അതേസമയം വിജയശതമാനത്തിൽ കഴിഞ്ഞവർഷത്തേക്കാൾ കുറവുണ്ടായി. 2021ൽ 82.64 % ആയിരുന്നു വിജയം. ഇത്തവണ നൂറുമേനി നേടിയ സ്‌കൂളുകൾ രണ്ടെണ്ണം മാത്രമാണ്.സിഎച് എംകെഎസ് എച്എസ്എസ് മട്ടമ്മൽ ഇളമ്പച്ചിയിൽ പരീക്ഷയെഴുതിയ 27 പേരും കാസർകോട് വിദ്യാനഗർ മാർത്തോമ്മാ ബധിര വിദ്യാലയത്തിൽ പരീക്ഷയെഴുതിയ ആറ് വിദ്യാർഥികളും വിജയിച്ച് ഈ സ്‌കൂളുകൾക്ക് 100% വിജയം നേടിക്കൊടുത്തു. 19 സ്‌കൂളുകൾ 90 ശതമാനത്തിന് മുകളിൽ വിജയം കൈവരിച്ചു.
വൊകേഷനൽ ഹയർ സെകൻഡറി (വി എച് എസ് ഇ) വിഭാഗത്തിൽ കേരളത്തിൽ ഏറ്റവും കുറവ് വിജയശതമാനം കാസർകോട്ടാണ്, 64.97 %. ജില്ലയിൽ നിന്നു പരീക്ഷ എഴുതിയ 1436 വിദ്യാർഥികളിൽ 933 പേർ വിജയിച്ചു. ഈ വിഭാഗത്തിൽ ജില്ലയിൽ നിന്ന് ഒരു സ്കൂളിനു പോലും നൂറുമേനി നേടാനായില്ല. കഴിഞ്ഞതവണ 73.93 ശതമാനമായിരുന്നു വി എച് എസ് ഇയിലെ കാസർകോട്ടെ വിജയം.
എസ്എസ്എൽസിയിലെ നൂറുമേനിയുടെയും പ്ലസ് ടുവിലെ ഉന്നത വിജയത്തിന്റെയും പൊലിമ കുറച്ച് മൊഗ്രാൽ ഗവ. സ്‌കൂളിലെ വിഎച്എസ്ഇ ഫലം; വിജയശതമാനം 10ൽ താഴെ!
വിഎച്എസ്ഇയിൽ 51 കുട്ടികൾ പരീക്ഷ എഴുതിയപ്പോൾ എട്ട് പേരെ മാത്രമേ വിജയിപ്പിച്ചെടുക്കാൻ കഴിഞ്ഞുള്ളൂ. എസ്എസ്എൽസി, പ്ലസ് ടു ഫലങ്ങളിൽ വിദ്യാർഥികളും, നാട്ടുകാരും, പിടിഎയും, സന്നദ്ധ സംഘടനകളും ആഘോഷമാക്കുന്നതിനിടയിലാണ് വിഎച്എസ്ഇയുടെ ഫലം നാട്ടുകാരെ നിരാശരാക്കിയത്.
പരാജയത്തിന്റെ കാരണം കണ്ടെത്തുകയും, വിഎച്എസ്ഇൽ വേണ്ടത്ര അടിസ്ഥാനസൗകര്യം ഒരുക്കുകയും ചെയ്ത് വരുംവർഷങ്ങളിൽ ശക്തമായ ഇടപെടൽ നടത്താനും, വിജയശതമാനം വർധിപ്പിക്കാനുമാണ് പിടിഎയുടെയും, നാട്ടുകാരുടെയും, സന്നദ്ധ സംഘടനകളുടെയും തീരുമാനം. അതോടൊപ്പം തന്നെ വിദ്യാർഥികൾക്ക് പ്രയോജനപ്രദമായ നൂതന കോഴ്‌സുകൾ ഇവിടത്തെ വിഎച്എസ്ഇയിൽ അനുവദിക്കണമെന്ന ആവശ്യവും ഉയരുന്നുണ്ട്.
Keywords: Kasaragod, Kerala, News, Top-Headlines, Education, School, Higher Secondary Result: 79.33% pass in Kasargod district.< !- START disable copy paste -->