Supermarket owner’s trick | ബിൽ അടക്കാതെ വില കൂടിയ സാധനങ്ങളുമായി മുങ്ങിയ ആളെ കണ്ടെത്താന്‍ കാസര്‍കോട്ടെ സൂപര്‍മാര്‍കറ്റ് ഉടമ ചെയ്തത ഉപായം ക്ലിക് ആകുമോ? ജൂലൈ 5ന് അറിയാം
Jun 29, 2022, 21:37 IST
കാസര്‍കോട്: (www.kasargodvartha.com) ബിൽ അടക്കാതെ വില കൂടിയ സാധനങ്ങളുമായി മുങ്ങിയ ആളെ കണ്ടെത്താന്‍ കാസര്‍കോട്ടെ സൂപര്‍മാര്‍കറ്റ് ഉടമ ചെയ്ത ഉപായം ക്ലിക് ആകുമോയെന്ന് ജൂലൈ അഞ്ചിന് അറിയാം. കാസര്‍കോട്ടെ മാര്‍ജിൻ ഫ്രീ മാര്‍കറ്റ് ഉടമയാണ് പുതിയ രീതി പരീക്ഷിച്ചിരിക്കുന്നത്.
കബളിപ്പിച്ച് കടന്നയാളുടെ മുഖം മറച്ച് കൊണ്ട് ഒരു പോസ്റ്റർ സാമൂഹ്യ മാധ്യമങ്ങളിലൂടെ പ്രചരിപ്പിക്കുകയാണ് ബന്ധപ്പെട്ടവർ ചെയ്തത്. അതിൽ ഇങ്ങനെ കുറിച്ചിരിക്കുന്നു: 'ഈ ഫോടോയിൽ കാണുന്ന കോട് ധരിച്ച വ്യക്തി കാസർകോട് മാർജിൻ ഫ്രീ മാർകറ്റിൽ നിന്നും 25- 06 - 2022ന് വിലകൂടിയ സാധനങ്ങൾ ബിൽ അടക്കാതെ കൊണ്ടുപോയിട്ടുണ്ട്. ഇയാളുടെ മുഖം ക്യാമറയിൽ കൃത്യമായി ലഭിച്ചിട്ടുണ്ട്. 05-7-2022ന് ഉള്ളിൽ ഇയാൾ കടയിൽ വന്നു രഹസ്യമായി പ്രശ്നം പരിഹരിച്ചില്ലെങ്കിൽ വീഡിയോ സമൂഹ മാധ്യമത്തിൽ പ്രചരിപ്പിക്കുകയും പൊലീസിൽ. പരാതിപ്പെടുകയും ചെയ്യും. ഈ സന്ദേശം 5-7-2022 വരെ മാത്രം ഷെയർ ചെയ്യുക'.
ജൂലൈ അഞ്ചിനുള്ളില്‍ ഇയാൾ കടയിലെത്തി പ്രശ്നം അവസാനിപ്പിക്കുമോ അതല്ലെങ്കിൽ ബന്ധപ്പെട്ടവർ നിയമനടപടികളിലേക്ക് കടക്കുമോയെന്ന് കാത്തിരുന്ന് കാണാം.
Keywords: Kasaragod, Kerala, News, Top-Headlines, Death, Theft, Robbery, Thief, Social-Media, Complaint, Police, Supermarket owner’s trick to find person who cheated without paying bill. < !- START disable copy paste -->