city-gold-ad-for-blogger
Aster MIMS 10/10/2023

NH Development | ദേശീയപാത വികസനം: കലുങ്കുകളും, ഓവുചാലുകളും അടഞ്ഞുതന്നെ; വെള്ളത്തിൽ മുങ്ങി ദേശീയപാതയോരം; കൂടെ മണ്ണൊലിപ്പും; ദുരിതത്തിലായി ജനങ്ങൾ

കാസർകോട്: (www.kasargodvartha.com) മഴ കനത്തതിനെ തുടർന്ന് ദേശീയപാതയോരങ്ങൾ വെള്ളത്തിൽ മുങ്ങിത്തുടങ്ങിയതോടെ പൊതുജനങ്ങൾ ദുരിതത്തിൽ. ദേശീയപാത വികസനത്തിന്റെ ഭാഗമായി കലുങ്കുകളും, ഓവുചാലുകളും അടച്ചതോടെയാണ് ജില്ലയുടെ വിവിധ ഭാഗങ്ങളിൽ വെള്ളക്കെട്ട് രൂപപ്പെട്ടിരിക്കുന്നത്. മഴ കനക്കുന്നതോടെ ദേശീയപാതയോരവും, സമീപത്തുള്ള താഴ്ന്ന പ്രദേശങ്ങളിലെ വീടുകളുമെല്ലാം വെള്ളത്തിൽ മുങ്ങുമെന്ന ആശങ്കയിലാണ് പ്രദേശവാസികൾ. ഒപ്പം ഗതാഗത തടസത്തിനും കാരണമാവും.
                    
NH Development | ദേശീയപാത വികസനം: കലുങ്കുകളും, ഓവുചാലുകളും അടഞ്ഞുതന്നെ; വെള്ളത്തിൽ മുങ്ങി ദേശീയപാതയോരം; കൂടെ മണ്ണൊലിപ്പും; ദുരിതത്തിലായി ജനങ്ങൾ

കാലവർഷത്തിന്റെ തുടക്കത്തിൽതന്നെ ദേശീയപാത നിർമാണത്തിൽ കലുങ്കുകളുടെയും, ഓവുചാലുകളുടെയും ജോലികൾക്ക് മുൻഗണന നൽകണമെന്ന് നാട്ടുകാരും, ജനപ്രതിനിധികളും, സന്നദ്ധ സംഘടനകളും ആവശ്യപ്പെട്ടിരുന്നുവെങ്കിലും നിർമാണ കംപനി ഉദ്യോഗസ്ഥർ ചെവിക്കൊണ്ടില്ലെന്ന് ആക്ഷേപമുണ്ട്. ഇതാണ് ഇപ്പോൾ വെള്ളക്കെട്ട് ഭീഷണിക്ക് കാരണമായിരിക്കുന്നത്.

അതിനിടെ വെള്ളക്കെട്ട് നേരിടാൻ ദേശീയപാത നിർമാണ കംപനി ഉദ്യോഗസ്ഥരുടെ നേതൃത്വത്തിൽ പ്രത്യേക ടീമിനെ നിയോഗിക്കുമെന്ന് എഡിഎം നേരത്തെ അറിയിച്ചിരുന്നു. ഇതിനായി തഹസിൽദാർ, പഞ്ചായത് പ്രസിഡണ്ടുമാർ നിർമാണ കംപനിയുടെ ചുമതലയുള്ള പ്രതിനിധികൾ എന്നിവർ സംയുക്തമായി ഇത്തരം പ്രദേശങ്ങൾ സന്ദർശിച്ചു പരിഹാരം കാണുമെന്നും പറഞ്ഞിരുന്നെങ്കിലും ഒന്നും നടപ്പിലായില്ലെന്നാണ് ജനങ്ങളുടെ പരാതി.

കുമ്പള ആരിക്കാടി ഭാഗത്തുള്ള ഗുരുതരമായ വെള്ളക്കെട്ട് സംബന്ധിച്ച് വാർഡ് മെമ്പർ അൻവർ ആരിക്കാടി ബന്ധപ്പെട്ടവർക്ക് പരാതി നൽകിയിട്ടുണ്ട്. വിഷയത്തിൽ അടിയന്തര ഇടപെടൽ വേണമെന്നാണ് നാട്ടുകാരുടെ ആവശ്യം. അതേപോലെ ദേശീയപാത നിർമാണ പ്രവൃത്തികളുടെ ഭാഗമായി റോഡിരികിൽ ഇട്ടിരിക്കുന്ന മണ്ണ് ഒലിച്ചുപോയി പലയിടത്തും ചെളിക്കുളമായിട്ടുണ്ട്. ഇത് വാഹനങ്ങൾക്കും കാൽനട യാത്രക്കാർക്കും പ്രയാസം സൃഷ്ടിക്കുന്നു. അധികൃതർ ഇക്കാര്യത്തിൽ അടിയന്തരനടപടികൾ കൈകൊള്ളണമെന്നാണ് ജനങ്ങളുടെ ആവശ്യം.

Keywords: News, Kerala, Kasaragod, Top-Headlines, National Highway, Road, Road-side, Rain, Issue, Kumbala, Government, NH Development, Road Sides Submerged, NH Development: Road sides submerged in rain.
< !- START disable copy paste -->

Tags

Share this story

google news
Aster mims 04/11/2022

DONATE
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
MIO-Hospital 01/02/2023
ARAMANA 01/06/2020
SWISS-TOWER 24/07/2023
wellfitindia
INDIANA_HOSPITAL_BEKAL