തൃശൂര്‍: (www.kasargodvarth.com) വടക്കുനാഥ ക്ഷേത്ര മൈതാനത്ത് മദ്യലഹരിയില്‍ ചൈനീസ് പടക്കം പൊട്ടിച്ച സംഭവത്തില്‍ മൂന്നുപേര്‍ പിടിയില്‍. കോട്ടയം ജില്ലക്കാരായ അജി, ഷിജാബ്, തൃശൂര്‍ ജില്ലക്കാരനായ നവീന്‍ എന്നിവരാണ് പിടിയിലായത്. തൃശൂര്‍ പൂരം വെടിക്കെട്ടു കാണാന്‍ വേണ്ടി എത്തിയാതായിരുന്നു മൂന്നുപേരും. വെള്ളിയാഴ്ച രാത്രി 8.30 മണിയോടെ തിരുവമ്പാടിയുടെ വെടിക്കെട്ടു സാമഗ്രികള്‍ സൂക്ഷിച്ച ഷെഡിന് സമീപം കാറിലെത്തിയ മൂന്നംഗ സംഘം പടക്കം പൊട്ടിക്കുകയായിരുന്നു.
ഈ സമയം ക്ഷേത്ര മൈതാനത്തു നടക്കാനിറങ്ങിയ എസിപി പി കെ രാജുവാണ് പടക്കം പൊട്ടിക്കുന്നത് കണ്ടത്. പൊലീസെത്തി പിന്തിരിപ്പിക്കാന്‍ ശ്രമിച്ചെങ്കിലും ആദ്യം കൂട്ടാക്കിയില്ല. പിന്നീടു കൂടുതല്‍ പൊലീസ് എത്തിയാണ് മൂന്നു പേരെയും കീഴ്‌പ്പെടുത്തിയത്. മൂന്നുപേരും മദ്യലഹരിയിലായിരുന്നുവെന്ന് പൊലീസ് പറഞ്ഞു.
Keywords: Thrissur, News, Kerala, Top-Headlines, Arrest, Fire, Temple, Police, Three arrested for exploding chinese firecrackers.