Join Whatsapp Group. Join now!
Aster MIMS 22/05/2023

Snake eggs | കാസർകോട്ട് ദേശീയപാത വികസനത്തിനിടെ കണ്ടെത്തിയ പെരുമ്പാമ്പിന്റെ മുട്ടകൾ വിരിഞ്ഞു; അധികൃതർ ആ ഭാഗത്തെ പണികൾ നിർത്തിവെച്ച് കാത്തിരുന്നത് ഒന്നരമാസത്തോളം; വേറിട്ട നന്മയുടെ കാഴ്ച

Snake eggs hatched, #കേരളവാർത്തകൾ #ന്യൂസ്റൂം #ഇന്നത്തെവാർത്തകൾ
കാസർകോട്: (www.kasargodvarth.com) ദേശീയപാത വികസനത്തിനിടെ കണ്ടെത്തിയ പെരുമ്പാമ്പിന്റെ മുട്ടകൾ വിരിഞ്ഞു. മുട്ട വിരിയുന്നതിനായി ആ ഭാഗത്തെ പണികൾ താത്‌കാലികമായി നിർത്തിവെച്ച് അധികൃതർ കാത്തുനിന്നത് ഒന്നരമാസത്തോളമാണ്. ഒടുവിൽ മുട്ടയിൽ നിന്ന് വിരിഞ്ഞ പെരുമ്പാമ്പിന്റ കുഞ്ഞുങ്ങളെ വനം വകുപ്പ് അധികൃതർ ഏറ്റുവാങ്ങിയപ്പോൾ അത് നന്മയുടെ വേറിട്ട കാഴ്ചയായി.
             
News, Kerala, Kasaragod, Top-Headlines, Snake, National highway, Forest, Chowki, Animal, Work, Snake Eggs, Snake eggs hatched.

ഒന്നര മാസങ്ങൾക്ക് മുമ്പ് ചൗക്കി സിപിസിആർഐക്ക് സമീപം ദേശീയപാത വികസനത്തിന്റെ ഭാഗമായി കൾവേർട് പണിയുന്നതിനിടെയാണ് പെരുമ്പാമ്പിനെ കണ്ടെത്തിയത്. വനം വകുപ്പ് അധികൃതരെത്തി പരിശോധന നടത്തിയപ്പോൾ അത് അടയിരിക്കുന്നതായി മനസിലായി. 24 മുട്ടകളാണ് ഉണ്ടായിരുന്നത്. ഇവയെ അവിടെനിന്ന് നീക്കം ചെയ്താൽ അവ നശിച്ചുപോകുമെന്നത് കൊണ്ട് വനം വകുപ്പിന്റെ നിർദേശ പ്രകാരം മുട്ട വിരിയുന്നത് വരെ അധികൃതർ കാത്തുനിൽക്കുകയായിരുന്നു.

അവയെ സംരക്ഷിക്കേണ്ടതിന്റെ ആവശ്യകതയും ഷെഡ്യൂൾഡ് ഒന്ന് വിഭാഗത്തിൽ പെടുന്ന ഇനമായതിനാൽ അവയുടെ ജീവിതത്തിന് തടസമാകുന്ന പ്രവർത്തനങ്ങൾ ഉണ്ടായാലുള്ള പിഴയും ജയിൽ ശിക്ഷയും അടക്കമുള്ള കാര്യങ്ങളും ദേശീയപാത നിർമാണം ഏറ്റെടുത്ത ഊരാളുങ്കൽ ലേബർ കോൺട്രാക്ട് സൊസൈറ്റിയെ അന്നത്തെ ഡിഎഫ്ഒ ആയിരുന്ന ധനേഷ് കുമാർ ബോധ്യപ്പെടുത്തി. ഇക്കാര്യത്തിൽ മഹീന്ദ്ര വൈൽഡ് ലൈഫ് ഫൗൻഡേഷൻ ചെയർമാനും ദുബൈ ജോൺ സൂസ് അക്വാടിക് സൊല്യൂഷൻ ചീഫ് സുവോളജിസ്റ്റുമായ മവീഷ് കുമാറുമായി ആലോചിച്ചാണ് മുട്ട വിരിയുന്നത് വരെയുള്ള വേണ്ട കാര്യങ്ങളെല്ലാം ചെയ്തത്.

മുട്ടകൾ വിരിയാൻ സൗകര്യം ഒരുക്കുകയും ചെയ്തു. ഇടയ്ക്കിടെ മുട്ടയുടെ സ്ഥിഗതികൾ പരിശോധിക്കുന്നുമുണ്ടായിരുന്നു. സാധാരണയായി 62 - 75 ദിവസങ്ങളാണ് മുട്ട വിരിയാൻ വേണ്ടിവരുന്ന സമയം. തുടർന്ന് രണ്ട് ദിവസങ്ങൾക്ക് മുമ്പ് മുട്ട വിരിയുന്നതിന്റെ ഭാഗമായി അവയിൽ പൊട്ടലുകൾ കാണാൻ തുടങ്ങി. ഇതോടെ പാമ്പിന്റെ കുഞ്ഞുങ്ങൾ വിരിഞ്ഞുവന്നാൽ റോഡിലെ മാളങ്ങളിലേക്ക് പോകാനുള്ള സാധ്യത മുന്നിൽ കണ്ടതായി മാവീഷ് കുമാർ കാസർകോട് വാർത്തയോട് പറഞ്ഞു. 'ശരിയായി കുഞ്ഞുങ്ങൾ പുറത്തുവരേണ്ടതുണ്ട്. മുട്ടയുടെ ഓടിൽ നിന്ന് തന്നെയാണ് ആദ്യ ദിവസങ്ങളിൽ അതിന്റെ ഭക്ഷണവും', അദ്ദേഹം കൂട്ടിച്ചേർത്തു.

തുടർന്ന് നിർദേശ പ്രകാരം എല്ലാ മുട്ടകളെയും പ്രത്യേകം ബോക്സുകളിലാക്കി വനം വകുപ്പിന്റെ പ്രത്യേക അനുവാദത്തോട് കൂടി ട്രെയിനർ അമീൻ അട്കത്ബയലിന്റെ വീട്ടിലേക്ക് മാറ്റി. രണ്ട് ദിവസം അദ്ദേഹം അത് സൂക്ഷിച്ച് മുട്ട വിരിഞ്ഞു പൂർണമായതോടുകൂടി വനം വകുപ്പ് റാപിഡ് റെസ്‌പോൺസ് ടീമിനെ ഏൽപിച്ചു. ഡിഎഫ്ഒ ബിജു, ഉദ്യോഗസ്ഥരായ ബാബു, രാജു എന്നിവർ സന്നിഹിതരായിരുന്നു.

Keywords: News, Kerala, Kasaragod, Top-Headlines, Snake, National highway, Forest, Chowki, Animal, Work, Snake Eggs, Snake eggs hatched.
< !- START disable copy paste -->

إرسال تعليق