Join Whatsapp Group. Join now!
Aster MIMS 10/10/2023

Police cricket tournament | ലഹരിയോട് വിട പറയാം; ബോധവത്‌കരണവുമായി കാസർകോട് പൊലീസ് ക്രികറ്റ് ടൂർണമെന്റ് നടത്തി

Kasargod Police held anti-drug awareness cricket tournament#കേരളവാർത്തകൾ #ന്യൂസ്റൂം #ഇന്നത്തെവാർത്തകൾ
കാസർകോട്: (www.kasargodvartha.com) ലഹരിക്കെതിരെ ബോധവത്‌കരണവുമായി പൊതുജനങ്ങളുടെ പങ്കാളിത്തത്തോട് കൂടി കാസർകോട് പൊലീസ് ക്രികറ്റ് ടൂർണമെന്റ് നടത്തി. ജില്ലയിലേക്ക് മാരക ലഹരിമരുന്നുകളുടെയടക്കം ഒഴുക്ക് വ്യാപകമാണ്. പലരും പൊലീസ് പിടിയിലാവുകയും ചെയ്തു. വിദ്യാർഥികളും കൗമാരക്കാരും യുവാക്കളുമാണ് ഉപയോഗിക്കുന്നവരിൽ ഏറെയും. ഇത് സമൂഹത്തിന് ദുരിതം വിതക്കുന്ന പശ്ചാത്തലത്തിലാണ് ബോധവത്കരണവുമായി പൊലീസ് തന്നെ മുന്നിട്ടിറങ്ങിയിരിക്കുന്നത്.
  
Kasaragod, Kerala, News, Drugs, Cricket, Cricket Tournament, Police, DYSP, Kasargod Police held anti-drug awareness cricket tournament.

ടൂർണമെന്റിന് തുടക്കം കുറിച്ച് മുൻസിപൽ സ്റ്റേഡിയത്തിൽ നടന്ന ചടങ്ങ് നഗരസഭ ചെയർമാൻ അഡ്വ. വി എം മുനീർ ഉദ്‌ഘാടനം ചെയ്തു. ഡി വൈ എസ് പി, പി ബാലകൃഷ്ണൻ നായർ അധ്യക്ഷത വഹിച്ചു.

കാസർകോട് പൊലീസ് സ്റ്റേഷൻ ഹൗസ് ഓഫീസർ പി അജിത് കുമാർ സ്വാഗതം പറഞ്ഞു. കാസർകോട് സ്പെഷ്യൽ ബ്രാഞ്ച് ഡി വൈ എസ് പി, പി കെ സുധാകരൻ, കേരള ക്രികറ്റ് അസോസിയേഷൻ മെമ്പർ ടി എം ഇഖ്ബാൽ, എസ് ഐ അജിത സംസാരിച്ചു. എഎസ്ഐ ഉമേശൻ നന്ദി പറഞ്ഞു. പവർ ഹിറ്റേഴ്സ് വിദ്യാനഗറും ലയൺസ് അമ്പലത്തറയും ഏറ്റുമുട്ടിയ ആദ്യ മത്സരത്തിൽ ലയൺസ് അമ്പലത്തറ വിജയിച്ചു.

Keywords: Kasaragod, Kerala, News, Drugs, Cricket, Cricket Tournament, Police, DYSP, Kasargod Police held anti-drug awareness cricket tournament.

Post a Comment