city-gold-ad-for-blogger
Aster MIMS 10/10/2023

Saudi Arabia Warns | വിമാന യാത്രക്കാരുടെ സാധനങ്ങള്‍ മോഷ്ടിക്കുന്നതിനെതിരെ മുന്നറിയിപ്പ് നല്‍കി സഊദി

റിയാദ്: (www.kasargodvartha.com) വിമാനയാത്രക്കിടെ സഹയാത്രികരുടെ വസ്തുക്കളോ വിമാനത്തിന്റെ സ്വത്തുക്കളോ മോഷ്ടിക്കുന്നതിനെതിരെ സഊദി അറേബ്യ യാത്രക്കാര്‍ക്ക് മുന്നറിയിപ്പ് നല്‍കി. ഈ കുറ്റകൃത്യം കണ്ടെത്തിയാല്‍ അഞ്ച് വര്‍ഷം ജയില്‍ ശിക്ഷയും അഞ്ച് ലക്ഷം ദിര്‍ഹം (ഒരു കോടി ഇന്‍ഡ്യന്‍ രൂപ) പിഴയും ലഭിക്കുമെന്നും മുന്നറിയിപ്പില്‍ വ്യക്തമാക്കുന്നു.

സഊദി അറേബ്യയിലെ സിവില്‍ ഏവിയേഷന്‍ നിയമം 154-ാം വകുപ്പ് അനുസരിച്ച് വിമാനത്തില്‍ യാത്ര ചെയ്യുന്ന യാത്രക്കാരുടെ സാധനങ്ങളോ വിമാനത്തിലെ സാധനങ്ങളോ മോഷ്ടിക്കുന്നത് വലിയ കുറ്റകൃത്യമായാണ് കണക്കാക്കുന്നത്. അറസ്റ്റ് ഉള്‍പെടെയുള്ള നിയമനടപടികള്‍ ഇതിന്റെ പേരില്‍ സ്വീകരിക്കേണ്ടി വരുമെന്നും പ്രോസിക്യൂഷന്‍ പുറത്തിറക്കിയ അറിയിപ്പില്‍ പറയുന്നു.

Saudi Arabia Warns | വിമാന യാത്രക്കാരുടെ സാധനങ്ങള്‍ മോഷ്ടിക്കുന്നതിനെതിരെ മുന്നറിയിപ്പ് നല്‍കി സഊദി

സഊദിയിലെ സിവില്‍ ഏവിയേഷന്‍ നിയമം 167-ാം വകുപ്പ് പ്രകാരമാണ് ഇത്തരം കുറ്റകൃത്യങ്ങള്‍ക്കുള്ള ശിക്ഷ വിധിക്കുന്നത്. പ്രതികള്‍ക്ക് അഞ്ച് വര്‍ഷത്തില്‍ കവിയാത്ത തടവും അഞ്ച് ലക്ഷം റിയാല്‍ വരെയുള്ള പിഴയുമാണ് നിയമം അനുശാസിക്കുന്ന ശിക്ഷ.

Keywords: Riyadh, News, Gulf, World, Top-Headlines, Jail, Fine, Saudi Arabia warns against stealing belongings of air passengers.

Tags

Share this story

google news
Aster mims 04/11/2022

DONATE
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
MIO-Hospital 01/02/2023
ARAMANA 01/06/2020
SWISS-TOWER 24/07/2023
wellfitindia
INDIANA_HOSPITAL_BEKAL