Join Whatsapp Group. Join now!
Aster MIMS 10/10/2023

Punching system at Collectorate | ഇനി ഉഴപ്പ് നടക്കില്ല; കലക്ടറേറ്റില്‍ ജീവനക്കാര്‍ക്ക് വെള്ളിയാഴ്ച മുതല്‍ ആധാര്‍ അധിഷ്ടിത പഞ്ചിങ് സംവിധാനം; 17 മെഷീനുകള്‍ സ്ഥാപിച്ചു

Aadhaar based punching system from tomorrow at Collectorate, #കേരളവാർത്തകൾ #ന്യൂസ്റൂം #ഇന്നത്തെവാർത്തകൾ
കാസര്‍കോട്: (www.kasargodvartha.com) ജൂലൈ ഒന്ന് മുതല്‍ കലക്ടറേറ്റിലെ എല്ലാ ജീവനക്കാരും ആധാര്‍ അധിഷ്ഠിത പഞ്ചിംഗ് സംവിധാനം ഉപയോഗപ്പെടുത്തും. സിവില്‍ സ്റ്റേഷന്‍ കെട്ടിടത്തില്‍ വിവിധ ഇടങ്ങളിലായി 17 പഞ്ചിംഗ് മെഷീനുകള്‍ സ്ഥാപിച്ചിട്ടുണ്ട്. കലക്ടറേറ്റിലെ പ്രധാന കവാടത്തില്‍ നാല് മെഷീനുകളും ട്രഷറി, ആര്‍ടിഒ, കുടുംബശ്രീ, പട്ടികജാതി വികസന ഓഫീസ് എന്നിവടങ്ങളിലുള്ള കവാടങ്ങളിലും പഞ്ചിംഗ് മെഷീനുകള്‍ ഒരുക്കിയിട്ടുണ്ട്. ഐഡി കാര്‍ഡുകള്‍ ലഭ്യമായിട്ടുള്ള ജീവനക്കാര്‍ അത് ഉപയോഗിച്ചും ഐഡി കാര്‍ഡ് ഇല്ലാത്ത ജീവനക്കാര്‍ ആധാര്‍ നമ്പറിന്റെ അവസാന എട്ട് അക്കം രേഖപ്പെടുത്തിയും പഞ്ചിംഗ് രേഖപ്പെടുത്തും.
           
News, Kerala, Kasaragod, Top-Headlines, Aadhar Card, Collectorate, Worker, Government, District Collector, Aadhaar based punching system from tomorrow at Collectorate.

ഭരണനവീകരണത്തിന്റെ ഭാഗമായി കേരളത്തിലെ സര്‍കാര്‍ ഓഫീസുകളുടെ പ്രവര്‍ത്തനം കാര്യക്ഷമമാക്കുന്നതിനും ജീവനക്കാരുടെ കൃത്യനിഷ്ഠ ഉറപ്പ് വരുത്തുന്നതിനുമായി എല്ലാ സര്‍കാര്‍ ഓഫീസുകളിലും ആധാര്‍ അധിഷ്ടിത പഞ്ചിംഗ് സംവിധാനം ഏര്‍പെടുത്തുന്നതിന്റെ ഭാഗമായാണ് നടപടിയെന്ന് ജില്ലാ കലക്ടര്‍ ഭണ്ഡാരി സ്വാഗത് രണ്‍വീര്‍ ചന്ദ് പറഞ്ഞു. ഇതിനുള്ള എല്ലാ നടപടികളും പൂര്‍ത്തിയായെന്ന് അവര്‍ കൂട്ടിച്ചേര്‍ത്തു.

Keywords: News, Kerala, Kasaragod, Top-Headlines, Aadhar Card, Collectorate, Worker, Government, District Collector, Aadhaar based punching system from tomorrow at Collectorate.
< !- START disable copy paste -->

Post a Comment