Siddique's murder case | സിദ്ദീഖിന്റെ കൊലപാതകം: രണ്ട് പ്രതികളുടെ അറസ്റ്റ് ബുധനാഴ്ച വൈകീട്ടോടെ; മുഖ്യപ്രതി റഈസ് ഗള്‍ഫിലേക്ക് കടന്നത് പ്രതികളെ തിരിച്ചറിയുന്നതിന് മുമ്പ്

മഞ്ചേശ്വരം: (www.kasargodvartha.com) പ്രവാസിയും പൈവളിഗെ മുഗു സ്വദേശിയുമായ അബൂബകര്‍ സിദ്ദീഖിന്റെ(32) കൊലപാതകവുമായി ബന്ധപ്പെട്ട് രണ്ട് പേരുടെ അറസ്റ്റ് ബുധനാഴ്ച വൈകീട്ടോടെ ഉണ്ടാകും. സിദ്ദീഖിനെ ആശുപത്രിലെത്തിച്ച് മുങ്ങിയ രണ്ട് പേരുടെ അറസ്റ്റാണ് വൈകീട്ട്‌ രേഖപ്പെടുത്തുക. ഇവരെ കൂടാതെ മറ്റു ചിലര്‍ കൂടി പൊലീസ് കസ്റ്റഡിയിലുണ്ട്. ഇവരുടെ പങ്കാളിത്തം സംബന്ധിച്ച കാര്യങ്ങള്‍ വിശദമായി പരിശോധിച്ചുവരികയാണ്.
              
Siddique's murder case: Two suspects arrest on Wednesday evening, Kerala, Manjeshwaram, News, Top-Headlines, Arrested, Murder-case, Investigation, Police, Accuse, Custody.

കസ്റ്റഡിയിലുള്ള പ്രതികളെ ജില്ലാ പൊലീസ് മേധാവി വൈഭവ് സക്സേന, ഡിവൈഎസ്പി പി ബാലകൃഷ്ണന്‍ നായര്‍ അടക്കമുള്ളവര്‍ ചോദ്യം ചെയ്ത് വരികയാണ്. ഇതിനിടെ കുമ്പള പൊലീസ് രജിസ്റ്റര്‍ ചെയ്ത കേസ് സംഭവം നടന്നത് മഞ്ചേശ്വരം പൊലീസ് സ്റ്റേഷന്‍ പരിധിയിലായതിനാല്‍ അങ്ങോട്ടേക്ക് മാറ്റുമെന്ന് പൊലീസ് കേന്ദ്രങ്ങള്‍ കാസര്‍കോട് വാര്‍ത്തയോട് പറഞ്ഞു.

പൈവളിഗെയിലെ നൂര്‍ശാ-റഈസ് സംഘത്തിനാണ്‌ ക്വടേഷന്‍ ലഭിച്ചതെന്നും ഇവരാണ് സ്വിദ്ദീഖിനെ തട്ടിക്കൊണ്ടുപോകലിന് നേതൃത്വം നല്‍കിയതെന്നും പൊലീസ് കേന്ദ്രങ്ങള്‍ സൂചിപ്പിക്കുന്നു. സിദ്ദീഖിനെ പൈവളിഗെ നൂച്ചില്ലയിലെ ഇരുനില വീട്ടിലാണ് തടങ്കലില്‍ പാര്‍പ്പിച്ച് ചോദ്യം ചെയ്തതെന്നാണ് സഹോദരനും ബന്ധുവും വ്യക്തമാക്കിയത്.

