city-gold-ad-for-blogger
Aster MIMS 10/10/2023

Food Inspection | കാസർകോട്ട് ഭക്ഷണശാലകളിൽ പരിശോധന ശക്തമാക്കി ഭക്ഷ്യ സുരക്ഷാ വിഭാഗം; ലൈസൻസില്ലാതെ പ്രവർത്തിച്ച രണ്ട് ഹോടെലുകൾ പൂട്ടിച്ചു, വൃത്തിഹീനമായി പ്രവർത്തിച്ചവയ്ക്ക് പിഴയും ചുമത്തി

കാസർകോട്: (www.kasargodvartha.com) ജില്ലയിൽ ഭക്ഷണ ശാലകളിൽ പരിശോധന ശക്തമാക്കി ഭക്ഷ്യസുരക്ഷാവിഭാഗം. ലൈസൻസ് ഇല്ലാതെ പ്രവർത്തിച്ച ചെർക്കളയിലെ വോൾഗ, ഡീലക്സ് എന്നീ രണ്ട് ഹോടെലുകൾ അടച്ചുപൂട്ടി.
               
Food Inspection | കാസർകോട്ട് ഭക്ഷണശാലകളിൽ പരിശോധന ശക്തമാക്കി ഭക്ഷ്യ സുരക്ഷാ വിഭാഗം; ലൈസൻസില്ലാതെ പ്രവർത്തിച്ച രണ്ട് ഹോടെലുകൾ പൂട്ടിച്ചു, വൃത്തിഹീനമായി പ്രവർത്തിച്ചവയ്ക്ക് പിഴയും ചുമത്തി
     
ഡീലക്സിൽ മോശമായ അന്തരീക്ഷത്തിലാണ് ഭക്ഷണം പാകം ചെയ്തിരുന്നതെന്ന് കണ്ടെത്തി. കൃത്രിമ നിറം ചേർത്ത് പാചകത്തിനായി സൂക്ഷിച്ച ഹോടെലിലെ ചികൻ നശിപ്പിച്ചു.

ഫ്രീസറിലെ പോരായ്മകൾ കാരണം 7,000 രൂപ പിഴയും ചുമത്തി.

അശാസ്ത്രീയമായി പാകം ചെയ്യുകയായിരുന്ന ഹോടെൽ ചാർക്കോളയിലെ ഷവർമയും കൃത്രിമ നിറം ചേർത്ത കിലോക്കണക്കിന് ചികനും നശിപ്പിച്ചു. അയ്യായിരം രൂപ പിഴയും ചുമത്തി.

വൃത്തിഹീനമായ ഫ്രീസറിൽ ഭക്ഷണം സൂക്ഷിച്ചതിന് നാലാം മൈലിലെ അൽ-ബദരിയ ഹോടെലിന് അയ്യായിരം രൂപയും വൃത്തിഹീനമായ അന്തരീക്ഷത്തിൽ പാചകം ചെയ്യുന്നതിനാൽ എവറസ്റ്റ് ഹോടെലിനും അയ്യായിരം രൂപ വീതം പിഴ ചുമത്തി.

Keywords: News, Kerala, Kasaragod, Top-Headlines, Food, Health, Hotel, Fine, Food safety department, Food Inspection, Kasargod restaurants, Food safety department intensifies inspections at Kasargod restaurants.
< !- START disable copy paste -->

Tags

Share this story

google news
Aster mims 04/11/2022

DONATE
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
MIO-Hospital 01/02/2023
ARAMANA 01/06/2020
SWISS-TOWER 24/07/2023
wellfitindia
INDIANA_HOSPITAL_BEKAL