Assault Complaint | സഹോദരിയുമായി സൗഹൃദം കൂടിയെന്നാരോപിച്ച് സഹോദരനും സുഹൃത്തും ചേർന്ന് യുവാവിനെ ക്രൂരമായി മർദിച്ചതായി പരാതി; പൊലീസ് കേസെടുത്തു
May 14, 2022, 22:35 IST
വെള്ളരിക്കുണ്ട്: (www.kasargodvartha.com) സഹോദരിയുമായി സൗഹൃദത്തിലാണെന്നാരോപിച്ച് യുവാവിനെ യുവതിയുടെ സഹോദരനും കൂട്ടുകാരനും ചേർന്ന് ഓടോറിക്ഷ തടഞ്ഞുനിർത്തി ക്രൂരമായി മർദിച്ചതായി പരാതി. ഗുരുതരമായി പരിക്കേറ്റ യുവാവിനെ പരിയാരത്തെ കണ്ണൂർ ഗവ. മെഡികൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
ബളാലിലെ പി വിനയൻ എന്ന മുഹമ്മദലി (30) ക്കാണ് മർദനമേറ്റത്. സംഭവത്തിൽ ബളാലിലെ ജലാൽ, ഫൈസൽ എന്നിവർക്കെതിരെ വെള്ളരിക്കുണ്ട് പൊലീസ് വിവിധ വകുപ്പുകൾ പ്രകാരം കേസെടുത്തു. കഴിഞ്ഞ ദിവസം ഓടോറിക്ഷയിൽ സഞ്ചരിക്കുകയായിരുന്ന വിനയനെ കുഴിങ്ങാട്ട് വെച്ച് രണ്ടുപേർ ചേർന്ന് ഓടോറിക്ഷ തടഞ്ഞുനിർത്തുകയും വലിച്ചിറക്കി നെഞ്ചത്തും പുറത്തും ചവിട്ടുകയും മുഖത്തും ശരീരമാസകലവും മർദിക്കുകയുമായിരുന്നുവെന്നാണ് പരാതി.
ഫൈസലിന്റെ സഹോദരിയുമായി വിനയൻ സൗഹൃദത്തിലാണെന്ന് ആരോപിച്ചാണ് ക്രൂരമായി മർദിച്ചതെന്ന് പറയുന്നു. വെള്ളരിക്കുണ്ട് ആശുപത്രിയിൽ പ്രവേശിപ്പിച്ച വിനയന്റെ നില ഗുരുതരമായതിനാൽ പരിയാരം മെഡികൽ കോളജ് ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു.

Keywords: News, Kerala, Kasaragod, Top-Headlines, Attack, Assault, Complaint, Police, Vellarikundu, Injured, Assault complaint; police registered FIR.
< !- START disable copy paste -->