Bridge Breaks | ദിവസങ്ങൾക്ക് മുമ്പ് ഉദ്ഘാടനം ചെയ്ത കർണാടകയിലെ ആദ്യ ഒഴുകുന്ന കടൽപ്പാലം തിരയിൽ തകർന്നു; അഴിച്ചിട്ടതെന്ന് അവകാശവാദം!
May 9, 2022, 16:30 IST
സൂപ്പി വാണിമേൽ
മംഗ്ളുറു: (www.kasargodvartha.com) കർണാടകയിൽ ആദ്യ സംരംഭമായി മൽപെ ബീചിൽ കഴിഞ്ഞ വെള്ളിയാഴ്ച ഉഡുപി എംഎൽഎ രഘുപതി ഭട്ട് ഉദ്ഘാടനം ചെയ്ത ഒഴുകുന്ന കടൽപ്പാലം തിരമാലയിൽ തകർന്നു. ബന്ധങ്ങൾ അറ്റ് പാലത്തിന്റെ ഭാഗങ്ങൾ കടലിൽ ഒഴുകിയും തീരത്തടിഞ്ഞും കിടക്കുന്നതുകണ്ടാണ് തീരവാസികൾ തിങ്കളാഴ്ച ഉണർന്നത്.
തീരത്തുനിന്ന് നൂറു മീറ്റർ കടലിലേക്ക് നീണ്ടു കിടക്കുന്ന മൂന്നര മീറ്റർ വീതിയുള്ള പാലം വിനോദസഞ്ചാര വികസന പദ്ധതിയിൽ ഉൾപെടുത്തിയാണ് സ്ഥാപിച്ചത്. 75-80 ലക്ഷം രൂപയുടെ പദ്ധതിയുടെ കരാർ സുധേഷ് ഷെട്ടി എന്നയാൾക്കാണ്.

പാലം തകർന്നതല്ല പരീക്ഷണ ഉപയോഗം കഴിഞ്ഞ് അഴിച്ചിട്ടതാണെന്ന് സംഭവം അറിഞ്ഞെത്തിയ മാധ്യമപ്രവർത്തകരോട് ഷെട്ടി പറഞ്ഞു. 15 ദിവസം പരീക്ഷണ അടിസ്ഥാനത്തിൽ ഉപയോഗിക്കാനാണ് നേരത്തെ തീരുമാനിച്ചതെന്ന് അദ്ദേഹം അവകാശപ്പെട്ടു. എന്നാൽ നാലാം ദിവസം ആരുമറിയാതെ അഴിച്ചുവിട്ടതെന്തിനെന്ന ചോദ്യത്തിന് അദ്ദേഹം കൃത്യമായ മറുപടി നൽകിയില്ല.
Keywords: News, National, Top-Headlines, Karnataka, Sea, Mangalore, Bridge, Karnataka's first floating bridge, Malpe, Karnataka's first floating bridge at Malpe breaks into pieces!.
< !- START disable copy paste -->