Join Whatsapp Group. Join now!
Aster MIMS 10/10/2023

Development opportunities | വികസന സാധ്യതകള്‍ തേടി തളങ്കര പുഴയോര ടൂറിസം; നിരവധി അനുകൂല ഘടകങ്ങള്‍

vFurther development opportunities for Thalangara riverside tourism #കേരളവാർത്തകൾ #ന്യൂസ്റൂം #ഇന്നത്തെവാർത്തകൾ
തളങ്കര: (www.kasargodvarth.com) പ്രകൃതി ഭംഗി കൊണ്ട് സമ്പന്നമായ തളങ്കര പുഴയോരത്തെ ടൂറിസം സാധ്യതകള്‍ ഉപയോഗപ്പെടുത്താതെ അധികൃതരും സംരംഭകരും. കാസര്‍കോട് നഗരത്തിനടുത്ത് കിടക്കുന്ന തളങ്കരയിലെ പുഴയോര ടൂറിസത്തിന് അനന്തമായ സാധ്യതകളാണുള്ളത്. പ്രകൃതി കനിഞ്ഞുനല്‍കിയ ദൃശ്യഭംഗി, റോഡ്-റെയില്‍ ഗതാഗത സൗകര്യങ്ങള്‍, രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്ന് സഞ്ചാരികളെത്തുന്ന മാലിക് ദീനാര്‍ പള്ളിയുടെ സാമീപ്യം എന്നീ അനുകൂല ഘടകങ്ങള്‍ ഉണ്ടായിട്ടും ടൂറിസം സാധ്യതകള്‍ ഉപയോഗപ്പെടുത്താന്‍ അധികൃതര്‍ക്കോ സംരംഭകര്‍ക്കോ കഴിഞ്ഞിട്ടില്ല.
            
Further development opportunities for Thalangara riverside tourism, Kerala, Kasaragod, Thalangara, Tourism, River, Development.

നിലവില്‍ കേരള മാരിടൈം ബോര്‍ഡിന്റെ സ്ഥലം പാട്ടത്തിനെടുത്ത് മലബാര്‍ വാടര്‍ സ്‌പോര്‍ട്‌സ് എന്ന സ്ഥാപനം ബോടിങ്, കയാകിംഗ്, ചില്‍ഡ്രന്‍സ് പാര്‍ക് എന്നിവ നടത്തുന്നുണ്ട്. കൂടാതെ സ്ട്രീറ്റ് ഫുഡും ഇവിടെയുണ്ട്. സായാഹ്നങ്ങളേയും അവധി ദിവസങ്ങളേയും ആനന്ദകരമാക്കാന്‍ ധാരാളം പേര്‍ പുഴയോരത്ത് എത്തുന്നുണ്ട്.

തളങ്കരയില്‍ നിന്ന് കീഴൂരിലേക്ക് ചന്ദ്രഗിരി പുഴക്ക് കുറുകെ ടൂറിസം സാധ്യതകള്‍ കൂടി ഉപയോഗപ്പെടുത്തിയുള്ള പാലം നിര്‍മിച്ചാല്‍ ബ്രിഡ്ജ് ടൂറിസത്തിനും വന്‍ സാധ്യതകളാണ് ഉള്ളത്. ഇവ ഗതാഗത സൗകര്യം വിപുലപ്പെടുത്തുന്നതിനും ഉപയോഗപ്പെടും. തളങ്കര പുഴയോരത്തെ ടൂറിസം സാധ്യതകള്‍ പ്രയോജനപ്പെടുത്താന്‍ ജില്ലാ ടൂറിസം പ്രമോഷന്‍ കൗണ്‍സിലും ടൂറിസം വകുപ്പും നഗരസഭയും ശ്രദ്ധ ചെലുത്തണമെന്നാണ് നാട്ടുകാരുടെയും സഞ്ചാരികളുടെയും ആവശ്യം.

പഴയ തളങ്കര കടവും ഹാര്‍ബറിന്റെ പശ്ചാത്തലവും പഞ്ചാരമണല്‍ പോലെയുള്ള ബീചും ചേരുമ്പോള്‍ വലിയ ടൂറിസം സാധ്യതകളാണ് തളങ്കരയ്ക്ക് ലഭിക്കുന്നത്. പ്രമുഖ സംവിധായകന്‍ മണിരത്‌നത്തിന്റെ ബോംബെ എന്ന സിനിമയിലടക്കം തളങ്കരയുടെ ദൃശ്യഭംഗി അതേപടി ഒപ്പിയെടുത്ത് പ്രദര്‍ശിപ്പിച്ചിരുന്നു. ഇപ്പോഴും ആ സൗന്ദര്യ സങ്കല്‍പത്തിന് ഒരു മാറ്റവും വന്നിട്ടില്ലെന്നുള്ളത് എടുത്തുപറയേണ്ട വസ്തുതയാണ്.

തെളിനീരായി ഒഴുകുന്ന ചന്ദ്രഗിരി പുഴയും റയില്‍വേ പാലവും അടക്കമുള്ള ദൃശ്യഭംഗിയും അഴിമുഖത്തിന്റെ സായാഹ്ന വശ്യതയും ആസ്വദിക്കാന്‍ തളങ്കര കോര്‍ണിഷിലിരുന്നാല്‍ സാധിക്കും. ഇതൊന്നും പ്രയോജനപ്പെടുത്താന്‍ ടൂറിസം വകുപ്പോ അധികൃതരോ തയ്യാറാവുന്നില്ല. പുഴയോരം ശുചിയോടെ നിലനിര്‍ത്താന്‍ പോലും കഴിയാത്ത രീതിയില്‍ നമ്മുടെ സംവിധാനം മാറിപ്പോയതില്‍ സങ്കടപ്പെടുകാണ് തളങ്കരയെ ഇഷ്ടപ്പെടുന്ന വിനോദ സഞ്ചാരികള്‍.


Keywords: Further development opportunities for Thalangara riverside tourism, Kerala, Kasaragod, Thalangara, Tourism, River, Development.
< !- START disable copy paste -->

إرسال تعليق