Join Whatsapp Group. Join now!
Aster MIMS 10/10/2023

Inquests At Night | അസ്വാഭാവിക മരണങ്ങളിൽ രാത്രികാലത്തും ഇൻക്വസ്റ്റ് നടത്തണമെന്ന് ഡിജിപിയുടെ ഉത്തരവ്; '4 മണിക്കൂറിനുള്ളിൽ പൂർത്തിയാക്കണം'; തീരുമാനം കാസർകോട് ജനറൽ ആശുപത്രിയിൽ അടക്കം രാത്രികാല പോസ്റ്റ്‌മോർടം നടത്തുന്നതിന് സഹായകമാവും

DGP Issues Guidelines For Inquests At Night #കേരളവാർത്തകൾ #ന്യൂസ്റൂം #ഇന്നത്തെവാർത്തകൾ
കാസർകോട്: (www.kasargodvartha.com) അസ്വാഭാവിക മരണങ്ങളിൽ മൃതദേഹങ്ങൾ രാത്രി ഇൻക്വസ്റ്റ് ചെയ്യുന്നതുമായി ബന്ധപ്പെട്ട് പൊലീസ് മാർഗനിർദേശങ്ങൾ പുറപ്പെടുവിച്ചു. നാല് മണിക്കൂറിനുള്ളിൽ ഇത്തരം ഇൻക്വസ്റ്റുകൾ പൂർത്തിയാക്കണമെന്ന് സംസ്ഥാന പൊലീസ് മേധാവി അനിൽ കാന്ത് സ്റ്റേഷൻ ഹൗസ് ഓഫീസർമാരോട് ഉത്തരവിലൂടെ ആവശ്യപ്പെട്ടു. ബുധനാഴ്ചയാണ് ഉത്തരവ് പുറപ്പെടുവിച്ചത്.
       
DGP Issues Guidelines For Inquests At Night, Kerala, Kasaragod, News, Top-Headlines, General-hospital, Postmortem, Police, MLA.

         
DGP Issues Guidelines For Inquests At Night, Kerala, Kasaragod, News, Top-Headlines, General-hospital, Postmortem, Police, MLA.


കാസർകോട് ജനറൽ ആശുപത്രിയിലും അഞ്ച് മെഡികൽ കോളജ് ആശുപത്രികളിലും രാത്രികാല പോസ്റ്റ് മോർടം ചെയ്യുന്നതിനുള്ള നടപടികൾക്ക് കരുത്ത് പകരുന്നതാണ് ഈ ഉത്തരവ്. 2015-ൽ രാത്രികാല പോസ്റ്റ്‌മോർടം ആരംഭിക്കാൻ സംസ്ഥാനം തീരുമാനിച്ചെങ്കിലും ഈ നീക്കം ഹൈകോടതിയിൽ ചോദ്യം ചെയ്യപ്പെട്ടു. പിന്നീട് കാസർകോട് എംഎൽഎ എൻ എ നെല്ലിക്കുന്ന് അടക്കമുള്ളവർ നിരന്തരം നിയമ പോരാട്ടം നടത്തിയതിന്റെ ഫലമായി രാത്രികാല പോസ്റ്റ്‌മോർടം ഏർപെടുത്താൻ നടപടിയെടുക്കാൻ കഴിഞ്ഞ വർഷം കോടതി സർകാരിനോട് നിർദേശിച്ചു. ഇതോടെയാണ് കാസർകോട് ജനറൽ ആശുപത്രിയിൽ അടക്കം രാത്രികാല പോസ്റ്റ് മോർടത്തിന് വഴി തെളിഞ്ഞത്. നിയമസഭയ്ക്കകത്തും പുറത്തും ഇക്കാര്യം ഉന്നയിച്ച് എൻഎ നെല്ലിക്കുന്ന് നടത്തിയ നിരന്തര പോരാട്ടത്തിന്റെ വിജയം കൂടിയായിരുന്നു ഇത്.

ഇൻക്വസ്റ്റിന് ഏറെ സമയം വേണ്ടി വന്നാൽ അത് കൃത്യമായി രേഖപ്പെടുത്തണമെന്ന് പുതിയ ഉത്തരവിൽ സംസ്ഥാന പൊലീസ് മേധാവി പറയുന്നു. മൃതദേഹം പോസ്റ്റുമോർടത്തിന് അയക്കുന്നതിൽ കാലതാമസം പാടില്ല. വിശദമായ ഇൻക്വസ്റ്റ് ആവശ്യമുള്ള സന്ദർഭങ്ങളിൽ, അത് പ്രത്യേകം രേഖപ്പെടുത്തണം. ഇൻക്വസ്റ്റ് നടത്തുന്നതിന് വെളിച്ചം ഉൾപെടെയുള്ള അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കുന്നതിന് ജില്ലാ പൊലീസ് മേധാവിമാരെ ചുമതലപ്പെടുത്തിയിട്ടുണ്ട്. ജില്ലാ പൊലീസ് മേധാവിമാരുടെ നിരീക്ഷണം വേണമെന്നും ഡിജിപി നിർദേശിച്ചിട്ടുണ്ട്.

Also Read :  




Keywords: DGP Issues Guidelines For Inquests At Night, Kerala, Kasaragod, News, Top-Headlines, General-hospital, Postmortem, Police, MLA.
< !- START disable copy paste -->

Post a Comment