city-gold-ad-for-blogger
Aster MIMS 10/10/2023

Controversy | ശ്രീരാമ സേന നേതാവ് പ്രമോദ് മുത്തലികിനെ മംഗ്‌ളുറു സിറ്റി പൊലീസ് കമീഷനർ ‘സ്വീകരിച്ചത്’ വിവാദമായി

മംഗ്‌ളുറു: (www.kasargodvartha.com) ശ്രീരാമ സേന സ്ഥാപക നേതാവ് പ്രമോദ് മുത്തലികിന് മംഗ്‌ളുറു സിറ്റി പൊലീസ് കമീഷനർ എൻ ശശികുമാർ വി ഐ പി പരിഗണന നൽകിയതിന്റെ ദൃശ്യങ്ങൾ പുറത്ത് വന്നതോടെ സംഭവം വിവാദമായി. കമീഷനറുടെ കാര്യാലയത്തിൽ ചേംബറിൽ നിന്ന് എഴുന്നേറ്റു വന്ന് മുത്തലികിനെ സ്വീകരിക്കുന്നതാണ് ദൃശ്യങ്ങളിലുള്ളത്. ചൊവ്വാഴ്ച ഉച്ച രണ്ടിനും മൂന്നിനും ഇടയിലായിരുന്നു കൂടിക്കാഴ്ച.
                   
Controversy | ശ്രീരാമ സേന നേതാവ് പ്രമോദ് മുത്തലികിനെ മംഗ്‌ളുറു സിറ്റി പൊലീസ് കമീഷനർ ‘സ്വീകരിച്ചത്’ വിവാദമായി

അതേസമയം ശ്രീരാമ സേന നേതാവ് പ്രമോദ് മുത്തലികും താനും തമ്മിലുള്ള കൂടിക്കാഴ്ചയുടെ ദൃശ്യങ്ങൾ സന്ദർഭങ്ങളിൽ നിന്ന് പകർത്തിയതാണെന്ന് സിറ്റി പൊലീസ് കമീഷനർ എൻ ശശികുമാർ അവകാശപ്പെട്ടു. താൻ ഭക്ഷണം കഴിക്കാൻ ചേംബറിൽ നിന്ന് ഇറങ്ങിയ നേരത്താണ് അദ്ദേഹം വന്നത്. എഴുന്നേറ്റ് ചെന്നതായി തോന്നുന്ന രംഗം യാദൃശ്ചികമായി സംഭവിച്ചതാണെന്ന് അദ്ദേഹം പറഞ്ഞു. ഉച്ചഭാഷിണി ഉപയോഗത്തിന് എതിരെ മംഗ്‌ളൂറിൽ ഇതുവരെ പരാതികൾ ലഭിച്ചിട്ടില്ലെന്ന് കമീഷനർ നേരത്തെ അറിയിച്ചിരുന്നു.

ഉച്ചഭാഷിണി ഉപയോഗിച്ചുള്ള ബാങ്ക് വിളിക്കെതിരെ കർണാടകയിലെങ്ങും ഹനുമാൻ ചാലിസ കൂട്ടായ്മ സംഘടിപ്പിക്കുന്നതിന്റെ ഭാഗമായാണ് മുതലിക് മംഗ്‌ളൂറിൽ എത്തിയത്. തിങ്കളാഴ്ച മൈസൂറു ക്ഷേത്രം പരിസരത്ത് മുസ്‌ലിം ആരാധനാലയങ്ങളിൽ നിന്ന് സുബ്ഹ് ബാങ്ക് വിളിക്കുന്ന അതേസമയം മുതലിക് തന്റെ ദൗത്യം ഉദ്ഘാടനം ചെയ്തിരുന്നു. മംഗ്‌ളൂറിൽ കാവൂരിലാണ് അദ്ദേഹത്തിന്റെ അനുയായികൾ ഹനുമാൻ ചാലിസ, പ്രഭാതഗീതം, ഭജന തുടങ്ങിയവ പുലർചെ അഞ്ചു മുതൽ സംഘടിപ്പിക്കുന്നത്.

മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈ ബാങ്ക് വിളിക്ക് എതിരെ നടപടി ഉറപ്പുവരുത്തും വരെ താൻ പിറകോട്ടില്ലെന്ന് മുതലിക് പ്രഖ്യാപിച്ചിട്ടുണ്ട്. 1000 ക്ഷേത്രങ്ങൾ കേന്ദ്രീകരിച്ചാണ് ഹനുമാൻ ചാലിസയും സുപ്രഭാത ഗീതവും സംഘടിപ്പിക്കുക.

ശ്രീരാമ സേന ഭീഷണിയെത്തുടർന്ന് ഉച്ചഭാഷിണി ഉപയോഗത്തിൽ ശബ്ദം ക്രമീകരിക്കുന്നത് സംബന്ധിച്ച് ചീഫ് സെക്രടറി പി രവികുമാർ അടിയന്തര പ്രാധാന്യത്തോടെ നിർദേശം പുറപ്പെടുവിച്ചിട്ടുണ്ട്. വ്യാവസായിക മേഖലയിൽ രാവിലെ 75 ഡെസിബെൽ, വൈകുന്നേരം 70 ഡെസിബെൽ, വാണിജ്യ മേഖലയിൽ രാവിലെ 55, വൈകുന്നേരം 65, പാർപ്പിട മേഖലയിൽ 55, 45, നിശബ്ദ മേഖലയിൽ 50,40 എന്നിങ്ങിനെയാണ് 2000ത്തിലെ ശബ്ദമലിനീകരണ നിയന്ത്രണ നിയമപ്രകാരം അനുവദനീയ ശബ്ദം. 15 ദിവസത്തിനകം ഉച്ചഭാഷിണി ഉപയോഗ അനുമതി വാങ്ങണം. അനുമതി ഇല്ലാതെ ഉപയോഗിച്ചാൽ നീക്കം ചെയ്യാൻ അധികൃതർക്ക് അധികാരമുണ്ടാവും.

Keywords: News, National, Karnataka, Top-Headlines, Mangalore, Controversy, Police-officer, Minister, Pramod Muthalik, Mangalore city police commissioner, Pramod Muthalik and Mangalore city police commissioner Spoke.
< !- START disable copy paste -->

Tags

Share this story

google news
Aster mims 04/11/2022

DONATE
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
MIO-Hospital 01/02/2023
ARAMANA 01/06/2020
SWISS-TOWER 24/07/2023
wellfitindia
INDIANA_HOSPITAL_BEKAL