Join Whatsapp Group. Join now!
Aster MIMS 10/10/2023

Pocso Case | 'ഒളിച്ചോടിയ അമ്മയ്‌ക്കൊപ്പം താമസിക്കുന്ന ഒമ്പതാം ക്ലാസ് വിദ്യര്‍ഥിനിയെ അമ്മയുടെ കാമുകന്‍ പീഡിപ്പിക്കാന്‍ ശ്രമിച്ചു'; യുവാവിനെതിരെ പോക്‌സോ കേസ്

Molestation complaint: youth arrested in pocso case, #കേരളവാർത്തകൾ #ന്യൂസ്റൂം #ഇന്നത്തെവാർത്തകൾ
കാസര്‍കോട്: (www.kasargodvartha.com) ഒളിച്ചോടിയ അമ്മയ്‌ക്കൊപ്പം താമസിക്കുകയായിരുന്ന വിദ്യാര്‍ഥിനിയെ അമ്മയുടെ കാമുകന്‍ പീഡിപ്പിക്കാന്‍ ശ്രമിച്ചതായി പരാതി. സംഭവത്തില്‍ കാമുകനും പെണ്‍കുട്ടിയുടെ അമ്മയ്ക്കുമെതിരെ പോക്‌സോ കേസ് രജിസ്റ്റര്‍ ചെയ്തു.
                                  
News, Kerala, Kasaragod, Top-Headlines, Molestation, Complaint, Police, Eloped, Pocso, Student, Molestation complaint: youth arrested in pocso case.

കൊല്ലം ജില്ലയിലെ സ്വദേശിനിയായ ഒമ്പതാം ക്ലാസ് വിദ്യാര്‍ഥിനിയെയാണ് അമ്മയുടെ കാമുകന്‍ മാനഭംഗപ്പെടുത്താന്‍ ശ്രമിച്ചത്. ഒളിച്ചോടിയ അമ്മയ്ക്കും കാമുകനും ഒപ്പം ആദൂര്‍ പൊലീസ് സ്റ്റേഷന്‍ പരിധിയില്‍ വാടക ക്വാര്‍ടേഴ്‌സില്‍ താമസിച്ചു വരുന്നതിനിടയിലാണ് അമ്മയുടെ കാമുകന്‍ പെണ്‍കുട്ടിയെ പീഡിപ്പിക്കാന്‍ ശ്രമിച്ചതെന്ന് പരാതിയില്‍ പറയുന്നു.

സംഭവം അമ്മയോട് പെണ്‍കുട്ടി പറഞ്ഞെങ്കിലും പ്രതികരിക്കാന്‍ തയ്യാറായില്ലെന്നാണ് വിവരം. ഒളിച്ചോട്ടം സംബന്ധിച്ച് പെണ്‍കുട്ടിയുടെ അമ്മയുടെ പരാതി പ്രകാരം കേസെടുത്ത അഞ്ചാലംമൂട് പൊലീസ് നടത്തിയ അന്വേഷണത്തില്‍ യുവതിയേയും കാമുകനേയും പെണ്‍കുട്ടിയേയും ക്വാര്‍ടേഴ്‌സില്‍ നിന്നും അറസ്റ്റുചെയ്ത് അഞ്ചാലംമൂട് കോടതിയില്‍ ഹാജരാക്കിയിരുന്നു. കോടതിയില്‍ നിന്നും യുവതി കാമുകനോടൊപ്പം പോയപ്പോള്‍ പെണ്‍കുട്ടിയെ കോടതി അച്ഛനോടൊപ്പം വിട്ടയച്ചു. തുടര്‍ന്ന് സ്‌കൂളില്‍ പോകാന്‍ തുടങ്ങിയ പെണ്‍കുട്ടി സ്‌കൂളില്‍ നടത്തിയ കൗണ്‍സിലിങ്ങിലാണ് അമ്മയുടെ കാമുകന്‍ പീഡിപ്പിക്കാന്‍ ശ്രമിച്ച സംഭവം വെളിപ്പെടുത്തിയത്.

അധ്യാപിക ചൈല്‍ഡ് ലൈനിനെ വിവരം അറിയിക്കുകയും ചൈല്‍ഡ് ലൈന്‍ കുട്ടിയെ കൗണ്‍സിലിങ്ങ് നടത്തുകയുമായിരുന്നു. ശേഷം നല്‍കിയ പരാതിയില്‍ കേസെടുത്ത അഞ്ചാലംമൂട് പൊലീസ് യുവതിയുടെ കാമുകനായ അഞ്ചാലംമൂട് പനയത്തെ മിഷാദിനെ(42) അറസ്റ്റുചെയ്തു.

മാനഭംഗസംഭവം നടന്നത് ആദൂര്‍ പൊലീസ് സ്റ്റേഷന്‍ പരിധിയിലായതിനാല്‍ തുടരന്വേഷണത്തിനായി കേസ് ആദൂര്‍ പൊലീസിന് കൈമാറി. ആദൂര്‍ എസ് ഐ മധുസൂദനന്‍ മടിക്കൈയുടെ നേതൃത്വത്തില്‍ അന്വേഷണം ആരംഭിച്ചു. റിമാന്‍ഡില്‍ കഴിയുന്ന പ്രതിയെ കസ്റ്റഡിയിലെടുത്ത് ആദൂരിലേക്ക് കൊണ്ടുവന്ന് തെളിവെടുപ്പ് നടത്തും.

Keywords: News, Kerala, Kasaragod, Top-Headlines, Molestation, Complaint, Police, Eloped, Pocso, Student, Molestation complaint: youth arrested in pocso case.
< !- START disable copy paste -->

Post a Comment