് നടത്തി
           
മുസ്ലിം ലീഗ് സംസ്ഥാന ട്രഷറർ സി ടി അഹ്‌മദ്‌ അലി ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡണ്ട് സിഎ അബ്ദുല്ല കുഞ്ഞി ഹാജി അധ്യക്ഷത വഹിച്ചു. ജനറൽ സെക്രടറി ഇബ്രാഹിം പാലാട്ട് സ്വാഗതം പറഞ്ഞു. മുസ്ലിം ലീഗ് ജില്ലാ ജനറൽ സെക്രടറി എ അബ്ദുർ റഹ്‌മാൻ മുഖ്യപ്രഭാഷണം നടത്തി. അസീസ് മരിക്കെ, മൂസ ബി ചെർക്കള, സി മുഹമ്മദ് കുഞ്ഞി, കെ ബി മുഹമ്മദ് കുഞ്ഞി, അബൂബകർ എടനീർ, എ എം കടവത്ത്, അബ്ദുല്ല മുഗു, ഹസ്സൻ നെക്കര, സി എം ഖാദർ ഹാജി, ഉസ്മാൻ പാണ്ഡ്യാല, ഹസൈനാർ പൊവ്വൽ, സോളാർ കുഞ്ഞഹ് മദ് ഹാജി, എൻ എ ഉമർ, ഹമീദ് മച്ചംമ്പാടി, ഖലീൽ മരിക്കെ, എം മുഹമ്മദ് കുഞ്ഞി മാസ്റ്റർ, ഇ ആർ ഹമീദ്, അബ്ബാസ് ബന്താട്, വെൽകം മുഹമ്മദ് ഹാജി, ടി അബൂബകർ ഹാജി, യൂസുഫ്, ജലീൽ ഇ കെ പ്രസംഗിച്ചു.

Keywords: News, Kerala, Kasaragod, Top-Headlines, Collectorate, March, Government, Farmer, Muslim-league, Swathanthra Karshaka Sangham, Collectorate March, Swathanthra Karshaka Sangham held Collectorate march.
< !- START disable copy paste -->

Tags

Share this story

google news
Aster mims 04/11/2022

DONATE
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
MIO-Hospital 01/02/2023
ARAMANA 01/06/2020
SWISS-TOWER 24/07/2023
wellfitindia
INDIANA_HOSPITAL_BEKAL