Join Whatsapp Group. Join now!
Aster MIMS 10/10/2023

INL Rally | ഐഎൻഎൽ സംസ്ഥാന സമ്മേളനം; പ്രഖ്യാപന റാലി മെയ് 13ന് കാസർകോട്ട്; പ്രമുഖ നേതാക്കൾ സംബന്ധിക്കും; തൃക്കാക്കരയിൽ എൽഡിഎഫിന് മുൻതൂക്കമെന്ന് ഖാസിം ഇരിക്കൂർ

INL State Conference announcement rally on May 13 in Kasaragod, #കേരളവാർത്തകൾ #ന്യൂസ്റൂം #ഇന്നത്തെവാർത്തകൾ
കാസര്‍കോട്: (www.kasargodvartha.com) ഐഎൻഎൽ സംസ്ഥാന സമ്മേളനത്തിന്റെ പ്രഖ്യാപന റാലി മെയ് 13ന് വെള്ളിയാഴ്ച വൈകീട്ട് കാസർകോട്ട് വെച്ച് നടക്കുമെന്ന് സംസ്ഥാന ജനറൽ സെക്രടറി ഖാസിം ഇരിക്കൂർ വാർത്താസമ്മേളനത്തിൽ അറിയിച്ചു. 2005ന് ശേഷം ആദ്യമായാണ് ഐഎൻഎലിന്റെ സംസ്ഥാന സമ്മേളനം നടക്കുന്നത്. മന്ത്രി അഹ്‌മദ്‌ ദേവർകോവിൽ അടക്കമുള്ള സംസ്ഥാന നേതാക്കൾ സംബന്ധിക്കും. കാസർകോട്ട് നിന്ന് പ്രവർത്തകരും മറ്റുജില്ലകളിൽ നിന്ന് പ്രതിനിധികളും പങ്കെടുക്കും. വൈകിട്ട് മൂന്നിന് ഗസ്റ്റ് ഹൗസ് പരിസരത്ത് നിന്ന് പുറപ്പെടുന്ന റാലി പുതിയ ബസ് സ്റ്റാൻഡിന് സമീപത്തെ മൈതാനത്ത് സമാപിക്കും.
              
News, Kerala, Kasaragod, Top-Headlines, Video, Press meet, Conference, INL, LDF, INL State Conference, INL State Conference announcement rally on May 13 in Kasaragod.

ഡിസംബർ അവസാന വാരം കോഴിക്കോട്ടായിരിക്കും സംസ്ഥാന സമ്മേളനം നടക്കുക. തീയതിയും മറ്റു കാര്യങ്ങളും പ്രഖ്യാപന റാലിയിൽ വ്യക്തമാക്കും. ദേശീയ, സംസ്ഥാനങ്ങളിലെ സംഭവ വികാസങ്ങളുടെ വെളിച്ചത്തിൽ അവയെല്ലാം ചർച ചെയ്യുന്നതായിരിക്കും സംസ്ഥാന സമ്മേളനമെന്ന് ഖാസിം ഇരിക്കൂർ പറഞ്ഞു. ദേശീയ തലത്തിൽ സിപിഎമിന്റെ നേതൃത്വത്തിൽ മതേതര ബദൽ ഉയർന്നുവരണമെന്നാണ് ഐഎൻലിന്റെ ആവശ്യം. ഇതിനായി ഐഎൻഎൽ ഒപ്പമുണ്ടാകുമെന്നും ജനാധിപത്യ മൂല്യങ്ങളുടെ ശത്രുക്കളായ ഫാസിസ്റ്റുകളാണ് പാർടിയുടെ ശത്രുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

തൃക്കാക്കര ഉപതിരഞ്ഞെടുപ്പില്‍ എല്‍ഡിഎഫിനാണ് മുൻതൂക്കമെന്ന് ഖാസിം ഇരിക്കൂര്‍ പറഞ്ഞു. ആശുപത്രിയില്‍ കുഞ്ഞ് ജനിച്ചാല്‍ അത് നഴ്‌സിന്റേതാണെന്ന് അവകാശപ്പെടുന്നത് പോലെയാണ് തൃക്കാക്കര എല്‍ഡിഎഫ്. സ്ഥാനാര്‍ഥിയെക്കുറിച്ചുള്ള ചില ദുര്‍വ്യാഖ്യാനങ്ങൾ. കെ റെയില്‍ വന്നാല്‍ കേരളത്തിലുണ്ടാകുക വന്‍ പുരോഗതിയായിരിക്കും. അതിന്റെ ഗുണഫലം കാസര്‍കോടിന് കൂടി ലഭിക്കും. പി സി ജോര്‍ജിന്റെ വിദ്വേഷപ്രസംഗവുമായി ബന്ധപ്പെട്ട വിഷയം വലിയ പ്രശ്നമാക്കേണ്ട ആവശ്യമില്ല. പി സി ജോര്‍ജിന്റെ ഇത്തരം പ്രസ്താവനകളെ രാഷ്ട്രീയമായാണ് നേരിടേണ്ടത്.

 

എന്നാല്‍ വിദ്വേഷപ്രസംഗം സമൂഹത്തില്‍ മുതലെടുപ്പ് നടത്തുന്ന ശക്തികള്‍ക്ക് വലിയ പ്രചോദനമായിട്ടുണ്ട്. സുലൈമാന്‍ സേട് ഐഎന്‍എല്‍ രൂപീകരിച്ചത് തന്നെ വര്‍ഗീയതയെ ശക്തമായി എതിര്‍ക്കാനാണ്.

കേരള ചീഫ് സെക്രടറിയെ ഗുജറാതിലേക്ക് അയച്ചത് സാങ്കേതികവിദ്യയെ കുറിച്ച് പഠിക്കാനാണ്. അതിനർഥം അവരുടെ നയങ്ങൾ അംഗീകരിക്കുന്നു എന്നല്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

വാർത്താസമ്മേളനത്തിൽ സംസ്ഥാന ട്രഷറര്‍ ബി ഹംസ ഹാജി, വൈസ് പ്രസിഡണ്ട് മൊയ്തീന്‍ കുഞ്ഞി കളനാട്, സെക്രടറി എം എ ലത്വീഫ്, ജില്ലാ പ്രസിഡണ്ട് ഹമീദ് ഹാജി, ജനറല്‍ സെക്രടറി അസീസ് കടപ്പുറം, എം ഇബ്രാഹിം എന്നിവരും പങ്കെടുത്തു.

Keywords: News, Kerala, Kasaragod, Top-Headlines, Video, Press meet, Conference, INL, LDF, INL State Conference, INL State Conference announcement rally on May 13 in Kasaragod.
< !- START disable copy paste -->

Post a Comment