city-gold-ad-for-blogger
Aster MIMS 10/10/2023

Proud of Kasargod | ഹയർ സെകൻഡറി പരീക്ഷയിൽ മുഴുവൻ മാർകും സ്വന്തമാക്കി കാസർകോടിന് അഭിമാനമായ അനശ്വര വിശാലിന് അഭിനന്ദനപ്രവാഹം

കാസർകോട്: (www.kasargodvartha.com) ഈ വർഷത്തെ ഹയർ സെകൻഡറി പരീക്ഷയിൽ മുഴുവൻ മാർകും സ്വന്തമാക്കി കാസർകോടിന് അഭിമാനമായ ബാര അട്കത് വയലിലെ അനശ്വര വിശാലിന് അഭിനന്ദനപ്രവാഹം. വിവിധ മേഖകളിൽ നിന്ന് നിരവധി സംഘടനകളും, വ്യക്തികളുമാണ് ഈ അതുല്യനേട്ടത്തെ അഭിനന്ദിച്ച് അനശ്വരയെ തേടിയെത്തുന്നത്.
                 
Proud of Kasargod | ഹയർ സെകൻഡറി പരീക്ഷയിൽ മുഴുവൻ മാർകും സ്വന്തമാക്കി കാസർകോടിന് അഭിമാനമായ അനശ്വര വിശാലിന് അഭിനന്ദനപ്രവാഹം

ബല്ല ഈസ്റ്റ് ഹയർസെകൻഡറി സ്‌കൂൾ വിദ്യാർഥിനിയായ അനശ്വര ഹ്യുമാനിറ്റീസിൽ 1200ൽ 1200 മാർക് നേടിയാണ് ഉന്നത വിജയം കരസ്ഥമാക്കിയത്. വിദ്യാനഗർ എഎസ്ഐ പി വിശാലാക്ഷൻ - പെരിയ പോളിടെക്നിക് കോളജ്‌ അധ്യാപിക വി കെ നിഷ ദമ്പതികളുടെ മകളാണ്. ഇത്തവണ കാസർകോട്ട് അനശ്വര മാത്രമാണ് ഇത്തരത്തിലൊരു വിജയം നേടിയത്. സംസ്ഥാനത്തെമ്പാടുമായി 53 പേരാണ് മുഴുവൻ മാർകും നേടിയത്. കൂടാതെ ഗ്രേസ് മാർകില്ലാതെയാണ് വിജയമെന്നതും മാറ്റുകൂട്ടുന്നു. കാസർകോട് കേന്ദ്രീയ വിദ്യാലയത്തിൽ നിന്നാണ് ഈ മിടുക്കി പത്താം ക്ലാസ് വിജയിച്ചത്.

പഠ്യേതര പ്രവർത്തനങ്ങളിലും അനശ്വര മികവ് പുലർത്തുന്നു. ക്വിസ് മത്സരങ്ങളിൽ പങ്കെടുക്കാൻ ഏറെ താത്പര്യപ്പെടുന്ന അനശ്വര കെഎസ്ഇബിയുടെ ക്വിസ് മത്സരത്തിൽ സംസ്ഥാന തലത്തിൽ സമ്മാനം നേടിയിരുന്നു. ദേശാഭിമാനി അക്ഷരമുറ്റം ക്വിസ് മത്സരത്തിലും ജേതാവായിരുന്നു. ദേശീയ തലത്തിലെ ക്വിസ് മത്സരങ്ങളിലും പങ്കെടുത്തിട്ടുണ്ട്. ജില്ലാ ക്വിസ് അസോസിയേഷന്റെ സജീവ അംഗമാണ്. വായനയാണ് അനശ്വരയുടെ ഹോബി.

ഹ്യുമാനിറ്റീസ് ആണ് പഠിച്ചതെങ്കിലും സാമ്പത്തിക ശാസ്ത്രത്തിൽ ഗവേഷണം നടത്തി സാമ്പത്തിക വിദഗ്ധ ആകാനാണ് താത്പര്യമെന്ന് അനശ്വര പറയുന്നു. തന്റെ വിജയത്തിന് പിന്നിൽ അധ്യാപകരുടെയും കുടുംബാംഗങ്ങളുടെയും അകമഴിഞ്ഞ പ്രോത്സാഹനം ഉണ്ടെന്നും അനശ്വര നന്ദിപൂർവം ഓർക്കുന്നു. വിദ്യാനഗർ കേന്ദ്രീയ വിദ്യാലയത്തിൽ അഞ്ചാം ക്ലാസിൽ പഠിക്കുന്ന അക്ഷരയാണ് അനുജത്തി.

അനശ്വരയെ അനുമോദിച്ച് ജനപ്രതിനിധികൾ

കാസർകോട്: കുമ്പള ഗ്രാമപഞ്ചായത് വൈസ് പ്രസിഡണ്ട് നാസർ മൊഗ്രാൽ, ഉദുമ ഗ്രാമപഞ്ചായത് അംഗം സുനിൽകുമാർ എന്നിവർ അനശ്വരയുടെ വീട്ടിലെത്തി കുടുംബാംഗങ്ങളുടെ സാന്നിധ്യത്തിൽ ഉപഹാരം നൽകി അനുമോദിച്ചു.

       
Proud of Kasargod | ഹയർ സെകൻഡറി പരീക്ഷയിൽ മുഴുവൻ മാർകും സ്വന്തമാക്കി കാസർകോടിന് അഭിമാനമായ അനശ്വര വിശാലിന് അഭിനന്ദനപ്രവാഹം
     
Keywords: DHSE Result: Anaswara Vishal makes Kasaragod proud,Kerala, Kasaragod, News,Top-Headlines, Result, Examination, School, Students, Felicitation.
< !- START disable copy paste -->

Tags

Share this story

google news
Aster mims 04/11/2022

DONATE
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
MIO-Hospital 01/02/2023
ARAMANA 01/06/2020
SWISS-TOWER 24/07/2023
wellfitindia
INDIANA_HOSPITAL_BEKAL