Sand Mining | പുഴയിൽ പൊലീസിന്റെ മണൽ വേട്ട; 3 പേർ അറസ്റ്റിൽ; ലോറികൾ പിടികൂടി; നിരവധി പേർക്കെതിരെ കേസ്
Three detained for sand mining#കേരളവാർത്തകൾ
#ന്യൂസ്റൂം
#ഇന്നത്തെവാർത്തകൾ
മഞ്ചേശ്വരം: (www.kasargodvartha.com) ബോള്ളാർ പുഴയിൽ പൊലീസിന്റെ മണൽ വേട്ട. മൂന്ന് പേരെ അറസ്റ്റ് ചെയ്തു. നടത്തിപ്പുകാർക്കെതിരെ കേസെടുത്തു. മൂന്ന് മണൽ ലോറികൾ പിടികൂടുകയും ചെയ്തു. ലോറി ഡ്രൈവർമാരായ മഞ്ചേശ്വരം പൊലീസ് സ്റ്റേഷൻ പരിധിയിലെ ശരീഫ്, മുഹമ്മദ് റാഫി, അബൂബകർ സിദ്ദീഖ് എന്നിവരാണ് അറസ്റ്റിലായത്. നടത്തിപ്പുകാരായ ഖാലിദ്, ഖാലിദ് ഇബ്രാഹിം എന്നിവർക്കെതിരെയാണ് കേസെടുത്തത്.
വെള്ളിയാഴ്ച രാവിലെ കാസർകോട് ഡി വൈ എസ് പി, പി ബാലകൃഷ്ണൻ നായരുടെ നേതൃത്വത്തിലാണ് പൊലീസ് സംഘം റെയ്‌ഡ് നടത്തിയത്. ലോറിയിൽ കയറ്റാനായി വെച്ചിരുന്ന അഞ്ച് ലോഡ് മണൽ പിടിച്ചെടുത്തതായും മണൽ വാരലിൽ ഏർപെട്ടവർക്കേതിരെയും ചെയ്യിപ്പിച്ചവർക്കെതിരെയും റോഡ് സൗകര്യം ചെയ്തു കൊടുത്തവർക്കെതിരെയും കേസെടുത്തതായും പൊലീസ് അറിയിച്ചു.
പൊലീസ് സംഘത്തിൽ മഞ്ചേശ്വരം എസ് ഐ രജിത്, ഡി വൈ എസ് പിയുടെ സ്‌ക്വാഡ് അംഗങ്ങളായ ഓസ്റ്റിൻ തമ്പി, രാജേഷ് മാണിയാട്ട്, ഷജീഷ്, ജിനേഷ്, ശ്രീജിത്, രഞ്ജിത്, ആരിഫ് എന്നിവരും ഉണ്ടായിരുന്നു.
Keywords: Kasaragod, Kerala, News, Top-Headlines, River, Arrest, Police, Sand, Sand Mafia, Lorry, Manjeshwaram, Case, Three detained for sand mining.< !- START disable copy paste -->