സിദ്ദീഖിനെ മണിക്കൂറുകളോളം കെട്ടിയിട്ട് ചോദ്യം ചെയ്യുകയായിരുന്നു. കൂടുതലും അടിയേറ്റത് കാല്‍വള്ളയിലും തുടയുടെ പിന്‍ഭാഗത്തുമായിരുന്നു. അടികൊണ്ട് ശരീരത്തിലെ മസില്‍ വെള്ളം പോലെയായിരുന്നുവെന്നും പോസ്റ്റ്മോടം റിപോര്‍ടില്‍ പറയുന്നത്. തലകീഴായി മരത്തില്‍ കെട്ടിയിട്ട് തങ്ങളെ മര്‍ദ്ദിക്കുകയായിരുന്നെന്ന് സഹോദരന്‍ അന്‍വറും സുഹൃത്ത് അന്‍സാരിയും പൊലീസിന് മൊഴി നല്‍കിയിട്ടുണ്ട്. പൈവളിഗെയിലെ ഇരുനില വീടിന്റെ ഒന്നാം നിലയില്‍വെച്ചും ബോളന്‍ഗളയിലെ കാട്ടില്‍വെച്ചും മര്‍ദ്ദിച്ചതായാണ് അന്‍വറും അന്‍സാരിയും പറയുന്നത്. ഡോളര്‍ എവിടേക്ക് മാറ്റിയെന്ന് ചോദിച്ചാണ് ക്രൂര മര്‍ദ്ദനം അഴിച്ചുവിട്ടത്. മര്‍ദ്ദനത്തിനിടെ വീട്ടിലേക്ക് വിളിപ്പിച്ച് തങ്ങള്‍ സുരക്ഷിതമായി ഒരിടത്ത് ഉണ്ടെന്നും പറയാന്‍ സംഘം നിര്‍ദേശിച്ചിരുന്നു. ബോളന്‍ഗളയിലെ കുന്നിന്‍പുറത്ത് സിദ്ദീഖിനെ മരത്തില്‍ കെട്ടിയിട്ട് ക്രൂര മര്‍ദ്ദനം അഴിച്ചുവിടുകായായിരുന്നെന്നാണ് വിവരം. രാത്രിയായതോടെ പണത്തിന്റെ കാര്യത്തില്‍ തീരുമാനമായെന്ന് പറഞ്ഞാണ് അന്‍വറിനേയും അന്‍സാരിയേയും വാഹനത്തില്‍ കയറ്റി പൈവളിഗെയില്‍ ഇറക്കിവിട്ടത്‌. 1500 രൂപയും സംഘം നല്‍കിയിരുന്നു. അവിടെ നിന്നും ഒരു ഓടോറിക്ഷയില്‍ ബന്തിയോട് എത്തിയപ്പോഴാണ് സിദ്ദീഖ് കൊല്ലപ്പെട്ട വിവരം അവര്‍ അറിയുന്നതെന്നുമാണ് സഹോദരനും ബന്ധുവും പൊലീസില്‍ മൊഴി നല്‍കിയിരിക്കുന്നത്.

അതിനിടെ സംഘത്തിലെ മുഖ്യ സൂത്രധാരന്മാരില്‍ ഒരാളായ റഈസ് ഗള്‍ഫിലേക്ക് കടന്നത് പ്രതികളെ തിരിച്ചറിയുന്നതിന് മുമ്പാണ്. ബംഗ്ളൂരു വഴിയാണ് റഈസ് ഗള്‍ഫിലേക്ക് കടന്നത്. അതിനിടെ മറ്റൊരു മുഖ്യപ്രതി നൂര്‍ശായ്ക്ക് വേണ്ടി പൊലീസ് വല വിരിച്ചിട്ടുണ്ട്. പൈവളിഗെ കേന്ദ്രീകരിച്ച അധോലോക സംഘത്തിന്റെ തലവന്‍ സിയ എന്നയാളാണെന്ന് പൊലീസ് പറയുന്നു. വ്യാജ പാസ്പോര്‍ട് കേസുമായി ബന്ധപ്പെട്ട് എന്‍ഐഎ അറസ്റ്റ് ചെയ്ത സിയ ഇപ്പോള്‍ മുംബൈ ജയിലിലാണ്. സിയയുടെ അഭാവത്തിലാണ് റഈസും നൂര്‍ശായും ചേര്‍ന്ന് കുഞ്ചത്തൂര്‍-ഉദ്യാവര്‍ സ്വദേശിയില്‍ നിന്ന് ക്വടേഷന്‍ ഏറ്റെടുത്തത്.

സിദ്ദീഖിന്റെ മരണകാരണം തലച്ചോറിനേറ്റ ക്ഷതമാണെന്ന് പോസ്റ്റ്മോര്‍ടം റിപോര്‍ടില്‍ പറയുന്നു. അരയ്ക്ക് താഴെ തുടയിലും കാല്‍വള്ളയിലും എണ്ണിയാലൊതുങ്ങാത്ത രീതിയില്‍ അടിയേറ്റ പാടുകളുണ്ടായിരുന്നു.

Keywords: Siddique's murder case: Two suspects arrest on Wednesday evening, Kerala, Manjeshwaram, News, Top-Headlines, Arrested, Murder-case, Investigation, Police, Accuse, Custody.
< !- START disable copy paste -->

Post a Comment

Previous Post Next Post