Join Whatsapp Group. Join now!
Aster MIMS 10/10/2023

Pension for retired journalists | സംസ്ഥാന സർകാർ പ്രഖ്യാപിച്ച വിരമിച്ച മാധ്യമ പ്രവർത്തകർക്കുള്ള പെൻഷൻ വർധന നടപ്പായില്ല; പ്രതിഷേധം

Pension hike for retired journalists not implemented, #കേരളവാർത്തകൾ #ന്യൂസ്റൂം #ഇന്നത്തെവാർത്തകൾ
കാസർകോട്: (www.kasargodvartha.com) 2021 - 22 വർഷത്തെ ബജറ്റിൽ സംസ്ഥാന സർകാർ പ്രഖ്യാപിച്ച വിരമിച്ച മാധ്യമ പ്രവർത്തകർക്കുള്ള പെൻഷൻ വർധന നടപ്പാക്കാത്തതിൽ പ്രതിഷേധം ഉയരുന്നു. 2021-22 സാമ്പത്തിക വർഷത്തിൽ 1000 രൂപ പെൻഷൻ വർധിപ്പിക്കുമെന്നായിരുന്നു പ്രഖ്യാപനമെങ്കിലും അതിൽ നിന്ന് 500 രൂപ വെട്ടിക്കുറച്ച് നടപ്പാക്കാനാണ് സർകാർ തീരുമാനം. മുതിർന്ന മാധ്യമ പ്രവർത്തകരെ അപമാനിക്കുന്നതാണ് ഈ നടപടിയെന്നാണ് ഉയരുന്ന വിമർശനം. 2000 രൂപ വർധിപ്പിക്കണം എന്ന ആവശ്യമാണ് ബജറ്റ് പ്രസംഗത്തിൽ ആയിരമായി പരിഗണിച്ചതെന്നും ഇവർ ഓർമിപ്പിക്കുന്നു. വിരമിച്ച പത്രപ്രവർത്തകരുടെ നിലവിലെ പെൻഷൻ 10000 രൂപയാണ്. അത് 11000 ആയി ഉയർത്തിക്കൊണ്ടാണ് ധനമന്ത്രി പ്രഖ്യാപനം നടത്തിയത്.
             
News, Kerala, Kasaragod, Top-Headlines, Pension, Government, Journalists, Protest, Media worker, Pension for Retired Journalists, Government of Kerala, Pension hike for retired journalists not implemented.

മാധ്യമ പ്രവർത്തകരിൽ നിന്ന് പ്രതിമാസം വിഹിതം സ്വീകരിച്ചു കൊണ്ടുള്ള പങ്കാളിത്ത പെൻഷൻ പദ്ധതിയാണിത്. തൊണ്ണൂറുകൾ മുതൽ പെൻഷൻ പങ്കാളിത്തം ട്രഷറികളിൽ രണ്ട് പതിറ്റാണ്ടിലേറെ അടച്ച് സർവീസിൽ നിന്ന് പിരിഞ്ഞവരാണ് ഇപ്പോൾ പെൻഷൻ വാങ്ങുന്നവർ. നിലവിൽ സർവീസിലുള്ള ആയിരക്കണക്കിന് മാധ്യമ പ്രവർത്തകർ പെൻഷൻ വിഹിതം മാസാമാസം അടക്കുന്നുമുണ്ട്. സാധാരണ ഓണത്തിന് നൽകിയിരുന്ന ഉത്സവകാല വിഹിതവും കഴിഞ്ഞ ഓണത്തിന് നൽകിയിട്ടില്ല.

പെൻഷൻ നടപ്പിലാക്കി പതിറ്റാണ്ട് കഴിഞ്ഞിട്ടും എല്ലാ മാസവും കൃത്യതീയതിക്ക് നൽകുന്ന വിധത്തിലുള്ള സംവിധാനമില്ല. ഓരോ മാസവും ധനവകുപ്പിൽ ബിൽ അയച്ച് അലോട് മെൻറ് കാത്തിരിക്കേണ്ട ഗതികേടാണുള്ളത്. സർവീസിൽ നിന്ന് പിരിഞ്ഞ മാസം മുതൽ പെൻഷൻ നൽകേണ്ടതാണെങ്കിലും പെൻഷൻ അപേക്ഷ പരിഗണിക്കുന്ന ഉത്തരവിൻ്റെ കാലദൈർഘ്യം എത്രയാണോ അത്രയും മാസങ്ങൾ കുടിശിക ബാക്കിയാക്കിയാണ് പെൻഷൻ നൽകുന്നത്. കഴിഞ്ഞ മൂന്ന് വർഷത്തിനുള്ളിൽ പിരിഞ്ഞ ആർക്കും കുടിശിക വരുത്തിയ തുക ഇത് വരെ നൽകിയിട്ടില്ല.

'മുതിർന്ന പത്രപ്രവർത്തകരോട് കാട്ടുന്ന അനീതി' 

2022 ജനുവരി മുതൽ 500 രൂപ വർധന നടപ്പിലാക്കിക്കൊണ്ടുള്ള തീരുമാനം ഉപേക്ഷിച്ച് ബജറ്റിൽ വാഗ്ദാനം ചെയ്ത 1000 രൂപ തന്നെ പ്രാബല്യത്തിൽ വരുത്തണമെന്ന് സീനിയർ ജേർനലിസ്റ്റ്സ് ഫോറം കേരള, കാസർകോട് ജില്ലാ കമിറ്റി ആവശ്യപ്പെട്ടു. 2021 ഏപ്രിൽ മുതൽ ഡിസംബർ വരെയുള്ള കുടിശിക തുക നൽകാനുള്ള തീരുമാനത്തിൽ നിന്നും സർകാർ പിറകോട്ടു പോയിരിക്കുകയാണെന്നും ഇത് കേരളത്തിലെ മുതിർന്ന പത്രപ്രവർത്തകരോട് കാട്ടുന്ന അനീതിയാണെന്നും ഫോറം കൂട്ടിച്ചേർത്തു. കുടിശികയും വർധനയും എത്രയും വേഗത്തിൽ നടപ്പിലാക്കാൻ സർകാർ നടപടി സ്വീകരിക്കണമെന്ന് ജില്ലാ പ്രസിഡണ്ട് വി വി പ്രഭാകരൻ, സെക്രടറി സണ്ണി ജോസഫ് എന്നിവർ ആവശ്യപ്പെട്ടു.

Keywords: News, Kerala, Kasaragod, Top-Headlines, Pension, Government, Journalists, Protest, Media worker, Pension for Retired Journalists, Government of Kerala, Pension hike for retired journalists not implemented.
< !- START disable copy paste -->

Post a Comment