Join Whatsapp Group. Join now!
Aster MIMS 10/10/2023

Cloudburst | അറബിക്കടലിന്റെ അടിത്തട്ട് അസാധാരണമാംവിധം ചൂട് പിടിക്കുന്നു; കേരളത്തില്‍ ഈ വര്‍ഷം മിന്നല്‍ പ്രളയത്തിന് ഇടയാക്കുന്ന മേഘവിസ്‌ഫോടനം ഉണ്ടായേക്കാമെന്ന് കാലാവസ്ഥാ പഠനം

Climate study predicts cloudburst in Kerala this year#കേരളവാര്‍ത്തകള്‍ #ന്യൂസ്റൂം #ഇന്നത്തെവാർത്തകൾ

കൊച്ചി: (www.kasargodvartha.com) സംസ്ഥാനത്ത് ഈ വര്‍ഷം മിന്നല്‍ പ്രളയത്തിന് സാധ്യത. മേഘവിസ്‌ഫോടനം ഉണ്ടായേക്കാമെന്ന് കാലാവസ്ഥ പഠന റിപോര്‍ട്. നേചര്‍ മാഗസിനിലാണ് കൊച്ചി കുസാറ്റിലെ ശാസ്ത്ര സംഘത്തിന്റെ കണ്ടെത്തല്‍ പ്രസിദ്ധീകരിച്ചിട്ടുള്ളത്.

News,Kerala,State,Kochi,Rain,Top-Headlines, Climate study predicts cloudburst in Kerala this year

അറബിക്കടലിന്റെ അടിത്തട്ട് അസാധാരണമാംവിധം ചൂട് പിടിക്കുന്നതടക്കമുള്ള കാരണങ്ങളാണ് കാലാവസ്ഥാ മാറ്റത്തിന് പിന്നില്‍. വിദേശ സര്‍വകലാശാലകളിലെ അധ്യാപരകടക്കം സഹകരിച്ചാണ് പഠന റിപോര്‍ട് തയ്യാറാക്കിയത്.

News,Kerala,State,Kochi,Rain,Top-Headlines, Climate study predicts cloudburst in Kerala this year


രണ്ട് മണിക്കൂറിനുള്ളില്‍ 20 സെന്റി മീറ്റര്‍ വരെ മഴ പെയ്യാം. അപ്രതീക്ഷിതമായുണ്ടാകുന്ന മേഘ വിസ്‌ഫോടനം സൃഷ്ടിക്കുക മിന്നല്‍ പ്രളയമെന്നും ഇതിന് വഴി വയ്ക്കുക കേരള തീരത്ത് രൂപപ്പെടുന്ന കൂമ്പാര മേഘങ്ങളെന്നുമാണ് പഠനം. 

സംസ്ഥാനത്തെ കാലവര്‍ഷപെയ്ത്ത് അടിമുടി മാറിയെന്നാണ് കുസാറ്റിലെ ശാസ്ത്ര സംഘത്തിന്റെ പഠന റിപോര്‍ട്. 1980-99, 2000-2019 എന്നീ കാലയളവ് അടിസ്ഥാനമാക്കി നടത്തിയ പഠനത്തിലാണ് മാറ്റം തിരിച്ചറിഞ്ഞത്. കുസാറ്റ് കാലവസ്ഥാ കേന്ദ്രം ഡയറക്ടര്‍ ഡോ.അഭിലാഷിന്റെ നേതൃത്വത്തിലായിരുന്നു പഠനം.

Keywords: News,Kerala,State,Kochi,Rain,Top-Headlines, Climate study predicts cloudburst in Kerala this year

Post a Comment