Join Whatsapp Group. Join now!
Aster MIMS 10/10/2023

Food Safety | ഭക്ഷ്യ വസ്തുക്കൾ രുചികരം മാത്രമല്ല, വൃത്തിയുള്ളതുമാവണം; പരിശോധനകളിൽ പുറത്തുവന്ന ഭക്ഷണ ശാലകളിലെ സ്ഥിതിയിൽ ആശങ്കയോടെ ജനങ്ങൾ; ആഹാര സാധനങ്ങൾ നൽകുന്നതിന് കയ്യുറയോ മറ്റോ ഉപയോഗിക്കണമെന്ന് അധികൃതർ; ഇല്ലെങ്കിൽ ശക്തമായ നടപടിയെന്ന് മുന്നറിയിപ്പ്

Food items are not only delicious, It should be clean, #കേരളവാർത്തകൾ #ന്യൂസ്റൂം #ഇന്നത്തെവാർത്തകൾ
കാസർകോട്: (www.kasargodvartha.com) ചെറുവത്തൂരിൽ ഷവർമ കഴിച്ചതിന് പിന്നാലെ പെൺകുട്ടി മരിക്കുകയും അതേ തുടർന്ന് സംസ്ഥാനത്തെമ്പാടും ഭക്ഷ്യ സുരക്ഷാ വിഭാഗം നടത്തിയ പരിശോധനയിൽ ഭക്ഷണ സ്ഥാപനങ്ങളിലെ നൂറുകണക്കിന് വൃത്തിഹീനമായ സാഹചര്യങ്ങൾ പുറത്തുവരികയും ചെയ്തതോടെ അനവധി പേരാണ് ആശങ്കയിലായിരിക്കുന്നത്. മിക്കവാറും കുടുംബങ്ങളിലെല്ലാം തന്നെ ആഴ്ചയിൽ ഒരിക്കലെങ്കിലും പുറത്തുനിന്ന് ആഹാരം വാങ്ങി കഴിക്കുന്ന പ്രവണത കൂടി വരുന്നുണ്ട്. അതോടൊപ്പം തന്നെ യുവാക്കളിൽ വലിയൊരു വിഭാഗവും ദിനേന ഇത്തരം വിഭവങ്ങൾ കഴിക്കുന്നുമുണ്ട്.
                     
News, Kerala, Top-Headlines, Food, Health, Kasaragod, Hotel, People, Food items are not only delicious, It should be clean.
          
എന്നാൽ നല്ല രുചികരമായ ഭക്ഷ്യ വസ്തുക്കൾ നൽകുന്ന പല സ്ഥാപനങ്ങളും വൃത്തിയുടെ കാര്യത്തിൽ അത്ര മികച്ചതല്ലെന്നാണ് പലരും അഭിപ്രായപ്പെടുന്നത്. പല ഭക്ഷണശാലകളും ഉപയോഗിച്ച പ്ലേറ്റുകളും ഗ്ലാസുകളും ശരിയായ രീതിയിൽ കഴുകാറില്ല. ഒരു പാത്രത്തിലെ വെള്ളത്തിൽ മുക്കി എടുക്കാറാണ് പതിവ്. അസുഖം ഉള്ളവർ കഴിച്ച കുടിച്ച പാത്രങ്ങൾ ശരിയായ രീതിയിൽ കഴുകാതെ ഉപയോഗിക്കുന്നത് സാംക്രമിക രോഗങ്ങൾ പടരുന്നതിനു കാരണമാകും. ഇതിനുപകരമായി ഒറ്റത്തവണ ഉപയോഗിക്കാവുന്ന പേപർ ഗ്ലാസുകളും പ്ലേറ്റുകളും ഉപയോഗിക്കാവുന്നതാണ്.

ചില ഷോപുകളും ബേകറികളും ഭക്ഷണ ശാലകളും വൈദ്യുതി ലാഭിക്കാൻ വേണ്ടി രാത്രി ഫ്രിഡ്ജ് ഓഫ് ചെയ്തിടുന്ന പതിവുണ്ട്. ഇതോടെ തണുപ്പിൽ തന്നെ നിലനിർത്തേണ്ട ഐസ്ക്രീം പോലുള്ള പല ഭക്ഷണ പദാർത്ഥങ്ങളും അതിന്റെ ഗുണവും മറ്റും നഷ്ടപ്പെട്ട രീതിയിൽ പൊതുജനങ്ങൾ ഉപയോഗിക്കേണ്ടി വരുന്നു.

ചില ഭക്ഷണ ശാലകളിൽ കയ്യുറയോ മറ്റോ ഉപയോഗിക്കാതെ നേരിട്ട് കൈകൊണ്ടാണ് ഭക്ഷണ പദാർഥങ്ങൾ എടുത്തുനൽകുന്നത്. പൊറോട്ട, സമൂസ അടക്കമുള്ള വസ്തുക്കൾ ഇതിന് ഉദാഹരണമാണ്. ഇത് ഭക്ഷണം നൽകുന്നയാൾക്കുള്ള രോഗങ്ങൾ മറ്റുള്ളവരിലേക്ക് പടരുന്നതിന് ഇടയാക്കുന്നു. ചില തട്ടുകടകളും വൃത്തിയുടെ കാര്യത്തിൽ പിന്നിലാണ്. പൊടിപടലങ്ങൾ അടക്കം അടിഞ്ഞ ആഹാരമാണ് ഇവിടെ നിന്ന് ലഭിക്കുന്നത്.

ഇത്തരം സാഹചര്യത്തിൽ കർശന നിർദേശങ്ങളാണ് ഭക്ഷ്യ സുരക്ഷാ വിഭാഗം നൽകുന്നത്. ഭക്ഷണ സാധനങ്ങൾ എടുത്തു നൽകുന്നതിന് ഭക്ഷ്യ സ്ഥാപനങ്ങൾ കയ്യുറയോ അല്ലെങ്കിൽ ചണയോ (Plucker) ഉപയോഗിക്കണമെന്ന് അധികൃതർ കാസർകോട് വാർത്തയോട് പറഞ്ഞു. ഇല്ലെങ്കിൽ ശക്തമായ നടപടിയെടുക്കുമെന്നാണ് അധികൃതർ വ്യക്തമാക്കുന്നത്. പരിസ്ഥിതിക്ക് ദോഷം ചെയ്യുമെന്നതിനാൽ പ്ലാസ്റ്റിക് കൊണ്ടുള്ള കയ്യുറ ഒഴിവാക്കണമെന്നും അഭിപ്രായമുണ്ട്.

Also Read :



Keywords: News, Kerala, Top-Headlines, Food, Health, Kasaragod, Hotel, People, Food items are not only delicious, It should be clean.
< !- START disable copy paste -->

Post a Comment