city-gold-ad-for-blogger
Aster MIMS 10/10/2023

Teacher jailed | വിദ്യാര്‍ഥിനിയെ ലൈംഗികാതിക്രമത്തിനിരയാക്കിയെന്ന പരാതിയില്‍ കേന്ദ്രീയ വിദ്യാലയത്തിലെ കായികാധ്യാപകന് 8 വര്‍ഷം തടവും 50,000 രൂപ പിഴയും

തലശ്ശേരി: (www.kvartha.com) വിദ്യാര്‍ഥിനിയെ ലൈംഗികാതിക്രമത്തിനിരയാക്കിയെന്ന പരാതിയില്‍ അധ്യാപകനെ തടവിനും പിഴയ്ക്കും ശിക്ഷിച്ച് കോടതി. കണ്ണൂര്‍ കേന്ദ്രീയ വിദ്യാലയത്തിലെ കായികാധ്യാപകനായിരുന്ന ഏച്ചൂര്‍ സ്വദേശി എ പി മുരളിയെയാണ് (65) തലശ്ശേരി പോക്‌സോ കോടതി ജഡ്ജി സി ജി ഘോഷ ശിക്ഷിച്ചത്. 2017-ലാണ് കേസിനാസ്പദമായ സംഭവം നടന്നത്.


Teacher jailed | വിദ്യാര്‍ഥിനിയെ ലൈംഗികാതിക്രമത്തിനിരയാക്കിയെന്ന പരാതിയില്‍ കേന്ദ്രീയ വിദ്യാലയത്തിലെ കായികാധ്യാപകന് 8 വര്‍ഷം തടവും 50,000 രൂപ പിഴയും

പോക്‌സോ നിയമത്തിലെ രണ്ടുവകുപ്പ് പ്രകാരം എട്ടുവര്‍ഷം തടവും 50,000 രൂപ പിഴയുമാണ് ഇയാളുടെ ശിക്ഷ. ലൈംഗികാതിക്രമം, വിദ്യാഭ്യാസസ്ഥാപനത്തില്‍ നിന്നുള്ള ലൈംഗികാതിക്രമം എന്നീ കുറ്റങ്ങള്‍ക്കാണ് ശിക്ഷ വിധിച്ചത്. പിഴയടച്ചില്ലെങ്കില്‍ രണ്ടുമാസംകൂടി തടവ് അനുഭവിക്കണം. പിഴയടച്ചാല്‍ തുക പെണ്‍കുട്ടിക്ക് നല്‍കണം.


കേസില്‍ പ്രോസിക്യൂഷന്‍ 21 സാക്ഷികളെ വിസ്തരിച്ചു. കണ്ണൂര്‍ സിറ്റി പൊലീസ് ഇന്‍സ്‌പെക്ടര്‍ കെ വി പ്രമോദാണ് അന്വേഷണം നടത്തി കുറ്റപത്രം നല്‍കിയത്. പ്രോസിക്യൂഷനുവേണ്ടി സ്‌പെഷ്യല്‍ പബ്ലിക് പ്രോസിക്യൂടര്‍ ടി കെ ഷൈമ ഹാജരായി.

Keywords:  KV sports teacher jailed for 8 years, fined Rs 50,000 for assaulting student, Thalassery, News, Local News, Molestation, Teacher, Top-Headlines, Jail, Court, Kerala.

Tags

Share this story

google news
Aster mims 04/11/2022

DONATE
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
MIO-Hospital 01/02/2023
ARAMANA 01/06/2020
SWISS-TOWER 24/07/2023
wellfitindia
INDIANA_HOSPITAL_BEKAL