Join Whatsapp Group. Join now!
Aster MIMS 10/10/2023

Hydraulic Roof | ശബരിമല: പതിനെട്ടാംപടിക്ക് മുകളില്‍ ഹൈഡ്രോളിക് മേല്‍ക്കൂര നിര്‍മിക്കുന്നതിന് തുടക്കം

Construction of hydraulic roof in Sabarimala #കേരളവാർത്തകൾ #ന്യൂസ്റൂം #ഇന്നത്തെവാർത്തകൾ
പത്തനംതിട്ട: (www.kasargodvartha.com) ശബരിമലയില്‍ പതിനെട്ടാംപടിക്ക് മുകളില്‍ ഹൈഡ്രോളിക് മേല്‍ക്കൂര നിര്‍മിക്കുന്നതിന് തുടക്കമായി. ഹൈഡ്രോളിക് മേല്‍ക്കൂര മൂന്ന് മാസത്തിനകം പൂര്‍ത്തിയാകും. ഇത് യാഥാര്‍ഥ്യമാകുന്നതോടെ പടിപൂജക്ക് മഴ തടസമാകുന്നത് ഒഴിവാക്കാന്‍ കഴിയും. ഉഷഃപൂജയ്ക്ക് ശേഷം ദേവന്റെ അനുജ്ഞ വാങ്ങിയ ശേഷമാണ് ചടങ്ങുകള്‍ ആരംഭിച്ചത്.

ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് കെ അനന്തഗോപന്‍ പതിനെട്ടാംപടിക്കല്‍ എത്തി നിലവിളക്ക് കൊളുത്തി നിര്‍മാണത്തിന് തുടക്കം കുറിച്ചു. ആവശ്യമുള്ളപ്പോള്‍ മേല്‍ക്കൂരയായും അല്ലാത്ത സമയം ഇരുവശങ്ങളിലേക്കു മടക്കിയും വയ്ക്കാവുന്ന വിധത്തിലുള്ളതുമാണ് ഡിസൈന്‍. നിര്‍മാണത്തിന് കോടതിയുടെ അനുമതിയും ലഭിച്ചിട്ടുണ്ട്.

Pathanamthitta, News, Kerala, Top-Headlines, Religion, Rain, Sabarimala, Temple, Construction of hydraulic roof in Sabarimala.

ദീപാരാധനയ്ക്കു ശേഷം നടന്ന പടിപൂജ കണ്ടുതൊഴാന്‍ ആയിരങ്ങളാണ് തിങ്കളാഴ്ച ശബരിമലയിലെത്തിയത്. തന്ത്രി കണ്ഠര് മഹേഷ് മോഹനരുടെ കാര്‍മികത്വത്തിലായിരുന്നു ചടങ്ങുകള്‍. ഓരോ പടിയിലും കുടികൊള്ളുന്ന മല ദൈവങ്ങള്‍ക്കു പൂജ കഴിച്ചു. മേല്‍ശാന്തി എന്‍.പരമേശ്വരന്‍ നമ്പൂതിരി സഹകാര്‍മികത്വം വഹിച്ചു.

Keywords: Pathanamthitta, News, Kerala, Top-Headlines, Religion, Rain, Sabarimala, Temple, Construction of hydraulic roof in Sabarimala.

Post a Comment