city-gold-ad-for-blogger
Aster MIMS 10/10/2023

Accidental Death | സാഹിത്യോത്സവത്തില്‍ പ്രതിഭയായിരുന്ന ബിലാലിന്റെ ആകസ്മിക മരണം ഉള്‍ക്കൊള്ളാനാകാതെ നാട്

നീലേശ്വരം: (www.kasargodvartha.com) സാഹിത്യോത്സവത്തില്‍ പ്രതിഭയായിരുന്ന ബിലാലിന്റെ ആകസ്മികമായ മരണം ഉള്‍ക്കൊള്ളാനാകാതെ നാട്. സജീവ സുന്നി പ്രവര്‍ത്തകനും എസ്എസ്എഫ് വെളുത്ത പൊയ്യ യൂനിറ്റ് മെമ്പറും സാഹിത്യോത്സവത്തിലെ നിറസാന്നിധ്യവുമായിരുന്നു വലിയപറമ്പ് വെളുത്ത പൊയ്യയിലെ വി ബിലാല്‍ (16).
                     
Accidental Death | സാഹിത്യോത്സവത്തില്‍ പ്രതിഭയായിരുന്ന ബിലാലിന്റെ ആകസ്മിക മരണം ഉള്‍ക്കൊള്ളാനാകാതെ നാട്

കൂട്ടുകാരുമായി കുളിക്കാന്‍ പോയപ്പോള്‍ ചീമേനി കാക്കടവില്‍ ഒഴുക്കില്‍പെട്ടാണ് ബിലാല്‍ മരണപ്പെട്ടത്. വെളുത്ത പൊയ്യയിലെ കെ സി ശുക്കൂര്‍-നസീമ ദമ്പദികളുടെ മകനാണ്. സഹോദരങ്ങള്‍: സമീന, ഫാത്വിമ, ശാകിറ.

എസ്എസ്എഫ് ജില്ലാ, ഡിവിഷന്‍ സാഹിത്യോത്സവത്തില്‍ പ്രതിഭയായിരുന്നു. ബിലാലിന്റെ നിര്യാണത്തില്‍ എസ്എസ്എഫ് വലിയപറമ്പ്, മാവിലക്കടപ്പുറം സെക്ടര്‍, തൃക്കരിപ്പൂര്‍ ഡിവിഷന്‍, കാസര്‍കോട് ജില്ലാ കമിറ്റികള്‍ അനുശോചിച്ചു.

ആരോടും വിനയത്തോടെ പെരുമാറുന്ന മാതൃക വ്യക്തിത്വമായിരുന്നു ബിലാല്‍ എന്ന് സുഹൃത്തുക്കളും സഹപ്രവര്‍ത്തകരും അനുസ്മരിച്ചു. ബിലാലിന്റെ പേരില്‍ മയ്യിത്ത് നിസ്‌കരിക്കുവാന്‍ എസ്എസ്എഫ് കാസര്‍കോട് ജില്ല കമിറ്റി അഭ്യര്‍ഥിച്ചു.

Keywords:  Nileshwaram, News, Kasaragod, Top-Headlines, Kerala, Death, Accidental Death, Native could not contain Bilal's accidental death. < !- START disable copy paste -->

Tags

Share this story

google news
Aster mims 04/11/2022

DONATE
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
MIO-Hospital 01/02/2023
ARAMANA 01/06/2020
SWISS-TOWER 24/07/2023
wellfitindia
INDIANA_HOSPITAL_BEKAL