city-gold-ad-for-blogger
Aster MIMS 10/10/2023

Renovation of pond | മുഖം മിനുക്കി പടന്നക്കാട്ടെ ചേരക്കുളം; നവീകരണ പ്രവൃത്തികൾ അന്തിമഘട്ടത്തിലേക്ക്

കാഞ്ഞങ്ങാട്: (www.kasargodvartha.com) ആലാമിപ്പള്ളി കുളത്തിന് പിറകെ പടന്നക്കാട്ടെ ചേരക്കുളത്തിൻ്റെ നവീകരണ പ്രവൃത്തികൾ അന്തിമഘട്ടത്തിലേക്ക്. വി വി രമേശൻ ചെയർമാനായിരിക്കെ തുടങ്ങി വെച്ച പ്രവൃത്തികളാണ് പൂർത്തികരിക്കാൻ പോവുന്നത്. വി വി രമേശൻ, മുൻ ജില്ലാ കലക്ടർ ഡോ. ഡി സജിത് ബാബു എന്നിവരുടെ ഇടപെടലിൻ്റെ ഭാഗമായാണ് രണ്ടു കുളങ്ങളും ഹരിത കേരളം പദ്ധതിയിൽ ഉൾപെടുത്തിയത്. കാടുമൂടി മാലിന്യക്കൂമ്പാരമായ പൊതുകുളം നഗരസഭയുടെ ആവശ്യപ്രകാരം ജലസേചന വകുപ്പാണ് നവീകരിക്കുന്നത്.
                              
Renovation of pond | മുഖം മിനുക്കി പടന്നക്കാട്ടെ ചേരക്കുളം; നവീകരണ പ്രവൃത്തികൾ അന്തിമഘട്ടത്തിലേക്ക്

ചേര കുളത്തിന് 28 ലക്ഷം രൂപയാണ് അടങ്കൽ തുക. കാടും മാലിന്യവും ചെളിയും നീക്കി ആഴം കൂട്ടി അടിത്തട്ട് കരിങ്കല്ല് കെട്ടി ഉയര്‍ത്തി മുകളിൽ ചെങ്കല്ലുകൊണ്ട് പടവുകൾ തീർത്ത് മനോഹരമാക്കിയാണ് കുളം നിർമിച്ചിരിക്കുന്നത്.

പഴയകാലത്ത് കാർഷികാവശ്യത്തിന് ജലസ്രോതസായി ഉപയോഗപ്പെടുത്തിയിരുന്ന ഈ കുളത്തിന് 22 മീറ്റർ നീളവും 16 മീറ്റർ വീതിയുമുണ്ട്. വരും നാളുകളിൽ നഗരസഭയിലെ ഉപയോഗശൂന്യമായ പൊതുകുളങ്ങൾ ജലസേചന വകുപ്പുമായി ചേർന്ന് നവകേരള നിർമാണ പദ്ധതിയിൽ ഉൾപെടുത്തി നവീകരിക്കാൻ പദ്ധതി തയ്യാറാക്കുമെന്ന് നഗരസഭ ചെയർപേഴ്സൺ കെ വി സുജാത പറഞ്ഞു.

Keywords: News, Kerala, Kasaragod, Kanhangad, Kanhangad-Municipality, District Collector, Development Project, Top-Headlines, Renovation of Padannakkad pond underway.
< !- START disable copy paste -->

Tags

Share this story

google news
Aster mims 04/11/2022

DONATE
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
MIO-Hospital 01/02/2023
ARAMANA 01/06/2020
SWISS-TOWER 24/07/2023
wellfitindia
INDIANA_HOSPITAL_BEKAL