Join Whatsapp Group. Join now!
Aster MIMS 10/10/2023

UAE President | യുഎഇയുടെ പുതിയ പ്രസിഡന്റായി അബൂദബി കിരീടാവകാശിയും യുഎഇ ഉപസര്‍വസൈന്യാധിപനുമായ ശൈഖ് മുഹമ്മദ് ബിന്‍ സാഇദ് ആല്‍ നഹ്യാനെ തിരഞ്ഞെടുത്തു

Sheikh Mohamed bin Zayed elected President of the UAE#ലോകവാർത്തകൾ #ന്യൂസ്റൂം #ഇന്നത്തെവാർത്തകൾ

അബൂദബി: (www.kasargodvartha.com) യുഎഇയുടെ പുതിയ പ്രസിഡന്റായി അബൂദബി കിരീടാവകാശിയും യുഎഇ ഉപസര്‍വസൈന്യാധിപനുമായ ശൈഖ് മുഹമ്മദ് ബിന്‍ സാഇദ് ആല്‍ നഹ്യാനെ(61) തിരഞ്ഞെടുത്തു. കഴിഞ്ഞ ദിവസം അന്തരിച്ച ശൈഖ് ഖലീഫ ബിന്‍ സാഇദ് ആല്‍ നഹ്യാന്റെ സഹോദരനും യുഎഇ രാഷ്ട്രപിതാവ് ശൈഖ് സാഇദിന്റെ മകനുമാണ് ശൈഖ് മുഹമ്മദ്. യുഎഇയുടെ മൂന്നാമത്തെ പ്രസിഡന്റാണിദ്ദേഹം. 

2014 ല്‍ ശൈഖ് ഖലീഫ രോഗബാധിതനായതിനുശേഷം ഭരണച്ചുമതല നിര്‍വഹിക്കുന്നത് ശൈഖ് മുഹമ്മദാണ്. യുഎഇയിലെ ഏഴ് എമിറേറ്റുകളിലേയും ഭരണാധിപന്‍മാര്‍ ഒത്തുചേര്‍ന്നാണ് യുഎഇ പ്രസിഡന്റിനെ തെരഞ്ഞെടുത്തത്. അതേസമയം, ശൈഖ് ഖലീഫയോടുള്ള ആദരസൂചകമായി ഇന്‍ഡ്യയില്‍ ശനിയാഴ്ച ഔദ്യോഗിക ദുഃഖാചരണം പ്രഖ്യാപിച്ചിട്ടുണ്ട്.

യുഎഇ പ്രസിഡന്റും അബൂദബി ഭരണാധികാരിയുമായ ഹിസ് ഹൈനെസ് ശൈഖ് ഖലീഫ ബിന്‍ സാഇദ് അല്‍ നഹ്യാന്‍ (73) വെള്ളിയാഴ്ചയാണ് അന്തരിച്ചത്. 2004 നവമ്പര്‍ മൂന്ന് മുതല്‍ യുഎഇ പ്രസിഡന്റും അബൂദബി ഭരണാധികാരിയുമായി ഹിസ് ഹൈനെസ് ശൈഖ് ഖലീഫ ബിന്‍ സാഇദ് ആല്‍ നഹ്യാന്‍ ചുമതല വഹിച്ചു വരുകയായിരുന്നു. യുഎഇ 1971ല്‍ രൂപീകരിക്കുമ്പോള്‍ തന്റെ 26-ാം വയസില്‍ അദ്ദേഹം ഉപപ്രധാനമന്ത്രിയായി. 1976ല്‍ ഉപ സൈന്യാധിപനായും നിയമിക്കപ്പെട്ടു.

News,World,international,Gulf,UAE,Abudhabi,Top-Headlines, Sheikh Mohamed bin Zayed elected President of the UAE


യുഎഇയുടെ ആദ്യ പ്രസിഡന്റെും പിതാവുമായിരുന്ന ഹിസ് ഹൈനസ് ശൈഖ് സാഇദ് ബിന്‍ സുല്‍ത്വാന്‍ ആല്‍ നഹ്യാന്റെ മരണ ശേഷമായിരുന്നു ഹിസ് ഹൈനെസ് ശൈഖ് ഖലീഫ ബിന്‍ സാഇദ് ആല്‍ നഹ്യാന്‍ അധികാരമേറ്റത്. ശൈഖ് സാഇദിന്റെ ഏറ്റവും മൂത്തമകനായിരുന്നു. 1948ല്‍ ജനിച്ച അദ്ദേഹം യുഎഇയുടെ രണ്ടാമത്തെ പ്രസിഡന്റും അബൂദബി എമിറേറ്റിന്റെ 16-ാമത് ഭരണാധികാരിയുമായിരുന്നു.

Keywords: News,World,international,Gulf,UAE,Abudhabi,Top-Headlines, Sheikh Mohamed bin Zayed elected President of the UAE

Post a Comment