Join Whatsapp Group. Join now!
Aster MIMS 10/10/2023

Raid in Hotel | പരിശോധന ശക്തമാക്കി ഭക്ഷ്യ സുരക്ഷാ വകുപ്പ്; 'നഗരത്തിലെ ഹോടെലിൽ നിന്ന് പെയിന്റിന്റെ ബകറ്റിൽ സൂക്ഷിച്ച കോഴിയും കാലാവധി കഴിഞ്ഞ പാലും പിടിച്ചെടുത്തു'; പിഴയീടാക്കി

Food safety department tightens raids#കേരളവാർത്തകൾ #ന്യൂസ്റൂം #ഇന്നത്തെവാർത്തകൾ
കാസർകോട്: (www.kasargodvartha.com) ജില്ലയിൽ ഭക്ഷ്യസുരക്ഷാ വകുപ്പിന്‍റെ പരിശോധന തുടരുന്നു. നഗരത്തിലെ പുതിയ ബസ് സ്റ്റാൻഡ് കെട്ടിടത്തിൽ പ്രവർത്തിക്കുന്ന സംസം ഹോടെലിന് പിഴയീടാക്കി. ഇവിടെ നിന്ന് പെയിന്റിന്റെ ബകറ്റിൽ സൂക്ഷിച്ച കോഴിയും കാലാവധി കഴിഞ്ഞ പാലും വൃത്തിഹീനമായ അന്തരീക്ഷത്തിൽ സൂക്ഷിച്ച മുട്ടയും കണ്ടെത്തിയതായി ഉദ്യോഗസ്ഥർ അറിയിച്ചു.
  
Kasaragod, Kerala, News, Top-Headlines, Hotel, Raid, Food, Health, Health-Department, Fine, Video, Veena-George, Health-Minister, Food safety department tightens raids.

വിവിധ കൂൾബാറുകളിൽ നിന്ന് വെള്ളത്തിന്റെ സാംപിളുകളും ശേഖരിച്ചിട്ടുണ്ട്. പല ഹോടെലുകളുടെയും അടുക്കള വൃത്തിഹീനമാണെന്നാണ് ഉദ്യോഗസ്ഥർ പറയുന്നത്. കഴിഞ്ഞ ദിവസം കാസർകോട് മാർകറ്റിൽ നിന്ന് മീനുകൾ പിടിച്ചെടുത്തിരുന്നു. വില്‍പനയ്ക്കായി തമിഴ്‌നാട്ടില്‍ നിന്ന് ലോറിയില്‍ കാസര്‍കോട്ടെ മാര്‍കറ്റിലെത്തിച്ച 200 കിലോ പഴകിയ മീനാണ് പിടിച്ചെടുത്തതെന്ന് ബന്ധപ്പെട്ടവർ വ്യക്തമാക്കിയിരുന്നു.

സംസ്ഥാനത്തെമ്പാടും നടക്കുന്ന ഭക്ഷ്യ സുരക്ഷാ വകുപ്പിന്റെ പരിശോധന ഏഴ് ദിവസം പിന്നിട്ടിരിക്കുകയാണ്. ഇനിയും പരിശോധനകൾ കർശനമാക്കാനാണ് അധികൃതരുടെ തീരുമാനം. ഭക്ഷ്യ വസ്തുക്കളിലെ മായം കണ്ടെത്താന്‍ ഭക്ഷ്യ സുരക്ഷാ വകുപ്പ് 'നല്ല ഭക്ഷണം നാടിന്റെ അവകാശം' എന്ന പേരിൽ ക്യാംപയിൻ ആരംഭിച്ചിട്ടുണ്ട്. ഇതിന്റെ ഭാഗമായാണ് പരിശോധന ശക്തമാക്കിയത്. പരിശോധനകളില്‍ പിഴവ് കണ്ടെത്തിയാല്‍ വിട്ടുവീഴ്ചയുണ്ടാകില്ലെന്നും കര്‍ശന നടപടി സ്വീകരിക്കുമെന്നും ആരോഗ്യ മന്ത്രി വീണാ ജോർജ് വ്യക്തമാക്കിയിട്ടുണ്ട്.



Keywords: Kasaragod, Kerala, News, Top-Headlines, Hotel, Raid, Food, Health, Health-Department, Fine, Video, Veena-George, Health-Minister, Food safety department tightens raids.< !- START disable copy paste -->

إرسال تعليق