city-gold-ad-for-blogger
Aster MIMS 10/10/2023

Young man remanded | സിപിഐ നേതാവിന്റെ മരണം: 'തോക്കുകെണി സ്ഥാപിച്ചയാള്‍ റിമാന്‍ഡില്‍; ഉപയോഗിച്ചത് കള്ളത്തോക്ക്'

ബേക്കല്‍: (www.kasargodvartha.com) കാട്ടുപന്നിയെ പിടിക്കാന്‍ വെച്ച തോക്കുകെണിയില്‍ നിന്ന് വെടിയേറ്റ് സിപിഐ നേതാവായ കര്‍ഷകന്‍ മരിച്ച സംഭവത്തില്‍ യുവാവിനെ പൊലീസ് അറസ്റ്റ് ചെയ്ത് റിമാന്‍ഡ് ചെയ്തു. സിപിഐ കാഞ്ഞങ്ങാട് മണ്ഡലം കമിറ്റിയംഗവും കരിച്ചേരി വെള്ളാക്കോട് കോളിക്കല്ല് സ്വദേശിയുമായ എം മാധവന്‍ നമ്പ്യാരുടെ (65) മരണവുമായി ബന്ധപ്പെട്ടാണ് നാട്ടുകാരനായ ശ്രീഹരി (25) യെ ബേക്കല്‍ പൊലീസ് അറസ്റ്റ് ചെയ്തത്.
  
Young man remanded | സിപിഐ നേതാവിന്റെ മരണം: 'തോക്കുകെണി സ്ഥാപിച്ചയാള്‍ റിമാന്‍ഡില്‍; ഉപയോഗിച്ചത് കള്ളത്തോക്ക്'

യുവാവ് ഉപയോഗിച്ചത് കള്ളത്തോക്കാണെന്നും ഇത് കരിച്ചേരി പുഴയില്‍ ഉപേക്ഷിച്ചതായുമാണ് പൊലീസ് പറയുന്നത്. കരിച്ചേരി വെള്ളക്കോട്ട് പുഴയില്‍ ഫയര്‍ഫോഴ്‌സും മറ്റും നടത്തിയ തിരച്ചിലില്‍ തോക്ക് കണ്ടെടുക്കാന്‍ കഴിഞ്ഞിട്ടില്ല. തോട്ടത്തില്‍ ചക്ക പറിക്കാനെത്തിയപ്പോഴാണ് വയലില്‍ കെട്ടിവെച്ച തോക്ക് കെണിയില്‍ നിന്ന് വെടിയേറ്റ് മാധവന്‍ നമ്പ്യാര്‍ മരണപ്പെട്ടത്.

വയലില്‍ തോക്ക് കെണി വെച്ചിട്ടുണ്ടെന്ന് ശ്രീഹരി നേരത്തെ പറഞ്ഞിരുന്നെന്നും അതെടുത്തുമാറ്റാന്‍ ആവശ്യപ്പെട്ടിരുന്നെന്നുമാണ് മാധവന്‍ നമ്പ്യാരുടെ മരണമൊഴിയില്‍ പറഞ്ഞിരുന്നത്. എന്നാല്‍ പൊലീസ് ശ്രീഹരിയെ ചോദ്യം ചെയ്തപ്പോള്‍ മാധവന്‍ നമ്പ്യാരുടെ സമ്മതത്തോടെയാണ് തോക്ക് വെച്ചതെന്നാണ് പ്രതി മൊഴി നല്‍കിയിട്ടുള്ളത്. മഴ പെയ്തതിനാല്‍ വലിയ ഒഴുക്കുള്ള കരിച്ചേരി പുഴയില്‍ തോക്ക് കണ്ടെത്താന്‍ ബുദ്ധിമുട്ടാണെന്നാണ് പൊലീസ് സൂചിപ്പിക്കുന്നത്. പ്രതിയെ ഒരിക്കല്‍ കൂടി കസ്റ്റഡിയില്‍ വാങ്ങി തോക്കിനായുള്ള തിരച്ചില്‍ നടത്താന്‍ പൊലീസ് ആലോചിക്കുന്നുണ്ട്.

Keywords:  Kasaragod, Kerala, News, Top-Headlines, Bekal, Death, Arrest, Custody, Investigation, Police, Remand, Youth, CPI, CPI leader's death: Young man remanded.

Tags

Share this story

google news
Aster mims 04/11/2022

DONATE
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
MIO-Hospital 01/02/2023
ARAMANA 01/06/2020
SWISS-TOWER 24/07/2023
wellfitindia
INDIANA_HOSPITAL_BEKAL