വ്യാഴാഴ്ച രാത്രി 11 മണിയോടെയാണ് അപകടം സംഭവിച്ചത്. നാല് യുവാക്കൾ സഞ്ചരിച്ച കെ എൽ 60 എൽ 6677 കാർ പെട്രോൾ പമ്പിനോട് ചേർന്നുള്ള മതിലിൽ ഇടിക്കുകയായിരുന്നു. മംഗ്ളൂറിലെ ആശുപത്രിയിലേക്ക് കൊണ്ട് പോകുന്ന വഴിയാണ് സാദത് മരിച്ചത്. മറ്റുള്ളവരെ മംഗ്ളൂറിലെ ആശുപത്രിയിലേക്ക് മാറ്റിയിരുന്നു. മുക്കൂടിലെ പ്രസാദ് (32) ആണ് ചികിത്സയിലുള്ള നാലാമൻ. വെള്ളിയാഴ്ച രാത്രിയാണ് സുധീഷും സാബിറും മരണപ്പെട്ടത്. മണിക്കൂറുകളുടെ വ്യത്യാസത്തിലായിരുന്നു രണ്ട് മരണങ്ങളും സംഭവിച്ചത്.
ഏകോദര സഹോദരങ്ങളെ പോലെ കഴിഞ്ഞിരുന്ന സുഹൃത്തുക്കളുടെ ആകസ്മിക മരണം കുടുംബത്തിനെയും നാടിനെയും കണ്ണീരിലിലാഴ്ത്തി. നാട്ടിലെ സാമൂഹ്യ പ്രശ്നങ്ങളിൽ സജീവമായിരുന്ന സാദതിന്റെ ഖബറടക്ക ചടങ്ങുകൾ പൂർത്തിയായതിന് പിന്നാലെ മറ്റ് രണ്ടുപേരുടെ മരണവാർത്ത കൂടി കേൾക്കേണ്ടതി വന്നതിന്റെ നടുക്കത്തിലാണ് നാട്ടുകാർ.
Keywords: Car accident in Chittari: Death toll rises to three, Kerala, Kanhangad, News, Top-Headlines, Hospital, Treatment, Dead, Car-Accident, Petrol-pump.
< !- START disable copy paste -->